zebronics soundbar
വീട്ടിലിരുന്ന് സിനിമ കാണുമ്പോൾ തീയേറ്ററിലെ വമ്പൻ സൗണ്ട് എഫക്റ്റ് കൂടിയായാലോ? ഈ ഓണം പൊളിപൊളിക്കൻ 7.1.2 Dolby Atmos സപ്പോർട്ടുള്ള ഹോം തിയേറ്റർ തന്നെ വാങ്ങാം. സ്പീക്കറുകൾക്ക് തീയേറ്റർ അനുഭവം നൽകാൻ കഴിയില്ല. ഇവിടെയാണ് സെബ്രോണിക്‌സ് സൗണ്ട്ബാറും അതിന്റെ 7 സ്പീക്കറുകളും പ്രസക്തമാകുന്നത്. പ്രമുഖ ഇന്ത്യൻ ബ്രാൻഡായ സെബ്രോണിക്‌സിന്റെ ഈ ഹോം തിയേറ്റർ സിസ്റ്റത്തിന് ഫ്ലിപ്കാർട്ടിലാണ് വിലക്കിഴിവ്. 63 ശതമാനം നേരിട്ടുള്ള കിഴിവാണ് സൗണ്ട് ബാറിന് ലഭിക്കുന്നത്. വീടിന്റെ നാലുഭാഗത്തുനിന്നും മുകളിൽനിന്നും ശബ്ദം ഒഴുകിയെത്തുന്ന 3D സറൗണ്ട് സൗണ്ട് ഇതിൽ എക്സ്പീരിയൻസ് ചെയ്യാം. ഒറിജിനൽ വിലയിൽ നിന്നും പകുതിയിലധികം ഇളവിലാണ് ഇത് വിൽക്കുന്നത്. നിങ്ങളുടെ ലിവിംഗ് റൂമിനെ ഒരു അത്യാധുനിക സിനിമ തിയേറ്ററാക്കി മാറ്റാൻ ഈ ഓണം ഓഫർ വിട്ടുകളയണ്ട. ഓഫറിനെ കുറിച്ചും സൗണ്ട്ബാറിന്റെ പ്രത്യേകതകളും പോരായ്മകളുണ്ടെങ്കിൽ അതും ഇവിടെ വിശദമാക്കുന്നു.
7.1.2 ചാനൽ യൂണിറ്റ് അടങ്ങുന്ന സെബ്രോണിക്സ് ഓഡിയോ സിസ്റ്റത്തിന് ഫ്ലിപ്കാർട്ടിലാണ് കിഴിവ്. 57000 രൂപയിലധികം വില ഇതിന് ഫ്ലിപ്കാർട്ട് വെട്ടിക്കുറച്ചു. ഇങ്ങനെ സെബ്രോണിക്സ് ഹോം തിയേറ്റർ നിസ്സാരം 32,899 രൂപയ്ക്ക് വാങ്ങാം. പ്രീമിയം സൗണ്ട് ബാർ ഇത്രയും വിലക്കുറവിൽ വാങ്ങാമെന്നത് ശരിക്കും അപൂർവ്വ ഓഫറാണ്. സൗണ്ട്ബാറിന് 1600 രൂപയുടെ ആകർഷകമായ ബാങ്ക് ഇളവും ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ ലഭിക്കും. 12 മാസത്തേക്കുള്ള ഇഎംഐ ഓഫറിലൂടെ 2819 രൂപയ്ക്ക് ഹോം തിയേറ്റർ വാങ്ങിക്കാം.
900W RMS പവർ ഔട്ട്പുട്ടും 7 സ്പീക്കറുകളും ഒരു സബ് വൂഫറും ചേർന്ന ഹോം തിയേറ്റർ സിസ്റ്റമാണിത്. 360W ശേഷിയുള്ള സബ്‌വൂഫറാണ് സെബ്രോണിക്സ് BAR 9920. 2 ഇൻ-ബിൽറ്റ് സാറ്റലൈറ്റ് സ്പീക്കറുകളും 9 ഡ്രൈവറുകളും 12 ഇഞ്ച് വയർലെസ് സബ്‌വൂഫറും ഇതിലുണ്ട്. Dolby Atmos, ZEB AcoustiMax Multi-Dimensional Audio എന്നിവ മികച്ച സറൗണ്ട് സൗണ്ട് എക്സ്പീരിയൻസ് തരുന്നു.
Also Read: ഏറ്റവും ചെറിയ പ്ലാനാണോ വേണ്ടത്? 199 രൂപയുടെ Airtel ബമ്പർ പ്ലാനിൽ അൺലിമിറ്റഡ് കോളുകളും ഡാറ്റയും
Bluetooth 5.3, TV eARC, Optical IN, USB, AUX കണക്റ്റിവിറ്റി ഓപ്ഷനും ഇതിനുണ്ട്. LED ഡിസ്പ്ലേയും വാൾ-മൗണ്ട് ഫീച്ചറുമുള്ള സെബ്രോണിക്സ് ഓഡിയോ സിസ്റ്റം. മികച്ച ബാസ്, വ്യക്തമായ ശബ്ദം, സിനിമാറ്റിക് ഓഡിയോ ഇതിൽ ലഭിക്കുന്നു. ഒരു വർഷത്തെ വാറണ്ടിയോടെയാണ് ZEBRONICS Bluetooth Soundbar ഇന്ത്യയിൽ വിൽക്കുന്നത്.