Watch Today: കാത്തിരുന്ന മൊഞ്ചുള്ള ആ പ്രണയചിത്രമെത്തി, Qalb OTT-യിൽ കാണാം
മലയാളം റൊമാന്റിക് ചിത്രം Qalb OTT റിലീസിനെത്തി
തീവ്രപ്രണയത്തിന്റെ കഥ പറഞ്ഞ ഖൽബ് ഈ വർഷം ജനുവരിയിലാണ് തിയേറ്ററിലെത്തിയത്
കാത്തിരുന്ന മലയാളം റൊമാന്റിക് ചിത്രം Qalb OTT റിലീസിനെത്തി. എന്താണ് ഒടിടിയിൽ വരാൻ ഇത്ര വൈകുന്നതെന്ന് നിരന്തരമായി പ്രേക്ഷകർ ചോദിച്ച ചിത്രമാണിത്. രഞ്ജിത്ത് സജീവ് നായകനായ ചെയ്ത ഖൽബ് അങ്ങനെ ഒടിടി സ്ട്രീമിങ് ആരംഭിച്ചു.
SurveyQalb OTT-യിൽ കാണാം
മൈക്ക് ഫെയിം രഞ്ജിത് സജീവും പുതുമുഖ താരം നേഹ നസ്നീനും മാറ്റുരച്ച പ്രണയചിത്രമാണിത്. സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി തുടങ്ങിയ പ്രതിഭാധനരായ താരങ്ങളും സിനിമയിലുണ്ട്. കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസ്സിം ഹാസിം തുടങ്ങിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും അഭിനയ നിരയിലുണ്ട്.

തീവ്രപ്രണയത്തിന്റെ കഥ പറഞ്ഞ ഖൽബ് ഈ വർഷം ജനുവരിയിലാണ് തിയേറ്ററിലെത്തിയത്. സിനിമ സംവിധാനം ചെയ്തത് സാജിദ് യഹിയ ആണ്. സംവിധായകൻ തന്നെയാണ് ഖൽബിന്റെ ഒടിടി റിലീസ് വിവരങ്ങളും ഫേസ്ബുക്കിലൂടെ അറിയിച്ചത്. ജയസൂര്യ നായകനായ ഇടി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതനായ സംവിധായകനാണ് അദ്ദേഹം.
Qalb OTT റിലീസ് എവിടെ?
തിയേറ്ററിൽ റീലീസ് ചെയ്ത് ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ ഖൽബ് ഒടിടിയിലെത്തി. സിനിമ ആമസോൺ പ്രൈമിലാണ് സ്ട്രീം ചെയ്യുന്നത്. ഒരു കളർഫുൾ ലവ് സ്റ്റോറി കാണാനാഗ്രഹിക്കുന്നവർക്കുള്ളതാണ് ഖൽബ്. ബോക്സ് ഓഫീസിൽ വലിയ ഹിറ്റായില്ലെങ്കിലും, ചിത്രം പ്രേക്ഷകർക്കിടയിൽ നല്ല മതിപ്പ് നേടി. ഒടിടി പ്രേക്ഷകരും ഖൽബിനെ ഏറ്റെടുക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
പ്രണയം നിറഞ്ഞ ‘ഖൽബ്’
ഫ്രൈഡേ ഫിലിം ഹൗസും ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസും ചേർന്നാണ് സിനിമ നിർമിച്ചത്. വിജയ് ബാബുവാണ് സിനിമയുടെ നിർമാതാവ്. പ്രകാശ് അലക്സ്, വിമൽ നാസർ, നിഹാൽ സാദിഖ് എന്നിവരാണ് സംഗീതം ഒരുക്കിയത്. രണ്ട് യുവഹൃദയങ്ങൾ പ്രണയത്തിലാകുന്നതും, അവർ പ്രണയത്തിന്റെ 7 സ്റ്റേജുകളിലൂടെ കടന്നുപോകുന്നതുമാണ് പ്രമേയം.
കൽബിലെ നായിക വേഷം ചെയ്ത നേഹ നസ്നീൻ പ്രേക്ഷകമനം കവർന്നു. ഖൽബിലെ തുമ്പിയായി വേഷമിട്ട നേഹ മേഘാലയ സ്വദേശിയാണ്.
ഷാരോൺ ശ്രീനിവാസ് ആണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അമൽ മനോജ് ചിത്രത്തിനായി എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് സംവിധായകൻ സാജിദ് യഹിയ തന്നെയാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile