കഠിനമായ വേനൽച്ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ പുതിയ എസി വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ 36,000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച 1.5 ടൺ 3 സ്റ്റാർ Split Air Conditioner പരിചയപ്പെടാം. വൈദ്യുതി ലാഭിക്കുന്നതിനൊപ്പം നല്ല തണുപ്പ് കിട്ടുന്ന സ്പ്ലിറ്റ് എസികളാണിത്. എൽജി, കാരിയർ, ഹിറ്റാച്ചി ബ്രാൻഡുകളിൽ നിന്നുള്ള എയർ കണ്ടീഷണറുകൾ ആമസോണിൽ കുറഞ്ഞ വിലയ്ക്ക് വാങ്ങാം.
Surveyബാങ്ക് ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും കൂടി ചേരുമ്പോൾ എസിയ്ക്ക് കൂടുതൽ ലാഭം കിട്ടും. മികച്ചൊരു സ്പ്ലിറ്റ് എസി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആമസോണിൽ ബമ്പർ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫറിനെ കുറിച്ചും എസി സവിശേഷതകളും വിശദമായി അറിയാം.
Carrier Split Air Conditioner Amazon Deal
1.5 ടൺ കാരിയർ സ്പ്ലിറ്റ് എസിയ്ക്ക് 35000 രൂപയാണ് വിലയാകുന്നത്. 68,290 രൂപയാണ് 1.5 ടൺ 3 സ്റ്റാർ എയർ കണ്ടീഷണറിന്റെ വിപണി വില. 48 ശതമാനം ഇളവിൽ 35,490 രൂപയ്ക്ക് എസി വാങ്ങിക്കാം. SBI, ഓൾ ബാങ്ക് കാർഡിലൂടെ 2500 രൂപയുടെ കിഴിവ് ലഭിക്കുന്നു. 1,248 രൂപയ്ക്ക് ഇഎംഐയിൽ വേണമെങ്കിലും കാരിയർ എസി വാങ്ങാം.
ഫ്ലെക്സികൂൾ ഇൻവെർട്ടർ സാങ്കേതികവിദ്യയുള്ള 1.5 ടൺ 5 സ്റ്റാർ എസിയാണിത്. ഈ ഇൻവെർട്ടർ സ്പ്ലിറ്റ് എസിയിൽ കൂളിംഗിനായി 6-ഇൻ-1 കൺവെർട്ടിബിൾ മോഡുകൾ ലഭ്യമാണ്. ജിയോഫെൻസിംഗും വോയ്‌സ് കൺട്രോളും ബിൽറ്റ്-ഇൻ വൈഫൈ കണക്റ്റിവിറ്റിയും എസിയിലുണ്ട്.
LG 1.5 Ton 3 Star, New star rated, Smart Inverter Split AC
അടുത്തത് എൽജി ബ്രാൻഡിന്റെ എസിയാണ്. 75,190 രൂപയാണ് വിപണി വിലയെങ്കിലും, ആമസോണിൽ ഇപ്പോൾ പകുതി വിലയ്ക്ക് എൽജി 1.5 ടൺ എസി വാങ്ങാം. 3 സ്റ്റാർ എയർ കണ്ടീഷണറിന് 35,490 രൂപയാണ് ആമസോണിൽ വില. 2500 രൂപയുടെ ഇളവ് ബാങ്ക് ഓഫറായി നേടാം. ഇങ്ങനെ 33000 രൂപ റേഞ്ചിൽ എൽജി സ്മാർട് ഇൻവെർട്ടർ സ്പ്ലിറ്റ് എസി വാങ്ങിക്കാം. 1,248 രൂപയുടെ ഇഎംഐയിലും സ്പ്ലിറ്റ് എയർ കണ്ടീഷണർ വാങ്ങാം.
Also Read: മോട്ടോയുടെ ചുള്ളൻ Motorola Edge 70 Pro! 6500mAh കരുത്തും 50MP സെൽഫി സെൻസറും

എൽജി ഇതിൽ ഡ്യുവൽ ഇൻവെർട്ടർ കംപ്രസ്സറാണ് കൊടുത്തിട്ടുള്ളത്. ഇതിൽ AI-അധിഷ്ഠിത 6-ഇൻ-1 കൺവെർട്ടിബിൾ മോഡുകളുണ്ട്. കൂളിംഗ് സപ്പോർട്ട് മാറ്റിനിർത്തിയാൽ, ഈ എസിയിൽ ആന്റി-വൈറസ് പ്രൊട്ടക്ഷനുള്ള ഒരു HD ഫിൽട്ടറും നൽകിയിരിക്കുന്നു. ഇത് വീടിനുള്ളിൽ ശുദ്ധവായു ഉറപ്പാക്കാൻ സഹായിക്കുന്നു. പൊള്ളുന്ന ചൂടിൽ ഇതിൽ വിരാട് മോഡ്, നാല് വശങ്ങളിലേക്കുള്ള സ്വിംഗ്, സ്മാർട്ട് ഡയഗ്നോസിസ് തുടങ്ങിയ ഫീച്ചറുകളും എയർ കണ്ടീഷണറും ഇതിനുണ്ട്.
Hitachi 1.5 Ton 3 Star Inverter Split Air Conditioner Amazon Deal
ഹിറ്റാച്ചിയുടെ 1.5 Ton 3 Star Inverter സ്പ്ലിറ്റ് എസിയ്ക്കും ഓഫറുണ്ട്. 63,990 രൂപയാണ് വിപണി വില. എസ്ബിഐ കാർഡിലൂടെ 2500 രൂപയുടെ ഇളവ് ഹിറ്റാച്ചി എസിയ്ക്ക് ലഭ്യമാണ്. ഈ ബാങ്ക് കിഴിവ് പ്രയോജനപ്പെടുത്തിയാൽ, 62000 രൂപയ്ക്ക് എയർ കണ്ടീഷണർ വാങ്ങാം. 500 രൂപയുടെ കൂപ്പൺ ഇളവും ഇപ്പോൾ ലഭ്യമാണ്. 1,230 രൂപയുടെ ഇഎംഐ ഓഫറും ഹിറ്റാച്ചി 1.5 ടൺ എയർ കണ്ടീഷണർ വാങ്ങാം.
താഴേക്കും, മുകളിലേക്കും, ഇടത്-വലത് തുടങ്ങി കാറ്റ് നാല് ദിശകളിലേക്കും എത്തും. തുരുമ്പെടുക്കാതിരിക്കാനും ദീർഘകാലം നിലനിൽക്കാനും മികച്ച തണുപ്പ് നൽകാനും കോപ്പർ കണ്ടൻസർ ഇതിലുണ്ട്. മൈക്രോ സെൻസർ സാങ്കേതികവിദ്യയുള്ളതിനാൽ, ഹിറ്റാച്ചി എസിയിൽ പൊടിപടലങ്ങളും മറ്റും ഫലപ്രദമായി പ്രതിരോധിക്കാം.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile