Sony Dolby ഹോം തിയേറ്റർ സിസ്റ്റം 20000 രൂപയിൽ താഴെ, ഒന്നാന്തരം ആദായ വിൽപ്പന!

Updated on 03-Feb-2026

വീട്ടിലേക്ക് ഒരു ഹോം തിയേറ്റർ സിസ്റ്റം അന്വേഷിക്കുന്നവർക്ക് Sony Dolby Soundbar വിലക്കിഴിവിൽ വാങ്ങാം. ശക്തമായ ബിൽഡ് ക്വാളിറ്റി, മികച്ച സംഭാഷണ വ്യക്തത എന്നതിനാൽ സോണി, സൗണ്ട്ബാർ വിഭാഗത്തിൽ പേരെടുത്ത ബ്രാൻഡാണ്. കൂടാതെ വ്യത്യസ്ത വില പരിധികളിൽ വ്യത്യസ്ത ആവശ്യങ്ങൾക്ക് അനുയോജ്യമായ ഓപ്ഷനുകളും ലഭ്യമാണ്. സ്റ്റാൻഡേർഡ് ടിവി സ്പീക്കറുകളിൽ നിന്ന് ഉയർന്ന നിലവാരമുള്ള ഓഡിയോ സിസ്റ്റമായി ഇവ ഉപയോഗിക്കാം.

സോണിയുടെ 5.1 ചാനൽ സപ്പോർട്ടുള്ള ഹോം തിയേറ്റർ സിസ്റ്റത്തിനാണ് കിഴിവ്. ഓഫറിനെ കുറിച്ച് കൂടുതലറിയാൻ തുടർന്ന് വായിക്കുക.

Sony Dolby Soundbar Price Deal

23,990 രൂപയ്ക്കാണ് സോണിയുടെ ഡോൾബി സൗണ്ട്ബാർ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തത്. ഇതിന് ആമസോൺ ബാങ്ക് ഓഫറൊന്നും ചേർക്കാതെ തന്നെ 6000 രൂപ ഇളവ് അനുവദിച്ചു. ഇങ്ങനെ ഹോം തിയേറ്റർ സിസ്റ്റം ആമസോണിൽ 17,069 വിലയിൽ കൊടുത്തിരിക്കുന്നു. കൂടുതൽ ലാഭിക്കാൻ IDFC പോലുള്ള ബാങ്കുകളുടെ കാർഡിലൂടെ 1000 രൂപ മുതലുള്ള കിഴിവുമുണ്ട്. ഇത് സോണി സിസ്റ്റത്തിന്റെ വില 16000 രൂപയിലേക്ക് എത്തിക്കുന്നു.

നിങ്ങൾക്ക് വേണമെങ്കിൽ ആമസോൺ പേ ഉപയോഗിച്ചാൽ ക്യാഷ്ബാക്ക് ഓഫറുകൾ നേടാം. സോണി ഓഡിയോ സിസ്റ്റത്തിന് ആമസോൺ നോ കോസ്റ്റ് ഇഎംഐ വാഗ്ദാനം ചെയ്യുന്നു. 600 രൂപയുടെ ഇഎംഐ ഓഫറും അനുവദിച്ചിട്ടുണ്ട്.

Also Read: സാംസങ്ങിനെ ഒതുക്കാൻ Apple iPhone Flip ഫോൺ പണിപ്പുരയിൽ!

സോണി HT-S20R Real 5.1ch Dolby Digital Soundbar

സോണിയുടെ HT-S20R Real 5.1ch Dolby Digital എന്ന മോഡലിൽ വരുന്ന സൗണ്ട് ബാർ ആണിത്. സോണിയുടെ വളരെ ജനപ്രിയമായ മോഡലുകളിലൊന്നാണിത്. ബെഡ് റൂമിനും മറ്റും ഒരു സൗണ്ട്ബാർ വേണമെങ്കിൽ, HT-S20R ഡോൾബി ഓഡിയോ സിസ്റ്റം വാങ്ങാം. ഇതിലെ LDAC സപ്പോർട്ടിങ് ബ്ലൂടൂത്ത് മികച്ച കണക്റ്റിവിറ്റി ഓപ്ഷനാണ്. HDMI ARC അല്ലെങ്കിൽ ഒപ്റ്റിക്കൽ ഫീച്ചറും ഇതിനുണ്ട്. ഈ സോണി സിസ്റ്റത്തിൽ നിങ്ങൾക്ക് S-Force ഫ്രണ്ട് സൗണ്ട് സപ്പോർട്ട് ലഭിക്കുന്നതാണ്.

സോണി HT-S20R എന്നത് ശരിയായ സറൗണ്ട് സൗണ്ട് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി നിർമ്മിച്ചതാണ്. എന്നാൽ ശ്രദ്ധിക്കേണ്ടത് ചെറിയ മുറികൾക്കാണ് ഇത് കൂടുതൽ അനുയോജ്യം. ഈ ഓഡിയോ സിസ്റ്റത്തിൽ ട്രൂ 5.1-ചാനൽ സൌണ്ട് സപ്പോർട്ട് ചെയ്യുന്നു.

400W ഔട്ട്‌പുട്ട്, ഡെഡിക്കേറ്റഡ് റിയർ സ്പീക്കറുകൾ, ഒരു എക്സ്റ്റേണൽ സബ്‌വൂഫർ എന്നിവ ഉപയോഗിച്ചാണ് ഓഡിയോ തരുന്നത്. ഇതിൽ സ്റ്റാൻഡേർഡ് സൗണ്ട്ബാറുകളേക്കാൾ ശ്രദ്ധേയമായി കൂടുതൽ ആഴത്തിലുള്ള ഒരു സിനിമ പോലുള്ള അനുഭവവും ലഭിക്കുന്നു.

ഡോൾബി ഡിജിറ്റൽ ഡീകോഡിംഗ് ക്ലാരിറ്റിയിൽ ആസ്വദിക്കാം. ബ്ലൂടൂത്തും യുഎസ്ബി സപ്പോർട്ടും ദൈനംദിന ഓഡിയോ സപ്പോർട്ടും ഇതിലുണ്ട്. ഈ സോണി സിസ്റ്റത്തിൽ HDMI, ഒപ്റ്റിക്കൽ ഇൻപുട്ടുകളും കൊടുത്തിരിക്കുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :