സെബ്രോണിക്സ് വക ഒരു ട്രിപ്പിൾ-ഡ്രൈവർ Soundbar! 5.1 ചാനലും Dolby Audio സപ്പോർട്ടും

ഇന്ത്യയിലെ ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടി സെബ്രോണിക്സ് പുതിയ ട്രിപ്പിൾ-ഡ്രൈവർ Soundbar പുറത്തിറക്കി. Dolby Audio സപ്പോർട്ടും 5.1 ചാനൽ ഔട്ട്പുട്ട് ഇതിന് ലഭിക്കുന്നു. ഉയർന്ന ഔട്ട്‌പുട്ട് 380W സറൗണ്ട് സൗണ്ട് നൽകുന്നതിനായി ഡിസൈൻ ചെയ്‌ത ഓഡിയോ സിസ്റ്റവും ഇതിലുണ്ട്. രണ്ട് ജൂക്ക് ബാറുകളാണ് അവതരിപ്പിച്ചത്. Zebronics Juke Bar 9300C, Juke Bar 9010C എന്ന സൗണ്ട്ബാറുകളാണിവ.

Zebronics New Soundbar

5.1 ചാനൽ സൗണ്ട്ബാർ സിസ്റ്റമായ ജൂക്ക് ബാർ 9300C 1380W RMS ഔട്ട്പുട്ടാണ് ഇതിൽ ലഭിക്കുന്നത്. ഈ സൗണ്ട്ബാറിന് 10000 രൂപയ്ക്ക് താഴെയാണ് വിലയാകുന്നത്. ഡോൾബി ഓഡിയോയെയും ഡൗൺ-ഫയറിംഗ് സബ്‌വൂഫറും സീബ്രോണിക്‌സ് സിസ്റ്റത്തിൽ ലഭിക്കുന്നു.

Zebronics Juke Bar 9300C Soundbar

ഇപ്പോൾ വന്ന ഓഡിയോ സിസ്റ്റത്തിലെ ഫ്ലാഗ്ഷിപ്പ് മോഡലാണ് ജൂക്ക് ബാർ 9300സി. ജൂക്ക് ബാർ 9300C സിസ്റ്റത്തിന് 380W RMS ഔട്ട്‌പുട്ട് നൽകുന്നു. ഇതിൽ ഒരു ട്രിപ്പിൾ-ഡ്രൈവർ സൗണ്ട്ബാർ, ഡ്യുവൽ റിയർ സാറ്റലൈറ്റ് സ്പീക്കറുകളുണ്ട്. കൂടാതെ 13.33 സെന്റീമീറ്റർ സബ്‌വൂഫറും ഇതിൽ ഉൾപ്പെടുന്നു.

ഈ ഓഡിയോ സിസ്റ്റത്തിന് സറൗണ്ട് സൗണ്ട് സിസ്റ്റമുണ്ട്. സിനിമകൾ, സ്‌പോർട്‌സ്, ഗെയിമിംഗ് പോലുള്ള വിവിധ മോഡുകൾ ഇതിനുണ്ട്. ഡയലോഗ് ക്ലാരിറ്റിയ്ക്കും മറ്റും ഡോൾബി ഓഡിയോ സപ്പോർട്ടും ഈ ജൂക്ക്ബാർ 9300സിയിലുണ്ട്.

കണക്റ്റിവിറ്റിയിലേക്ക് വന്നാൽ സെബ്രോണിക്സ് ജൂക്ക് ബാർ 9300C യിൽ ബ്ലൂടൂത്ത് v5.4 സപ്പോർട്ടുണ്ട്. ഇതിൽ HDMI ARC, ഒപ്റ്റിക്കൽ IN, USB, AUX ഇൻപുട്ടുകൾ എന്നിവ ഇതിലുണ്ട്. ടിവികൾ, സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, മറ്റ് മീഡിയ ഉപകരണങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാം. മാറ്റ് ഫിനിഷ്, എൽഇഡി ഡിസ്‌പ്ലേ ഇതിലുണ്ട്. വാൾ-മൗണ്ട് സപ്പോർട്ട് ചെയ്യുന്ന ഹോം തിയേറ്റർ സിസ്റ്റമാണിത്.

More From Digit: ഈ ഫോണിന് ഫ്ലിപ്കാർട്ടിനേക്കാൾ ലാഭം Amazon തന്നെ! Samsung Galaxy S25 FE വലിയ വിലക്കുറവിൽ…

ജൂക്ക് ബാർ 9010C സൗണ്ട്ബാർ

ഫ്ലാഗ്ഷിപ്പ് മോഡലിനൊപ്പം, കൂടുതൽ ഒതുക്കമുള്ളതും താങ്ങാനാവുന്നതുമായ ജൂക്ക് ബാറും പുറത്തിറങ്ങി. സെബ്രോണിക്സ് ജൂക്ക് ബാർ 9010C ഓഡിയോ സിസ്റ്റത്തിൽ 140W RMS ഔട്ട്‌പുട്ടുണ്ട്. ഡോൾബി ഓഡിയോ പിന്തുണയ്ക്കുന്ന ഹോം തിയേറ്റർ സിസ്റ്റമാണിത്. ഇതിൽ മെച്ചപ്പെടുത്തിയ ബാസിനായി 13.33 cm സബ്‌വൂഫറും കൊടുത്തിരിക്കുന്നു. കൂടാതെ ഡ്യുവൽ-ഡ്രൈവർ സൗണ്ട്ബാറാണ് ഇതിനുള്ള്.

ബ്ലൂടൂത്ത് v5.4, HDMI ARC, USB, ഒപ്റ്റിക്കൽ IN, AUX എന്നീ ഫീച്ചറുകൾ ഇതിനുണ്ട്. സെബ്രോണിക്സ് 5.1 ചാനൽ യൂണിറ്റുള്ള ഓഡിയോ സിസ്റ്റമാണിത്.

സെബ്രോണിക്സ് സൗണ്ട്ബാർ ഇന്ത്യയിലെ വില

സെബ്രോണിക്സ് ജൂക്ക് ബാർ 9300C ഓഡിയോ സിസ്റ്റത്തിന് 9,999 രൂപയാകുന്നു. സിബ്രോണിക്സ് ബാർ 9010C ഓഡിയോ സിസ്റ്റത്തിന് 6,999 രൂപയാകുന്നു. ആമസോണിലും ഫ്ലിപ്കാർട്ടിലും സൗണ്ട്ബാർ ലഭ്യമാകും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :