Bigg Boss Malayalam: ട്വിസ്റ്റ്, വെറൈറ്റി ഗെയിമുകളുമായി ബിഗ് ബോസ്! Live, വീക്കെൻഡ് സ്പെഷ്യൽ ഓൺലൈനായി എവിടെ കാണാം?

HIGHLIGHTS

ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ ഞായറാഴ്ചയാണ് പ്രീമിയർ ആരംഭിച്ചത്

നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും മൊബൈലിലും, ടിവിയിലും, ലാപ്ടോപ്പിലും ബിഗ് ബോസ് ലൈവ് കാണാം

എപ്പിസോഡുകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് അതിനും സൌകര്യം ഹോട്ട്സ്റ്റാറിലുണ്ട്

Bigg Boss Malayalam: ട്വിസ്റ്റ്, വെറൈറ്റി ഗെയിമുകളുമായി ബിഗ് ബോസ്! Live, വീക്കെൻഡ് സ്പെഷ്യൽ ഓൺലൈനായി എവിടെ കാണാം?

Bigg Boss Malayalam: ഏഴിന്റെ പണിയുമായി ബിഗ് ബോസ് ആരംഭിച്ചിരിക്കുന്നു. നടൻ മോഹൻലാൽ അവതാരകനായ ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ ഞായറാഴ്ചയാണ് പ്രീമിയർ ആരംഭിച്ചത്. സാറ്റലൈറ്റ് ടെലിവിഷനിലും ഒടിടിയിലും ബിഗ് ബോസ് ലൈവ് കാണാം. ഇത്തവണ 19 മത്സരാർഥികളാണ് ബിഗ് ബോസ് ഹൌസിലെത്തിയത്. പ്രമുഖ സിനിമാ താരം മുതൽ വ്ളോഗേഴ്സും കോമണറും ഉൾപ്പെടുന്ന സീസണാണിത്. ആദ്യമായി ഒരു ആൺ മത്സരാർഥി കോമണറായി വരുന്നതും ഈ സീസണിലാണ്.

Digit.in Survey
✅ Thank you for completing the survey!

Bigg Boss Malayalam സീസൺ 7

ഏഷ്യാനെറ്റിലാണ് ബിഗ് ബോസിന്റെ പ്രീമിയർ. എന്നാൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും മൊബൈലിലും, ടിവിയിലും, ലാപ്ടോപ്പിലും ബിഗ് ബോസ് ലൈവ് കാണാം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നറിയപ്പെട്ട ജിയോഹോട്ട്സ്റ്റാറിലാണ് പരിപാടി ഒടിടി സ്ട്രീം ചെയ്യുന്നത്. 24 മണിക്കൂറും ലൈവ് സ്ട്രീമിങ് ലഭ്യമാണ്.

എപ്പിസോഡുകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് അതിനും സൌകര്യം ഹോട്ട്സ്റ്റാറിലുണ്ട്. മുമ്പത്തെ സീസണും ജിയോഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.

free watch bigg boss malayalam 7 on jiohotstar
bigg boss malayalam 7

Big Boss സീസൺ 7 ലൈവ് സ്ട്രീമിങ് വിശദാംശങ്ങൾ!

ലോഞ്ചിനുശേഷം, ബിഗ് ബോസ് മലയാളം 7, ദിവസേനയുള്ള എപ്പിസോഡുകളും (രാത്രി 9.30) വാരാന്ത്യ സ്‌പെഷ്യലുകളും (രാത്രി 9) തുടരും, അവിടെ മോഹൻലാൽ സാധാരണയായി മത്സരാർത്ഥികളുമായി സംവദിക്കും. വീടിനുള്ളിൽ നിന്നുള്ള 24×7 ലൈവ് ഫീഡ് സബ്‌സ്‌ക്രൈബർമാർക്ക് ജിയോഹോട്ട്സ്റ്റാർ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും.

ബിഗ് ബോസ് മലയാളം 7-ന്റെ ദിവസേനയുള്ള എപ്പിസോഡുകളും ദിവസേനയുള്ള ലൈവും ജിയോഹോട്ട്സ്റ്റാറിൽ കാണാം. അതും നിങ്ങളുടെ സൌകര്യാർഥം നിങ്ങൾക്ക് ഓൺലൈനായി എപ്പോൾ വേണമെങ്കിലും പരിപാടി ആസ്വദിക്കാനാകും. രാത്രി 9.30 മണിയ്ക്കാണ് ദിവസേനയുള്ള സംപ്രേഷണം ഏഷ്യാനെറ്റിൽ അവതരിപ്പിക്കുന്നത്. എന്നാൽ മോഹൻലാൽ വരുന്ന വാരാന്ത്യ സ്‌പെഷ്യലുകൾ നിങ്ങൾക്ക് ശനി, ഞായർ ദിവസം 9 മണി മുതൽ കാണാം. ഇതേ സമയം ജിയോഹോട്ട്സ്റ്റാറിലും ബിഗ് ബോസ് ലഭ്യമാകും. ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രൈബർമാർക്കുള്ള പ്ലസ് പോയിന്റ് ഒടിടിയിൽ 24×7 ലൈവ് ഫീഡ് കാണാനാകുമെന്നതാണ്.

BBS& 24*7 സ്ട്രീം എന്ന ടൈറ്റിലിലാണ് ലൈവ് സ്ട്രീമിങ്. ഇത് ജിയോഹോട്ട്സ്റ്റാറിന്റെ ഹോം പേജിൽ കാണിക്കുന്നില്ല. ബിഗ് ബോസ് ലൈവ് സ്ട്രീമിങ് എന്ന് സെർച്ച് ചെയ്താലും ഇത് ലഭിക്കും.

ജിയോഹോട്ട്സ്റ്റാറിന് പല തരത്തിലുള്ള പ്ലാനുകളുണ്ട്. ഒരു വർഷത്തേക്കും 3 മാസത്തേക്കും വാലിഡിറ്റിയിലാണ് പ്ലാനുകൾ വരുന്നത്. ഇതിൽ മൊബൈൽ ഒൺലി പ്ലാനുകളുണ്ട്. സൂപ്പർ പ്ലാനുകളും പ്രീമിയർ പ്ലാനുകളും ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുണ്ട്. 149 രൂപ മുതലാണ് പാക്കേജുകളുടെ വില ആരംഭിക്കുന്നത്.

രണ്ട് ഉപകരണങ്ങളിൽ ലഭ്യമാകുന്ന സൂപ്പർ പ്ലാൻ ആരംഭിക്കുന്നത് 299 രൂപയ്ക്കാണ്. നാല് ഉപകരണങ്ങളിലും ഒരേ സമയം ഉപയോഗിക്കാവുന്ന പ്രീമിയം പ്ലാൻ 499 രൂപ മുതൽ ആരംഭിക്കുന്നു. ഇത് പരസ്യങ്ങളില്ലാതെ പരിപാടി ആസ്വദിക്കാനുള്ള ഓപ്ഷനാണ്.

Also Read: കുറഞ്ഞ പൈസയ്ക്ക് JioHotstar! 3 മാസത്തേക്ക് ബിഗ് ബോസ് കാണാൻ വെറും 149 രൂപ മതി…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo