OTT Release This Month: തലൈവയുടെ ആക്ഷൻ Movie മുതൽ കാത്തിരിക്കുന്ന തലവൻ വരെ, Latest OTT ചിത്രങ്ങൾ

OTT Release This Month: തലൈവയുടെ ആക്ഷൻ Movie മുതൽ കാത്തിരിക്കുന്ന തലവൻ വരെ, Latest OTT ചിത്രങ്ങൾ
HIGHLIGHTS

സെപ്തംബർ മാസം റിലീസിന് വരുന്ന Latest OTT ചിത്രങ്ങൾ ഏതെല്ലാമെന്നോ?

Thalavan മുതൽ തലൈവ രജനീകാന്ത് ചിത്രം വരെ ഒടിടിയിലേക്ക് വരുന്നു

മലയാളം, തമിഴ് ഭാഷകളിലെ പുത്തൻ റിലീസുകൾ പരിചയപ്പെടാം

സെപ്തംബർ മാസം റിലീസിന് വരുന്ന Latest OTT ചിത്രങ്ങൾ ഏതെല്ലാമെന്നോ? തിയേറ്ററുകളിൽ വമ്പൻ ഹിറ്റായ പുത്തൻ സിനിമകൾ OTT Release ലിസ്റ്റിലുണ്ട്. ത്രില്ലർ ചിത്രം Thalavan മുതൽ തലൈവ രജനീകാന്ത് ചിത്രം വരെ ഒടിടിയിലേക്ക് വരുന്നു.

Latest OTT റിലീസ് ചിത്രങ്ങൾ

മലയാളം, തമിഴ് ഭാഷകളിലെ പുത്തൻ റിലീസുകൾ വിടാതെ പിന്തുടരുന്നവരാണോ? ഈ മാസം ഒടിടിയിൽ എന്തെല്ലാം റിലീസുകളാണ് വരുന്നതെന്ന് നോക്കാം.

ott release this month from thalaiva tamil action movie to box office hit thalavan

Thalavan OTT release

ott release this month from thalaiva tamil action movie to box office hit thalavan

ക്രൈം ത്രില്ലർ ചിത്രമാണ് തലവൻ. ഒരു ലോക്കൽ പോലീസ് സ്റ്റേഷനിലെ അന്വേഷണത്തെ ചുറ്റിപ്പറ്റിയാണ് കഥ. ആസിഫ് അലി, ബിജു മേനോൻ എന്നിവരാണ് പ്രധാന താരങ്ങൾ

സിനിമ സോണി ലിവിലൂടെ ഒടിടി റിലീസിന് ഒരുങ്ങുന്നു. സെപ്തംബർ 12-നാണ് തലവൻ സ്ട്രീമിങ്.

രജനികാന്ത് ചിത്രം ലാൽ സലാം

ott release this month from thalaiva tamil action movie to box office hit thalavan

രജനികാന്ത് ഗെസ്റ്റ് റോളിലെത്തുന്ന സ്പോർട്സ് ആക്ഷൻ സിനിമയാണിത്. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഐശ്വര്യ രജനികാന്താണ് സംവിധാനം ചെയ്തിരിക്കുന്നത്. വിഘ്നേഷ്, ലിവിം​ഗ്സ്റ്റൺ, സെന്തിൽ എന്നിവരും സിനിമയിലുണ്ട്.

ലാൽ സലാം ഈ മാസം ഒടിടി റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. സൺ നെക്സ്റ്റിലൂടെ ചിത്രം സെപ്തംബർ 20-ന് സ്ട്രീമിങ് ആരംഭിക്കും.

പവി കെയർ ടേക്കർ

ദിലീപ് നായകനായി പുതിയതായി റിലീസ് ചെയ്ത സിനിമയാണ് പവി കെയർ ടേക്കർ. വിനീത് കുമാർ സംവിധാനം ചെയ്ത ചിത്രം ഒടിടിയിലേക്ക് വരുന്നു. ഫ്‌ളാറ്റിലെ കെയര്‍ ടേക്കറായി ദിലീപ് വേഷമിട്ടു. മനോരമ മാക്സിലാണ് മലയാള ചിത്രത്തിന്റെ റിലീസ്. സെപ്റ്റംബർ 6 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

ഡീമോണ്ടി കോളനി – 2

പ്രശസ്ത ഹൊറർ ത്രില്ലർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഡിമോണ്ടെ കോളനി. ഈ പുത്തൻ തമിഴ് ചിത്രവും ഒടിടിയിലേക്ക് വരുന്നു. ഹൊററും കോമഡിയും ഒരുമിച്ചാണ് സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്. സിനിമ സീ5 വഴി ഒടിടി സ്ട്രീമിങ് ആരംഭിക്കും.

രഘു താത്ത

ott release this month from thalaiva tamil action movie to box office hit thalavan

ഹോംബാലെ ഫിലിംസ് തമിഴിൽ നിർമിച്ച സിനിമയാണിത്. സുമൻ കുമാർ എഴുതി സംവിധാനം ചെയ്ത സിനിമയാണ് Raghu Thatha. കീർത്തി സുരേഷാണ് തമിഴ് ചിത്രത്തിലെ മുഖ്യതാരം. സീ5-ലൂടെ സെപ്തംബർ 13-ന് സിനിമ ഒടിടിയിലെത്തും.

മനമേ

ott release this month from thalaiva tamil action movie to box office hit thalavan

ഏറെ കാത്തിരുന്ന മനമേ തെലുഗു സിനിമയും സെപ്തംബറിലെ ഒടിടി റിലീസിനുണ്ട്. ശർവാനന്ദും കൃതി ഷെട്ടിയും അഭിനയിച്ച ചിത്രമാണിത്. റൊമാൻസും കോമഡിയും ചേർന്ന Manamey സംവിധാനം ചെയ്തിരിക്കുന്നത് ശ്രീേരാം ആദിത്യയാണ്. ഹെഷാം അബ്ദുൾ വഹാബാണ് ചിത്രത്തിൽ സംഗീതം ഒരുക്കിയത്.

മനമേ ഒടിടി റിലീസ് തീയതി വ്യക്തമാക്കിയിട്ടില്ല. എങ്കിലും സെപ്തംബറിൽ സിനിമ ആമസോൺ പ്രൈമിൽ എത്തുമെന്നാണ് സൂചന.

Read More: New OTT Release ചിത്രങ്ങൾ: 125 കോടി നേടിയ മറാത്തി ചിത്രം മുഞ്ജ്യ മുതൽ നീന ഗുപ്തയുടെ 1000 ബേബീസ് മലയാളം സീരീസ് വരെ

ഇന്ദ്രജിത്ത് സുകുമാരൻ നായകനായ മാരിവില്ലിൻ ഗോപുരങ്ങൾ സിനിമയും ഒടിടിയിലേക്ക് വന്നേക്കും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo