200W Bluetooth Soundbar പകുതി വിലയ്ക്ക് വാങ്ങാം, Flipkart സ്പെഷ്യൽ ഡിസ്കൗണ്ട്!
Flipkart Big Bachat Days സെയിൽ തകൃതിയായി മുന്നേറുകയാണ്. നവംബർ 1 മുതൽ 5 വരെയാണ് ഫ്ലിപ്കാർട്ടിൽ ഓഫർ ഉത്സവം. സ്മാർട്ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വമ്പൻ ഡീൽ ഫ്ലിപ്കാർട്ടിൽ നിന്ന് നേടാം. ഇപ്പോഴിതാ മികച്ച ഓഡിയോ എക്സ്പീരിയൻസ് തരുന്ന Bluetooth Soundbar കിഴിവിൽ വാങ്ങിക്കാം.
Surveyഈ ഐവയ് തണ്ടർ സൗണ്ട്ബാറിനാണ് ഫ്ലിപ്കാർട്ട് 64 ശതമാനം ഡിസ്കൗണ്ട് അനുവദിച്ചിരിക്കുന്നത്. ഓഫറിനെ കുറിച്ച് ഞങ്ങൾ വിശദമായി പറഞ്ഞുതരാം.
200W Bluetooth Soundbar Half Price Deal
Iwai Thunder SBVB2000 ഓഡിയോ സിസ്റ്റത്തിന് വമ്പിച്ച കിഴിവിൽ വിൽക്കുന്നു. ജെറ്റ് ബ്ലാക്ക് നിറത്തിലുള്ള ബ്ലൂടൂത്ത് സൗണ്ട്ബാറാണിത്. ഇതിന്റെ വിപണി വില 14,999 രൂപയാണ്. എന്നാൽ ഫ്ലിപ്കാർട്ട് ബിഗ് ബജത് ഡേയ്സ് സെയിലിൽ ഈ ഡിവൈസിന് വലിയ ഇടിവ് സംഭവിക്കുന്നു.
നിങ്ങൾക്ക് 64 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഫ്ലിപ്കാർട്ട് തരുന്നു. 5,375 രൂപയ്ക്കാണ് ഐവയ് തണ്ടർ SBVB2000 ബ്ലൂടൂത്ത് സൗണ്ട്ബാർ വിൽക്കുന്നത്. ആക്സിസ്, എസ്ബിഐ കാർഡിലൂടെ 5 ശതമാനം ക്യാഷ്ബാക്ക് നേടാം. BOBCARD, എച്ച്എസ്ബിസി കാർഡിലൂടെയും ബ്ലൂടൂത്ത് സൌണ്ട്ബാർ കിഴിവ് ലഭിക്കുന്നു. 189 രൂപയുടെ ഇഎംഐ ഓപ്ഷനും ഫ്ലിപ്കാർട്ടിൽ നിന്ന് സ്വന്തമാക്കാം.

200 വാട്ട് ബ്ലൂടൂത്ത് സൗണ്ട്ബാറിന്റെ പ്രത്യേകതകൾ എന്തൊക്കെ?
2.2 ചാനൽ കോൺഫിഗറേഷനുള്ള സൗണ്ട്ബാറാണിത്. രണ്ട് പ്രധാന ഓഡിയോ ചാനലുകളും രണ്ട് സമർപ്പിത ബാസ് ചാനലുകളും ഓഡിയോ സിസ്റ്റത്തിലുണ്ട്. സൌണ്ട്ബാറിൽ നിങ്ങൾക്ക് ഇൻബിൽറ്റ് സബ് വൂഫറുകളുണ്ട്.
സൗണ്ട്ബാറിൽ രണ്ട് 100mm സബ് വൂഫറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ആക്ഷൻ സിനിമകളും മ്യൂസിക്കും മെച്ചപ്പെടുത്തുന്ന ആഴത്തിലുള്ള ബാസ് ഇതിന് ലഭിക്കുന്നു. സിനിമാറ്റിക് ഓഡിയോ എക്സ്പീരിയൻസ് ലഭിക്കുന്നതിനായി ഉയർന്ന പവർ ഔട്ട്പുട്ട് ഇതിലുണ്ട്. വലിയ ലിവിംഗ് റൂമുകൾക്ക് അനുയോജ്യമായ സൌണ്ട് സിസ്റ്റമാണിത്.
HDMI ARC, ബ്ലൂടൂത്ത് v5.3, AUX 3.5mm ജാക്ക്, USB-A കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ടിവിയിൽ നിന്ന് സൌണ്ട്ബാറിലേക്ക് HDMI കേബിൾ വഴി കണക്ഷൻ കൊടുക്കാൻ ഓഡിയോ റിട്ടേൺ ചാനലുണ്ട്.
Also Read: Vivo Y19s 5G Launched: 10999 രൂപയ്ക്ക് 6000mAh ബാറ്ററിയുമായി പുതുപുത്തൻ സ്മാർട്ഫോൺ എത്തി
മ്യൂസിക് സ്ട്രീമിംഗിനായി സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവയുമായി മികച്ച വയർലെസ് കണക്ഷന് ബ്ലൂടൂത്തിന്റെ ഏറ്റവും പുതിയ പതിപ്പാണുള്ളത്. ഈ സൌണ്ട്ബാറിലെ വയർലെസ് കണക്റ്റിവിറ്റി സാധാരണയായി 10 മീറ്റർ വരെയാണ്.
ഈ ഓഡിയോ സിസ്റ്റത്തിൽ MP3 പ്ലെയറുകളും മറ്റ് ഓഡിയോ സ്രോതസ്സും ഹെഡ്‌ഫോൺ ജാക്ക് വഴി ബന്ധിപ്പിക്കാൻ പരമ്പരാഗത അനലോഗ് ഇൻപുട്ടുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile