MIVI 200W Soundbar വിപണിയിൽ 9,499 രൂപ, ഓഫറിൽ 4500 രൂപ! Special സെയിൽ അവസാന ദിവസങ്ങളിൽ…

HIGHLIGHTS

MIVI 200W Soundbar ഓഫറിൽ വാങ്ങാം

ബ്ലൂടൂത്ത് v5.3 സപ്പോർട്ടുള്ള സൗണ്ട്ബാറിന് അതിശയകരമായ ഓഫറാണ് ലഭിക്കുന്നത്

ഒക്ടോബർ 29-ന് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ അവസാനിക്കുന്നു

MIVI 200W Soundbar വിപണിയിൽ 9,499 രൂപ, ഓഫറിൽ 4500 രൂപ! Special സെയിൽ അവസാന ദിവസങ്ങളിൽ…

ആമസോൺ ജിഐഎഫ് സെയിലിൽ നിന്നും MIVI 200W Soundbar ഓഫറിൽ വാങ്ങാം. ബ്ലൂടൂത്ത് v5.3 സപ്പോർട്ടുള്ള സൗണ്ട്ബാറിന് അതിശയകരമായ ഓഫറാണ് ലഭിക്കുന്നത്. ഇപ്പോൾ Mivi Fort Q200 Soundbar 4,500 രൂപയ്ക്ക് വാങ്ങാം.

Digit.in Survey
✅ Thank you for completing the survey!

MIVI 200W Soundbar: ഓഫർ

നിങ്ങളുടെ സ്മാർട് ടിവിയ്ക്ക് ഇണങ്ങുന്ന സൗണ്ട്ബാറാണിത്. ഇന്ത്യയിലെ പ്രധാന സൗണ്ട്ബാർ ബ്രാൻഡുകളാണ് സോണി, JBL, MIVI, സാംസങ് തുടങ്ങിയവ. ഇവയിൽ മിവി ബ്രാൻഡിന്റെ 200W ഡിവൈസിനാണ് ആകർഷകമായ കിഴിവ്.

ആമസോൺ ദസറ, നവരാത്രി, ദീപാവലിയോട് അനുബന്ധിച്ചാണ് സെയിൽ മാമാങ്കം ആരംഭിച്ചത്. ഒക്ടോബർ 29-ന് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ അവസാനിക്കുന്നു. മിവി Fort Q200 സൗണ്ട്ബാർ ഇപ്പോൾ ഏറ്റവും വിലക്കിഴിവിൽ വാങ്ങാം.

MIVI 200W Soundbar

റീട്ടെയിലിലും മറ്റ് സൈറ്റുകളിലും ഇത് 9499 രൂപയ്ക്ക് വിൽക്കുന്നു. ആമസോണിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത് 5000 രൂപയ്ക്കാണ്. 71% ശതമാനം ഡിസ്കൌണ്ടാണ് ഇപ്പോൾ ലഭിക്കുന്നത്. ഓഫർ സെയിൽ അവസാനിക്കുന്നതിന് മുമ്പ് മിവി സൗണ്ട്ബാർ സ്വന്തമാക്കാം. ICICI ക്രഡിറ്റ് കാർഡിലൂടെ 500 രൂപ കിഴിവും നേടാനാകും. ഇങ്ങനെ 4500 രൂപയ്ക്ക് Mivi 200 വാട്ട് സൗണ്ട്ബാർ ലഭിക്കും. ഇവിടെ നിന്നും വാങ്ങൂ.

MIVI 200W Soundbar: ഫീച്ചറുകൾ

ഈ മിവി സൗണ്ട്ബാർ 200 വാട്ട് ഓഡിയോ ഔട്ട്പുട്ട് നൽകുന്നു. ഒരു സബ്‌വൂഫറും രണ്ട് ബിൽറ്റ്-ഇൻ സ്പീക്കറുകളും സപ്പോർട്ട് ചെയ്യുന്ന 2.1-ചാനലുണ്ട്. ഇത് സിനിമകൾക്കും ഗെയിമുകൾക്കും മ്യൂസിക്കിനും മികച്ചതാണ്.

ഈ സൗണ്ട്ബാറിൽ ഒന്നിലധികം EQ മോഡുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. സിനിമകൾക്കും മ്യൂസിക്, സ്‌പോർട്‌സ്, വാർത്തകൾ എന്നിവ അനുസരിച്ച് ഓഡിയോ മോഡുകൾ മാറ്റാം. USB, AUX, HDMI പോലുള്ള കണക്‌റ്റിവിറ്റി ഓപ്‌ഷനുകളുണ്ട്. ബ്ലൂടൂത്ത് v5.3 കണക്റ്റിവിറ്റിയും ഇതിൽ ലഭിക്കുന്നു. അതിനാൽ ടിവി, ലാപ്‌ടോപ്പ് പോലുള്ളവയുമായി മികച്ച കണക്ഷൻ ഉറപ്പാക്കാം.

Read More: ദീപാവലി Sale: 6000mAh ബാറ്ററി, ട്രിപ്പിൾ ക്യാമറ സാംസങ് 5G-യ്ക്ക് Special Offer

ഈ സൗണ്ട്ബാർ മെറ്റാലിക് ഫിനിഷിലാണ് ഡിസൈൻ ചെയ്‌തിട്ടുള്ളത്. അതിനാൽ തന്നെ ലിവിങ് റൂമിന് പ്രത്യേക ഭംഗിയും ആഡംബരവും ഇത് നൽകുന്നു. ഇന്ത്യക്കാർക്ക് അവരുടെ ടിവിയുമായി കണക്റ്റ് ചെയ്യാനുള്ള മികച്ച ഓപ്ഷൻ തന്നെയെന്ന് പറയാം.

ഇതിന് 2 കിലോഗ്രാമാണ് ഭാരം വരുന്നത്. 10D x 10W x 10H സെ.മീ ഡൈമൻഷനുണ്ട്. 2.1 ചാനൽ കോൺഫിഗറേഷനാണ് മിവി അവതരിപ്പിച്ചിരിക്കുന്നത്.

Also Read: Festival Offer: ഡോൾബി അറ്റ്‌മോസ് Samsung 300W Soundbar അസാധാരണമായ ഓഫറിൽ

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo