വിവോ എക്സ്90 ഫോണുകൾക്കൊപ്പം TWS 3 സീരീസ് ഇയർഫോണുകളും ഉടനെത്തും
നവംബർ അവസാനം വിവോ ടിഡബ്ല്യുഎസ് 3, വിവോ ടിഡബ്ല്യുഎസ് 3 പ്രൊ ഇയർഫോണുകൾ പുറത്തിറങ്ങും
വിവോ TWS 2 ഇയർഫോണുകളുടെ പിൻഗാമികളാണിവ
വിവോയുടെ X90 പരമ്പരയിലെ സ്മാർട്ട്ഫോണുകളും ഈ മാസം വിപണിയിലെത്തും
ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ വിവോ(Vivo)യുടെ X90 പരമ്പരയിലെ ഫോണുകൾ ഈ മാസം തന്നെ വിപണിയിലെത്തും. Vivo X90 സീരീസിന്റെ ലോഞ്ചിനെ കുറിച്ച് അടുത്തിടെ കമ്പനി സ്ഥിരീകരണം നൽകിയിരുന്നു. എന്നാൽ വിവോ എക്സ്90 ഫോണിന് പുറമെ കമ്പനി രണ്ട് പുതിയ ഓഡിയോ ഉൽപ്പന്നങ്ങളും അവതരിപ്പിക്കാനായി പദ്ധതിയിടുന്നു എന്ന് ചില റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.
SurveyVivo TWS 3, TWS 3 Pro ഉടൻ പുറത്തിറങ്ങും
അവയെ വിവോ ടിഡബ്ല്യുഎസ് 3 (Vivo TWS 3), വിവോ ടിഡബ്ല്യുഎസ് 3 പ്രോ (Vivo TWS 3 Pro) എന്നീ ഇയർഫോണുകളാണ് കമ്പനി വിപണിയിൽ അവതരിപ്പിക്കാനായി ഒരുങ്ങുന്നത്. ഈ രണ്ട് ഇയർഫോണുകളുടെയും പ്രത്യേകതകൾ എന്തെന്ന് മനസിലാക്കാം.
വിവോ ടിഡബ്ല്യുഎസ് 3
2021ൽ പുറത്തിറങ്ങിയ Vivo TWS 2ന്റെ പിൻഗാമിയായി വരുന്ന വയർലെസ് ഇയർഫോണുകളാണ് Vivo TWS 3. വെള്ള, നീല എന്നീ രണ്ട് വ്യത്യസ്ത നിറങ്ങളിലാണ് ഇവയുടെ ഇയർബഡ്ഡുകൾ വരുന്നത്. നീല നിറത്തിലുള്ള ഇയർഫോൺ മാറ്റ് ഫിനിഷിങ്ങിലും വെള്ള ഇയർഫോൺ തിളങ്ങുന്ന ഫിനിഷിങ്ങിലുമാണ് ലഭ്യമാകുക. ആപ്പിളിന്റെ AirPods Proയുമായി സാമ്യമുള്ള രീതിയിൽ ഇൻ-ഇയർ സ്റ്റൈൽ ഇയർബഡുകളായിരിക്കും ഇവയ്ക്ക് നൽകുന്നത്. നേർത്ത കനത്തിൽ, ഓവൽ ഹൗസിങ് ഷേപ്പിലാണ് ഇയർബഡ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇയർഫോണുകളുടെ ചാർജിങ് കെയ്‌സിൽ ബാറ്ററിക്ക് പച്ച എൽഇഡി ഇൻഡിക്കേറ്റർ നൽകിയിരിക്കുന്നു.
വിവോ ടിഡബ്ല്യുഎസ് 3 പ്രൊ
വിവോ ടിഡബ്ല്യുഎസ് 3 പ്രൊ (Vivo TWS 3 Pro)യും രണ്ട് വ്യത്യസ്ത നിറങ്ങളിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. എന്നാൽ ഒരു ഇയർ ഫോൺ വെള്ള നിറത്തിൽ മാത്രമാണെങ്കിൽ, മറ്റൊന്ന് നീലയും കറുപ്പും ചേർന്ന നിറത്തിലാണുള്ളത്. Vivo TWS 3 Proയുടെ ഡിസൈനും ചാർജിങ് കേസിന്റെ ആകൃതിയും TWS 3യോ സാമ്യമുള്ള രീതിയിലാണ്. എന്നാൽ ഇവയുടെ ഇയർബഡ്ഡുകളുടെ ഡിസൈൻ സംബന്ധിച്ച് നിലവിൽ വിവരങ്ങൾ ലഭ്യമല്ല.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile