Offer Shopping തീർന്നു, എന്നാലും PHILIPS Soundbar ഗംഭീര കിഴിവിൽ…
PHILIPS Soundbar ഗംഭീര കിഴിവിൽ വാങ്ങാം
ഡോൾബി ഡിജിറ്റൽ പ്ലസ് സപ്പോർട്ടുള്ള സൌണ്ട്ബാറാണ്
ഇതൊരു 240W ഔട്ട്‌പുട്ടുള്ള 2.1-ചാനൽ സൗണ്ട്ബാറാണ്
PHILIPS Soundbar ഗംഭീര കിഴിവിൽ വാങ്ങാനുള്ള ഓഫറെത്തി. Dolby Digital Plus സപ്പോർട്ടുള്ള ഫിലിപ്സ് സൗണ്ട്ബാറാണിത്. വിപണിയിൽ 12,000 രൂപയ്ക്ക് മുകളിലാണ് ഇത് വിൽക്കുന്നത്. എന്നാൽ ഓഫറിൽ 8,9998 രൂപയ്ക്ക് വാങ്ങാനാകും.
SurveyPHILIPS Soundbar ഫീച്ചറുകൾ
മിഡ്-റേഞ്ച് ബജറ്റിലാണ് PHILIPS Audio TAB5309 പുറത്തിറക്കിയത്. ഇതൊരു 240W ഔട്ട്‌പുട്ടുള്ള 2.1-ചാനൽ സൗണ്ട്ബാറാണ്. ഈ ഫിലിപ്സ് ഓഡിയോ ഡിവൈസിൽ വയർലെസ് സബ്‌വൂഫറും ലഭിക്കുന്നു. ഇത് ഫിലിപ്സിന്റെ TAB6309-ന് സമാനമായ കണക്റ്റിവിറ്റി ഓപ്ഷനുകളോടെയാണ് അവതരിപ്പിച്ചത്. ഡോൾബി ഡിജിറ്റൽ പ്ലസ് സപ്പോർട്ടുള്ള സൌണ്ട്ബാറാണ്. എന്നാൽ Dolby Atmos-നെ ഇത് പിന്തുണയ്ക്കുന്നില്ല.

DTS വിർച്വൽ മോഡിൽ ഈ ഫിലിപ്സ് സൗണ്ട്ബാർ പ്രവർത്തിക്കും. HDMI ARC ഉൾപ്പെടെയുള്ള കണക്ഷൻ സപ്പോർട്ട് ഇതിന് ലഭിക്കുന്നുണ്ട്. നിങ്ങളുടെ ടിവിയുമായും മറ്റും ബ്ലൂടൂത്ത് 5.4 വഴി കണക്റ്റ് ചെയ്യാവുന്നതാണ്. ഇതിൽ AUX-in, USB കണക്ഷൻ സപ്പോർട്ടുമുണ്ട്. ഏറ്റവും മെലിഞ്ഞ ഡിസൈനിലാണ് ഫിലിപ്സ് സൗണ്ട്ബാർ അവതരിപ്പിച്ചിട്ടുള്ളത്.
PHILIPS Soundbar ഓഫർ
ഇപ്പോൾ സ്പെഷ്യൽ ഓഫറിൽ ഫിലിപ്സ് Audio TAB5309 ലഭിക്കുന്നു. 16,990 രൂപയ്ക്കാണ് ഇത് വിപണിയിൽ എത്തിച്ചിരുന്നത്. എന്നാൽ പല ഓൺലൈൻ സൈറ്റുകളിലും 13,000 രൂപയ്ക്ക് വിൽക്കുന്നു. ആമസോണിൽ ഫെസ്റ്റിവൽ സീസണോട് അനുബന്ധിച്ച് വമ്പൻ കിഴിവാണ് അനുവദിച്ചിട്ടുള്ളത്.
ഫിലിപ്സ് ഓഡിയോ TAB5309 10,998 രൂപയ്ക്ക് വിൽക്കുന്നു. 35 ശതമാനം തൽക്ഷണ വിലക്കിഴിവാണ് ഇപ്പോൾ ലഭിക്കുന്നത്. ഇതിന് പുറമെ ആമസോൺ ആകർഷകമായ ബാങ്ക് ഡിസ്കൌണ്ടും അനുവദിക്കുന്നു. ICICI ബാങ്ക് കാർഡിലൂടെ നിങ്ങൾക്ക് 2000 രൂപയുടെ ഇളവ് നേടാനാകും. ഇവിടെ നിന്നും വാങ്ങൂ…
ആമസോൺ മറ്റ് ഓഫറുകൾ
ഫിലിപ്സിന് പുറമെ ജെബിഎൽ, ബോട്ട് സൗണ്ട്ബാറുകൾക്കും ഓഫറുണ്ട്. ഡോൾബി ഡിജിറ്റൽ സപ്പോർട്ടുള്ള ജെബിൽ സിനിമ SB271 ഡിവൈസ് വിലക്കിഴിവിൽ ലഭിക്കുന്നു. ആമസോണിൽ ഈ സൗണ്ട്ബാറിന് 9999 രൂപ മാത്രമാണ് വില. ഗോവോയുടെ GoSurround 990 സൗണ്ട്ബാറും 10,000 രൂപയ്ക്ക് താഴെ വിലയിലെത്തി. അതായത് ആമസോൺ ആകർഷക ഡിസ്കൌണ്ടിലൂടെ ഇത് 8999 രൂപയ്ക്ക് വിൽക്കുന്നു.
Also Read: Twist! അംബാനിയ്ക്കിട്ട് ടെക്കി കൊടുത്ത പണി, JioHotstar വാങ്ങാതെ കേസാക്കി Reliance| TECH NEWS
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile