ഏടാ മോനേ… ഹാപ്പി അല്ലേ? ഹോം തിയേറ്റർ ഫീലിന് Dolby Audio Soundbar ആമസോണിലെ ഓഫറാണ് ഓഫർ!
വീട്ടിലിരുന്ന് സിനിമയായാലും സ്പോർട്സ് ആയാലും ഹോം തിയേറ്റർ ഫീലിൽ ആസ്വദിക്കാം. വെക്കേഷൻ അടിച്ച് പൊളിയ്ക്കാൻ വീട്ടിലെ ടിവിയ്ക്കൊപ്പം മികച്ചൊരു Dolby Audio Soundbar വാങ്ങാം. ഇതിനായി ആമസോണിൽ അടിപൊളിയൊരു ഓഫറാണ് പ്രഖ്യാപിച്ചത്. പരിമിതകാലത്തേക്ക് വളരെ ലാഭത്തിൽ ഡോൾബി സപ്പോർട്ട് സൗണ്ട്ബാർ വിൽക്കുന്നു. ആകർഷകമായ ബാങ്ക് ഓഫറുകളും ഇഎംഐ ഡീലും സ്മാർട്ട് ഫോണിന് ലഭ്യമാണ്. Mivi Nex 900 ബ്രാൻഡിന്റെ ഏറ്റവും പുതിയ ഓഡിയോ സിസ്റ്റത്തിന് ഇപ്പോൾ ലഭിക്കുന്ന ഓഫറും സവിശേഷതകളും വിശദമായി അറിയാം.
SurveyDolby Audio Soundbar Amazon Price Offer
Mivi Nex 900 ബ്രാൻഡിൽ നിന്നുള്ള ഓഡിയോ സിസ്റ്റത്തിനാണ് ആമസോണിൽ വമ്പിച്ച ഇളവ് ലഭിക്കുന്നത്. 69,999 രൂപയ്ക്ക് ഇന്ത്യയിൽ എത്തിച്ച സൗണ്ട്ബാർ 20000 രൂപയിലും താഴെ വിൽക്കുന്നെന്ന് കേട്ടാൽ നിങ്ങൾക്ക് വിശ്വസിക്കാനാകുമോ?
5.2 ചാനൽ സപ്പോർട്ടുള്ള ഓഡിയോ സിസ്റ്റത്തിന് ആമസോണിൽ ഇപ്പോൾ 16,999 രൂപയാണ് വില. എസ്ബിഐ ക്രെഡിറ്റ് ഇഎംഐ ഇടപാടുകൾക്ക് 1000 രൂപയുടെ കിഴിവ് നേടാം. ആമസോൺ പേ ക്യാഷ്ബാക്ക് ഓഫറായി 5 ശതമാനം കിഴിവുമുണ്ട്. 598 രൂപയ്ക്ക് ഓഡിയോ സിസ്റ്റം ഇഎംഐയിലും സ്വന്തമാക്കാം.

ഒരു വർഷം വാറണ്ടിയോടെയാണ് എംവി നെക്സ്900 ഓഡിയോ സിസ്റ്റം ആമസോണിൽ വിൽക്കുന്നത്. വിപണിയിലെ ഏറ്റവും പുതിയ ഹോം തിയേറ്റർ സിസ്റ്റം കൂടിയാണിത്.
Also Read: എത്ര ദൂരയിരുന്നും K SMART വഴി വീട്, വസ്തു നികുതികൾ അടയ്ക്കാം, ഘട്ടം ഘട്ടമായി അറിയാം
Mivi Nex 900 Features
സോണിയുടെ സൗണ്ട്ബാറുകൾക്കുള്ള ശക്തമായ പോരാളിയാണ് ഈ ബജറ്റ് ഫ്രണ്ട്ലി എംവി ഓഡിയോ സിസ്റ്റം.
- ഓഡിയോ പെർഫോമൻസ്: വ്യക്തമായ ഡയലോഗുകൾക്ക് സറൗണ്ട് ഓഡിയോയും ഡോൾബി സപ്പോർട്ടുമുള്ള ഔട്ട്പുട്ടാണ് എംവി നെക്സ് 900 ൽ നിന്ന് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലും മ്യൂസിക്കിലും +1 ബാസ് എഫക്റ്റും ഇതിനുണ്ട്. 900 വാട്ടിന്റെ വളരെ ഉയർന്ന വോളിയത്തിൽ ശബ്ദം നൽകാൻ ഇതിന് സാധിക്കും. സാധാരണ സൗണ്ട്ബാറുകളിൽ 2.1 അല്ലെങ്കിൽ 5.1 ചാനൽ സിസ്റ്റമാണുള്ളത്. എന്നാൽ എംവിയിൽ 5.2 ചാനൽ സിസ്റ്റം കൊടുത്തിരിക്കുന്നു.
- കണക്റ്റിവിറ്റി: വിവിധ തരത്തിലുള്ള കണക്ഷൻ സപ്പോർട്ട് എംവി നെക്സ് 900 ഓഡിയോ സിസ്റ്റത്തിലുണ്ട്. HDMI ARC, ഒപ്റ്റിക്കൽ, കോക്സിയൽ, 3.5mm ഓക്സ്, USB സപ്പോർട്ട് ലഭിക്കുന്നു. ഇതിന് രണ്ട് സറൗണ്ട് സ്പീക്കറുകളാണുള്ളത്. ഓഡിയോ സിസ്റ്റം ബ്ലൂടൂത്ത് കണക്ഷനും പിന്തുണയ്ക്കുന്നു. രണ്ട് സബ് വൂഫറുകൾ കൂടി അടങ്ങിയ ഓഡിയോ സിസ്റ്റമാണിത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile