മുറി എത്ര വലുതായാലും ഊട്ടി പോലെ കൂളാക്കും! ടാറ്റയുടെ 1.5 Ton Smart AC വൻ വിലക്കുറവിൽ

മുറി എത്ര വലുതായാലും ഊട്ടി പോലെ കൂളാക്കും! ടാറ്റയുടെ 1.5 Ton Smart AC വൻ വിലക്കുറവിൽ

കത്തുന്ന വേനൽ ചൂടിൽ നിന്ന് രക്ഷനേടാൻ ഒരു മികച്ച എസി വാങ്ങാൻ ആലോചിക്കുകയാണോ? എങ്കിൽ ഇതാ 1.5 Ton Smart AC മോഡലുകൾക്ക് ക്രോമയിൽ അവിശ്വസനീയമായ ഓഫറുകൾ ലഭിക്കുന്നു. പ്രമുഖ ബ്രാൻഡുകളായ ക്രോമ, സാംസങ്, ബ്ലൂ സ്റ്റാർ, വോൾട്ടാസ് സ്പ്ലിറ്റ് എസികൾക്ക് വിലക്കുറവുണ്ട്. 40000 രൂപയ്ക്ക് താഴെ 1.5 ടൺ കപ്പാസിറ്റിയുള്ള എയർ കൂളറുകൾ വാങ്ങിക്കാം. വെറും തണുപ്പ് മാത്രമല്ല, സ്മാർട്ട് ഫീച്ചറുകൾ വഴി വൈദ്യുതി ലാഭിക്കാനും സൌകര്യമുള്ള എയർ കൂളറുകളാണിവ. ടാറ്റയുടെ ക്രോമ പ്ലാറ്റ്ഫോമിലാണ് കിഴിവ്. ഈ സീസണിലെ ഏറ്റവും മികച്ച ഡീലുകളും ഫീച്ചറുകളും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Croma 7 in 1 Convertible 1.5 Ton Smart AC Deal

ടാറ്റയുടെ തന്നെ ഇലക്ട്രോണിക്സ് ബ്രാൻഡായ ക്രോമയുടെ ഓഫറിനെ കുറിച്ച് ആദ്യമേ അറിയാം. 55,000 രൂപയാണ് വിപണി വിലയെങ്കിലും ക്രോമയിൽ സ്മാർട്ട് എസിയ്ക്ക് 37,990 രൂപ മാത്രമാണ് ഇപ്പോൾ വില. എച്ച്ഡിഎഫ്സി, എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 2000 രൂപ കിഴിവും, യുപിഐ പേയ്മെന്റുകൾക്ക് 2000 രൂപ കിഴിവും ലഭിക്കുന്നു. 35990 രൂപയ്ക്ക് ഇങ്ങനെ ഓഫറിലൂടെ കൺവേർട്ടിബിൾ എയർ കൂളർ വാങ്ങിക്കാം. കോപ്പർ കണ്ടെൻസറിൽ നിർമിച്ച, 2026 മോഡൽ ക്രോമ എസിയ്ക്ക് 1,788 രൂപയുടെ ഇഎംഐ ഓഫറും ഇപ്പോൾ ലഭ്യമാണ്.

ഉയർന്ന ഊർജ്ജ കാര്യക്ഷമതയും പല മോഡിലുള്ള കോളിങ്ങിനും ഇത് അനുയോജ്യമാണ്. 7-ഇൻ-1 ഫീച്ചറാണ് ഇതിലുള്ളത്.

Smart AC Price in India

Blue Star Z Series 5 in 1 Convertible 1.5 Ton 3 Star Inverter Smart AC

ബ്ലൂ സ്റ്റാറിന്റെ Z സീരീസിലുള്ള 5 ഇൻ 1 കൺവേർട്ടബിൾ എസിയുടെ ഇന്ത്യയിലെ വില 61,000 രൂപയാണ്. എന്നാൽ ക്രോമ എന്ന ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ഇതിന് 35,990 രൂപയാണ് വിലയിട്ടിരിക്കുന്നത്. ക്രോമ ബ്ലൂസ്റ്റാർ എസിയ്ക്ക് 1,694 രൂപയുടെ ഇഎംഐ ഓഫറും നൽകുന്നു.

മികച്ച തണുപ്പും സ്മാർട്ട് ഫീച്ചറുകളും ആഗ്രഹിക്കുന്നവർക്ക് ഈ ബ്ലൂ സ്റ്റാർ എയർ കൂളർ അനുയോജ്യമാകും. 5000 W കൂളിങ് കപ്പാസിറ്റി ഇതിനുണ്ട്. ഈടുനിൽക്കുന്നതും വേഗത്തിൽ തണുപ്പിക്കുന്നതിനും സഹായിക്കുന്നത് ബ്ലൂ സ്റ്റാറിൽ ഉപയോഗിച്ചിട്ടുള്ള, 100% കോപ്പർ കോയിലാണ്.

VOLTAS 183INV VERTIS CELESTIA MARVEL Smart AC

അടുത്തത് ഇന്ത്യയുടെ ജനപ്രിയ ബ്രാൻഡായ വോൾട്ടാസ് ആണ്. 2026 മോഡലിലുള്ള എയർ കൂളറിന്റെ ഇന്ത്യയിലെ വില 64,990 രൂപയാണ്. ഇപ്പോൾ ക്രോമയിൽ വോൾട്ടാസ് എയർ കൂളർ വെറും 34,490 രൂപയ്ക്ക് വിൽക്കുന്നു. 4500 രൂപയുടെ കിഴിവ് ക്രോമയിൽ എച്ച്എസ്ബിസി ക്രെഡിറ്റ് കാർഡ് വഴിയും നേടാം. ഇതിന് 1,624 രൂപയുടെ ഇഎംഐ ഓഫറും ഇപ്പോൾ ലഭ്യമാണ്.

Also Read: മോട്ടോയുടെ ചുള്ളൻ Motorola Edge 70 Pro! 6500mAh കരുത്തും 50MP സെൽഫി സെൻസറും

3 സ്റ്റാർ റേറ്റിങ്ങുള്ള വോൾട്ടാസ് എസിയ്ക്ക് തുരുമ്പിനെ പ്രതിരോധിക്കാനും ദീർഘകാലം നിലനിൽക്കാനുമായി കോപ്പർ കോയിലാണുള്ളത്. ചൂടുകാലത്ത് കൂളിങ് നൽകാൻ മാത്രമല്ല, മഴക്കാലത്തെ അമിതമായ ഈർപ്പം പ്രതിരോധിക്കാനും ഇതിന് സാധിക്കുന്നു. വായുവിലെ പൊടിപടലങ്ങളെ നീക്കം ചെയ്യാൻ ആന്റി ഡസ്റ്റ് ഫിൽട്ടർ സപ്പോർട്ടുണ്ട്.

SAMSUNG AR60 5 in 1 Convertible 1.5 Ton 3 Star Inverter AC

ഡിജിറ്റൽ ഇൻവെർട്ടർ സാങ്കേതികവിദ്യ ഉപയോഗിച്ച് 43% വരെ വേഗത്തിൽ മുറി തണുപ്പിക്കാൻ ഇതിനാകും. സാംസങ് ഇലക്ട്രോണിക്സിൽ നിന്നുള്ള ഈ എസി 10 വർഷം വാറണ്ടിയോടെയാണ് വിപണിയിൽ ലഭ്യമാകുന്നത്.

സാധാരണ ഇതിന് 83,990 രൂപ വിലയുണ്ടെങ്കിലും, ഇപ്പോൾ ക്രോമയിൽ 41,990 രൂപ മാത്രമാണ് ചെലവാകുന്നത്. 2026 മോഡൽ എയർ കൂളറിന് ക്രോമ 5000 രൂപയുടെ എച്ച്എസ്ബിസി കാർഡ് ഓഫർ തരുന്നു. ഇങ്ങനെ 36000 രൂപ റേഞ്ചിൽ സാംസങ് AR60 5 in 1 Convertible എസി വാങ്ങാം. 1,977 രൂപയുടെ ഇഎംഐ ഡീലും ആമസോണിൽ ഇപ്പോൾ ലഭ്യമാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo