The Great Indian Kitchen ഹിന്ദി റീമേക്ക് ഒടിടി ഏറ്റെടുത്തു, ക്ലൈമാക്സ് മലയാളം വേർഷനല്ല!
സാനിയ മൽഹോത്രയെ കേന്ദ്ര കഥാപാത്രമാക്കി Mrs എന്ന പേരിലാണ് ഹിന്ദിയിൽ ചിത്രം ഒരുക്കിയത്
സിനിമയുടെ ഹിന്ദി പതിപ്പും ഒടിടി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു
ആരതി കടവ് ആണ് മിസിസ് സംവിധാനം ചെയ്തിരിക്കുന്നത്
The Great Indian Kitchen ഹിന്ദി റീമേക്ക് ഒടിടിയിൽ ഗംഭീര പ്രശംസ നേടുന്നു. കോവിഡ് കാലത്ത് മലയാളത്തിൽ റിലീസ് ചെയ്ത ചിത്രത്തിന് ഭാഷ കടന്നും പ്രശംസ ലഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഹിന്ദി പതിപ്പും ഒടിടി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു.
SurveyThe Great Indian Kitchen: ഒടിടിയിൽ
സാനിയ മൽഹോത്രയെ കേന്ദ്ര കഥാപാത്രമാക്കി Mrs എന്ന പേരിലാണ് ഹിന്ദിയിൽ ചിത്രം ഒരുക്കിയത്. തിയേറ്ററിൽ പ്രദർശനത്തിന് എത്തിക്കാതെ സിനിമ നേരിട്ട് ഒടിടിയിലേക്ക് നൽകുകയായിരുന്നു. ഒടിടി പ്രേക്ഷകർക്കായാണ് സംവിധായിക Mrs എന്ന ചിത്രമൊരുക്കിയതും.
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷമവതരിപ്പിക്കുന്നത്. ഹിന്ദിയിൽ കൻവൽജിത് സിംഗ്, നിശാന്ത് ദാഹിയ എന്നിവരാണ് മുഖ്യതാരങ്ങൾ. സിനിമ സീ5ലാണ് റിലീസ് ചെയ്തിരിക്കുന്നത്.
ക്ലൈമാക്സ് മാറ്റി Mrs
ബവേജ സ്റ്റുഡിയോയുമായി സഹകരിച്ച് ജിയോ സ്റ്റുഡിയോ നിർമിച്ച ചിത്രമാണിത്. ആരതി കടവ് ആണ് മിസിസ് സംവിധാനം ചെയ്തിരിക്കുന്നത്.
പുരുഷാധിപത്യവും അതിന്റെ ചട്ടക്കൂട്ടുകളിൽ അടച്ചുപൂട്ടേണ്ടി വന്നെ പെണ്ണിന്റെ സ്വപ്നങ്ങളുമാണ് സിനിമയുടെ പ്രമേയം. അത് സമകാലീക സമൂഹത്തിലെ സ്ത്രീയെ പ്രതിനിധീകരിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്.
തമിഴിലും ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ റീമേക്ക് ചെയ്ത് ഹിറ്റായിരുന്നു. ഐശ്വര്യ രാജേഷും രാഹുൽ രവീന്ദ്രനുമാണ് തമിഴ് റീമേക്കിൽ മുഖ്യവേഷങ്ങൾ ചെയ്തത്. സാംസ്കാരികമായ ചില മാറ്റങ്ങൾ വരുത്തിയാണ് മിസിസ് നിർമിച്ചിട്ടുള്ളത്. പ്രത്യേകിച്ച് ഹിന്ദിയിലെ ക്ലൈമാക്സ് വ്യത്യസ്തമാണ്.
മലയാളത്തിൽ ഫേസ്ബുക്കിൽ നിന്ന് ചില രാഷ്ട്രീയ പോസ്റ്റുകൾ നീക്കം ചെയ്യാനാണ് നായികയോട് ആവശ്യപ്പെടുന്നത്. എന്നാൽ ഹിന്ദിയിൽ അവരുടെ പഴയ ഡാൻസ് വീഡിയോകൾ ഡിലീറ്റ് ചെയ്യുവാനാണ് ആവശ്യപ്പെടുന്നത്.
എന്നുവച്ചാൽ ഇന്ന് അല്ലെങ്കിൽ വർത്തമാനമില്ലാത്ത നായികയ്ക്ക് അവരുടെ ആകെ സമ്പാദ്യമായ ഭൂതകാലം മായ്ച്ചുകളയാനാണ് പറയുന്നത്. അതുപോലെ സിനിമയുടെ ക്ലൈമാക്സിൽ ചില അന്തരീക്ഷവും സാഹചര്യങ്ങളും വ്യത്യസ്തമായാണ് അവതരിപ്പിച്ചിട്ടുള്ളത്.
ജിയോ ബേബി രചനയും സംവിധാനവും ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. ആമസോൺ പ്രൈമിലാണ് സിനിമ റിലീസ് ചെയ്തത്. 2021-ലാണ് മലയാളചിത്രം റിലീസ് ചെയ്തത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile