എന്താ ഒരു ഓഫർ! Dolby Audio Boat Aavante ഹോം തിയേറ്റർ Soundbar 5000 രൂപയ്ക്ക് താഴെ

Updated on 20-Feb-2026

കുറഞ്ഞ ചിലവിൽ ഒരു ഹോം തിയേറ്റർ അനുഭവം ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം! boAt Aavante Bar 1600D Soundbar ഇപ്പോൾ വൻ വിലക്കുറവിൽ ആമസോണിലൂടെ സ്വന്തമാക്കാം. 73 ശതമാനത്തിലധികം കിഴിവിൽ ലഭിക്കുന്ന ഈ 2.1 ചാനൽ സൗണ്ട്ബാർ, Dolby Audio പിന്തുണയ്ക്കുന്നു. മികച്ച ബാസ് നൽകുന്ന വയേർഡ് സബ് വൂഫറും സിനിമാറ്റിക് സൗണ്ട് ക്വാളിറ്റിയും ഇതിലുണ്ട്. പരിമിതകാലത്തേക്ക് മാത്രമുള്ള ഓഫറിന്റെ കൂടുതൽ വിവരങ്ങളും സവിശേഷതകളും പരിശോധിക്കാം.

boAt Aavante Bar 1600D Soundbar Amazon

160W ഓഡിയോ ഔട്ട്പുട്ടുള്ള ബോട്ട് ആവന്റെ സൗണ്ട്ബാർ ആണിത്. 21,990 രൂപയാണ് ഇതിന്റെ വിപണി വില. 5,999 രൂപയാണ് ആമസോണിലെ വില. പലതരം ഇക്യു മോഡുകളും, പോർട്ടുകളും മികച്ച കണക്റ്റിവിറ്റി ഓപ്ഷനുകളും ഡോൾബി ഓഡിയോ ഹോം തിയേറ്റർ സിസ്റ്റത്തിൽ ലഭിക്കുന്നു.

SBI, ആക്സിസ് ബാങ്ക് കാർഡിലൂടെ 1500 രൂപ ഇളവ് ഇതിന് ലഭിക്കുന്നു. ഇങ്ങനെ നിങ്ങൾക്ക് ബോട്ട് ആവന്റെ ബാർ 4000 രൂപ റേഞ്ചിൽ വാങ്ങിക്കാവുന്നതാണ്. 211 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ ഓഫർ ചെയ്യുന്നു. 156 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഡീലും ലഭ്യമാണ്.

Dolby Audio Home Theatre Soundbar Speaker

ഡോൾബി ഓഡിയോയുടെ അഡ്വാൻസ്ഡ് ഓഡിയോ ഫോർമാറ്റിൽ പ്രവർത്തിക്കുന്ന സൗണ്ട്ബാർ ആണിത്. ഇതിൽ 2.1 ചാനൽ ഓഡിയോ സപ്പോർട്ട് ചെയ്യുന്നു. ഓഡിയോ സിസ്റ്റത്തിൽ നിങ്ങൾക്ക് 160W ഓഡിയോ പവർ ഔട്ട്പുട്ട് ലഭിക്കുന്നു.

AUX, USB, ഒപ്റ്റിക്കൽ, HDMI (ARC), ബ്ലൂടൂത്ത് v5.4 പോലുള്ള നിരവധി കണക്റ്റിവിറ്റി ഫീച്ചറുകൾ പിന്തുണയ്ക്കുന്നു. ലാഗ് ഫ്രീ കണക്ഷും ഇൻസ്റ്റാളേഷന്റെയും ഇതിൽ ലഭിക്കുന്നുണ്ട്.

More From Digit: മഴ നനഞ്ഞാലും പേടിക്കണ്ട! IP69 കരുത്തിൽ Vivo V70 എത്തി, Zeiss ക്യാമറയും 6500mAh ബാറ്ററിയും

ലോ ഫ്രീക്വൻസി ശബ്‌ദം വർദ്ധിപ്പിക്കുകയും സമ്പന്നമായ റംബ്ലിംഗ് ബാസ് നൽകുന്ന ഓഡിയോ സിസ്റ്റമാണിത്. സൗണ്ട്ബാറോട് കൂടിയ സബ് വൂഫർ സിസ്റ്റമാണിത്. സ്മാർട്ട് ടിവി ഓഡിയോ അപ്‌ഗ്രേഡിന് വളരെ മികച്ച ഹോം തിയേറ്റർ യൂണിറ്റാണ്. ഈ ബോട്ട് ആവന്റെ ഹോം തിയേറ്റർ സിസ്റ്റത്തിൽ മാസ്റ്റർ റിമോട്ട് കൺട്രോൾ ഓപ്ഷനുണ്ട്.

ഒന്നിലധികം EQ ഓപ്ഷനുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കും. സിനിമ, മ്യൂസിക്, ന്യൂസ് എന്നിങ്ങനെ വിവിധ സൗണ്ട് മോഡുകൾ ഈ മോഡുകളിലൂടെ ലഭിക്കുന്നു. ഭിത്തിയിൽ ഘടിപ്പിക്കാവുന്ന തരത്തിലാണ് ഓഡിയോ സിസ്റ്റം ഘടിപ്പിച്ചിരിക്കുന്നത്.

Anju M U

Anju M U is a Technology Writer at Digit Malayalam, specializing in deep-dives into mobile technology, consumer gadgets, and the evolving landscape of AI. With a keen eye for tech trends and a focus on user-centric reviews, she decodes complex telecom and OTT updates into actionable insights for the Malayalam tech community.

Connect On :