SKOAR! BGMI ഗ്രാൻഡ് ഫിനാലെ പോരട്ടത്തിൽ മാറ്റുരച്ച് കോളജ് വിദ്യാർഥികൾ

Updated on 19-Feb-2026

ഇന്ത്യയിലെ ഏറ്റവും വലിയ കോളേജ് ഇ-സ്‌പോർട്‌സ് ടൂർണമെന്റ് ‘SKOAR! ഫൈനലിൽ 16 BGMI ടീമുകൾ ഏറ്റുമുട്ടുന്നു. ബിജിഎംഐ കിരീടം ആര് നേടും? മത്സരവിവരങ്ങളും സമ്മാനത്തുകയെക്കുറിച്ചും വിശദമായി അറിയാം

ഇന്ത്യയിലെ കോളേജ് ഗെയിമിംഗ് ലോകം ആവേശപ്പോരാട്ടത്തിലാണ്!യുവാക്കളുടെ ഏറ്റവും പ്രിയപ്പെട്ട വീഡിയോ ഗെയിമിങ്ങാണല്ലോ Battlegrounds Mobile India എന്ന ബിജിഎംഐ. ഇന്ത്യയിലെ ഏറ്റവും വലിയ കോളേജ് ഇ-സ്പോർട്സ് ടൂർണമെന്റായ SKOAR! ഫൈനലിൽ ബിജിഎംഐയിൽ മാറ്റുരയ്ക്കുന്നത് 16 ടീമുകളാണ്. രാജ്യത്തെ വിവിധ കോളേജുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട മികച്ച ടീമുകളാണ് ഫൈനൽ ആവേശത്തിലുള്ളത്. ആരാകും ഈ വർഷത്തെ BGMI കിരീടം ചൂടുക?

SKOAR! College Gaming Cup ഗ്രാൻഡ് ഫിനാലെ വിശേഷങ്ങളും ലൈവ് അപ്ഡേറ്റുകളും വിശദമായി അറിയാം.

SKOAR! College Gaming Cup

ഗ്രേറ്റർ നോയിഡയിലെ ബെന്നറ്റ് യൂണിവേഴ്സിറ്റിയിലാണ് SKOAR! ഫിനാലെ അരങ്ങേറ്റുന്നത്. കോളേജ് ഗെയിമിംഗ് കപ്പ് ഗ്രാൻഡ് ഫിനാലെയിൽ 16 ടീമുകൾ മത്സരിക്കുന്നു. ഇന്നത്തെ മത്സര ഷെഡ്യൂളിൽ ആകെ 6 മത്സരങ്ങളാണ് വരുന്നത്. ആദ്യ മത്സരത്തിൽ റോണ്ടോ മാപ്പ് ആണുള്ളത്. രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങൾ എറഞ്ചൽ മാപ്പിൽ നടക്കും. അഞ്ചാമത്തെയും ആറാമത്തെയും മത്സരങ്ങൾ മിറാമർ മാപ്പിൽ നടക്കും.

ഈ കളിക്കാരിൽ പലരും ആദ്യമായാണ് പ്രൊഫഷണൽ സെറ്റപ്പിൽ കളിക്കുന്നതെന്ന് പറയാം. ലൈവ് കാസ്റ്റിംഗ്, വലിയ സ്‌ക്രീനുകൾ, സ്റ്റേജ് പ്രഷർ എന്നിവയുൾപ്പെടെ പലതരം പ്രൊഫഷണൽ പരിതസ്ഥിതിയിൽ മത്സരിക്കുന്നത് ഇവരുടെ ആദ്യ എക്സ്പീരിയൻസാണ്.

ഫെബ്രുവരി 20 വെള്ളിയാഴ്ച, 2 വാലറന്റ് ഫൈനലിസ്റ്റുകളാണ് ഉണ്ടാകുന്നത്. ഇവരിൽ നിന്നാണ് സ്കോർ ബിജിഎം ചാമ്പ്യനായി കിരീടം ധരിക്കുന്നത്. ഇനി ഗ്രാൻഡ് ഫിനാലെ പോയിന്റ് സിസ്റ്റം വിശദമായി അറിയാം.

പോയിന്റ് സിസ്റ്റത്തിലേക്ക് വരുമ്പോൾ, ഒരു മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 10 പോയിന്റ് ലഭിക്കുന്നു. രണ്ടാം സ്ഥാനത്തുള്ള ടീമിന് 6 പോയിന്റും, മൂന്നാം സ്ഥാനത്തുള്ള ടീമിന് 5 പോയിന്റും ലഭിക്കും.

ഇനി സ്കോർ ഗെയിമിങ്ങിനെ കുറിച്ച് കൂടുതലറിയാൻ താൽപ്പര്യമുള്ളവർക്ക്, താഴെ വിശദ വിവരങ്ങൾ നൽകുന്നു.

സ്കോർ! കോളേജ് ഗെയിമിംഗ് കപ്പ് എന്താണ്?

ബെന്നറ്റ് യൂണിവേഴ്സിറ്റിയിലാണ് രണ്ട് ദിവസത്തെ സ്കോർ ഗ്രാൻഡ് ഫിനാലെ അരങ്ങേറുന്നത്. ഇന്നത്തെ ഗോൾ പോയിന്റ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ അഥവാ ബിജിഎംഐ ആണ്. മുമ്പ് ഇന്ത്യയിൽ പ്രശസ്തമായിരുന്ന പബ്ജിയുടെ മറ്റൊരു വേർഷനെന്ന് പറയാം.

വിവിധ മത്സരങ്ങളിലൂടെ യോഗ്യത നേടിയ 16 കോളേജ് ടീമുകൾ ഇന്ന് LAN ഫൈനലുകളിൽ മത്സരിക്കുന്നു. ഇവർ ഗ്രാൻഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്, ആഴ്ചകളോളം യോഗ്യതാ മത്സരങ്ങളിലൂടെ പോരാടി നേടിയ വിജയത്തിലൂടെയാണ്.

എന്നാൽ ഫിനാലെയിലെ വ്യത്യാസം പ്രൊഫഷണൽ ടൂർണമെന്റ് സജ്ജീകരണങ്ങൾ ഉപയോഗിച്ച്, ഇവർ പ്രേക്ഷകർക്ക് മുന്നിൽ ലെവായി ബിജിഎംഐ കളിക്കുകയാണ്. ശരിക്കുമുള്ള ഒരു ടൂർണമെന്റിലെ കഴിവുകൾ, ടീം വർക്ക്, സംയമനം എന്നിവ പരീക്ഷിക്കുന്നതിനാണ് ഇങ്ങനെയൊരു ഫോർമാറ്റ് ക്രമീകരിച്ചിട്ടുള്ളത്.

More From Digit: മഴ നനഞ്ഞാലും പേടിക്കണ്ട! IP69 കരുത്തിൽ Vivo V70 എത്തി, Zeiss ക്യാമറയും 6500mAh ബാറ്ററിയും

SKOAR! കോളേജ് കപ്പ് വേദിയിലെ ലാൻ ഫൈനൽ മാത്രമായി ഒതുങ്ങുന്നില്ല. ഗെയിമിങ്ങിനൊപ്പം ഹോസ്റ്റുകളുമായും കാസ്റ്റർമാരുമായും സംവദിക്കാനുള്ള സംവിധാനമുണ്ട്. പങ്കെടുക്കുന്നവർക്ക് വലിയ സ്‌ക്രീനുകളിൽ ലൈവ് ആക്ഷൻ പിന്തുടരാനുള്ള സജ്ജീകരണവും കൊടുത്തിരിക്കുന്നു. ഇതിനെല്ലാം സ്കോർ സോൺ സെറ്റ് ചെയ്തിരിക്കുകയാണ്.

സ്കോറിൽ പങ്കെടുക്കുന്നവർക്കായി ഒരു കോസ്‌പ്ലേ മത്സരവും ഉണ്ടായിരിക്കും. എന്തായാലും കാത്തിരിക്കാം, ആരായിരിക്കും വാർഷത്തെ ഗെയിമിങ് ചാമ്പ്യൻ ട്രോഫിയുമായി പോകുന്നത് കണ്ടറിയാം. അപ്ഡേറ്റുകൾ നിങ്ങളിലേക്ക് ഡിജിറ്റ് വഴി എത്തിക്കുന്നതാണ്.

Anju M U

Anju M U is a Technology Writer at Digit Malayalam, specializing in deep-dives into mobile technology, consumer gadgets, and the evolving landscape of AI. With a keen eye for tech trends and a focus on user-centric reviews, she decodes complex telecom and OTT updates into actionable insights for the Malayalam tech community.

Connect On :