എത്ര ദൂരയിരുന്നും K SMART വഴി വീട്, വസ്തു നികുതികൾ അടയ്ക്കാം, ഘട്ടം ഘട്ടമായി അറിയാം

എത്ര ദൂരയിരുന്നും K SMART വഴി വീട്, വസ്തു നികുതികൾ അടയ്ക്കാം, ഘട്ടം ഘട്ടമായി അറിയാം

ഇന്നത്തെ കാലത്ത് എന്തും വീട്ടിലിരുന്ന്, മൊബൈൽ ഫോണിലൂടെ സാധിക്കും. കേരള സർക്കാരിന്റെ K SMART എന്ന പ്ലാറ്റ്ഫോമിലൂടെ ഇനി എത്ര ദൂരയിരുന്നും നിങ്ങൾക്ക് Property Tax അടയ്ക്കാനാകും. ഇതിനായി ഇനി വില്ലേജ് ഓഫിസിലോ മുൻസിപ്പാലിറ്റികളിലോ കയറി ഇറങ്ങണ്ട!

Digit.in Survey
✅ Thank you for completing the survey!

ലോകത്തിന്റെ ഏത് കോണിലിരുന്നും നിങ്ങളുടെ വീട്ടുനികുതിയും വസ്തു നികുതിയും ഓൺലൈനായി അടയ്ക്കാൻ കെ സ്മാർട്ട് വെബ്സൈറ്റും മൊബൈൽ ആപ്പും സഹായിക്കുന്നു. പ്രവാസികൾക്കും ജോലി സംബന്ധമായി ദൂരെ താമസിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഓൺലൈൻ സംവിധാനമാണിത്. വീട്ടിലെ മുതിർന്നവർക്ക് വില്ലേജ് ഓഫിസിൽ ക്യൂ നിന്ന് ബുദ്ധിമുട്ടാതെ സ്മാർട്ട് ഫോൺ വഴി കരമടയ്ക്കാം. ഓൺലൈനായി ഘട്ടം ഘട്ടമായി നികുതി എങ്ങനെ അടയ്ക്കാമെന്ന് വിശദമായി അറിയാം.

എന്താണ് K Smart?

പ്രവാസികള്‍ക്കും കേരളത്തിന് പുറത്തുള്ളവർക്കും, കേരള സർക്കാരിന്റെ കെ സ്മാർട്ട് സേവനം പ്രയോജനപ്പെടുത്താം. നികുതി അടയ്ക്കാൻ മാത്രമല്ല, വിവാഹ രജിസ്ട്രേഷനും ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, ബിൽഡ് പെർമിറ്റ്, സ്ത്രീ സുരക്ഷ സ്കീം, ട്രേഡ് ലൈസൻസ് തുടങ്ങിയ സർക്കാർ സേവനങ്ങളെല്ലാം ഈ പോർട്ടലിലൂടെ അപ്ലൈ ചെയ്യാനാകും.

K SMART Property Tax
കെ സ്മാർട്ട് നികുതി അടയ്ക്കാനുള്ള ഓപ്ഷൻ

K-SMART വഴി നികുതി അടയ്ക്കുന്നതെങ്ങനെ?

  • വീടിന്റെയോ വസ്തുവിന്റെയോ നികുതി അടക്കുന്നതിനായി ആദ്യം കെ സ്മാർട്ട് ആപ്പ് തുറക്കുക. അല്ലെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താലും മതി.
    https://ksmart.lsgkerala.gov.in/ui/property-tax/quick-pay-tax/citizen
  • തുടർന്ന് വരുന്ന സ്ക്രീനിൽ നിങ്ങളുടെ കെട്ടിടം നിൽക്കുന്ന ജില്ല , ലോക്കൽബോഡി ടൈപ്പ്, ലോക്കൽബോഡിയുടെ പേര് , വാർഡ് വർഷം (2025 ന് മുമ്പുള്ളത് Select ചെയ്യുക), വാർഡ് നമ്പർ, കെട്ടിട നമ്പർ എന്നിവ നൽകി Search എന്ന് താഴെ വലതുവശത്ത് കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ഇതോടെ നിങ്ങളുടെ കെട്ടിടം താഴെ ലിസ്റ്റ് ചെയ്തുവരുന്നതാണ്.
  • കെട്ടിടത്തിന് വലത് വശത്ത് കാണുന്ന സെലക്റ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വരുന്ന സ്ക്രീനിൽ മൊബൈൽ നമ്പർ നൽകണം. ശേഷം Paynow എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • ഇതിന് ശേഷം വരുന്ന സ്ക്രീനിൽ നിന്നും ഏതെങ്കിലും ഒരു Payment gateway select ചെയ്തു Paynow ക്ലിക്ക് ചെയ്യുക.
  • പിന്നീട് കാണുന്ന സ്ക്രീനിൽ Debit card , credit card , UPI, Netbanking എന്നിവയിലേതെങ്കിലും വഴി Tax pay ചെയ്യാവുന്നതാണ്.
  • നിങ്ങൾ നൽകിയ മൊബൈൽ നമ്പറിലേക്ക് രസീത് മെസേജായി ലഭിക്കുന്നതാണ്.

Also Read: നാട്ടിൽ വരണമെന്നില്ല, പ്രവാസികൾക്കും Video KYC വഴി വിവാഹ രജിസ്ട്രേഷൻ നടത്താം

ഇതിന് പുറമെ മറ്റൊരു ഔദ്യോഗിക സൈറ്റിലൂടെയും കരമടയ്ക്കാനുള്ള സംവിധാനമുണ്ട്. ഇതിനായി https://www.revenue.kerala.gov.in/ എന്ന സൈറ്റിലൂടെ വസ്തു നികുതി അടയ്ക്കാം. റെവന്യൂവുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും ഈ വെബ്സൈറ്റ് ഉപയോഗിക്കാം.

കെ സ്മാർട്ടിന്റെ മേന്മകൾ

സമയം ലാഭിക്കാനും, കൃത്യസമയത്ത് കരമടച്ചുകൊണ്ട് പിഴ ഒഴിവാക്കാനുമുള്ള സൌകര്യമാണിത്. പണമടച്ച ശേഷം ലഭിക്കുന്ന രസീത് ഫോണിൽ തന്നെ സോഫ്റ്റ് കോപ്പിയാക്കി സൂക്ഷിക്കാം. എവിടെയെങ്കിലും പോകുമ്പോൾ, അത്യാവശ്യമായി വന്നാൽ ഹാർഡ് കോപ്പി കൈയിൽ കരുതേണ്ടതില്ല.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo