600W LG Soundbar നിങ്ങൾക്ക് 13000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ടിൽ, Dolby Digital ഹോം തിയേറ്റർ എക്സ്പീരിയൻസ് കുറഞ്ഞ വിലയ്ക്ക്…

HIGHLIGHTS

ഇന്ത്യയിലെ മുൻനിര കമ്പനിയായ എൽജിയുടെ സൗണ്ട്ബാറാണിത്

600W-ന്റെ അതിശക്തമായ ഔട്ട്പുട്ട് നൽകുന്നു

ഇതിൽ ഒരു സെൻട്രൽ സൗണ്ട്ബാറും, ഒരു വയർലെസ് സബ് വൂഫറും, വയർലെസ് റിയർ സ്പീക്കറുമുണ്ട്

600W LG Soundbar നിങ്ങൾക്ക് 13000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ടിൽ, Dolby Digital ഹോം തിയേറ്റർ എക്സ്പീരിയൻസ് കുറഞ്ഞ വിലയ്ക്ക്…

13000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ടിൽ 600W LG Soundbar വാങ്ങാം. ഇതിനായി ആമസോണിൽ മികച്ച ഡീൽ പ്രഖ്യാപിച്ചു. ഇന്ത്യയിലെ മുൻനിര കമ്പനിയായ എൽജിയുടെ സൗണ്ട്ബാറാണിത്. അതിശക്തമായ സൌണ്ട് ഔട്ട്പുട്ട് ഈ ഹോം തിയേറ്റർ സിസ്റ്റത്തിൽ ലഭിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

നിങ്ങളുടെ ടിവിയെ ഹോം തിയേറ്റർ എക്സ്പീരിയൻസിലേക്ക് മാറ്റാൻ ഈ സൌണ്ട്ബാർ സഹായിക്കും.

600W LG Soundbar: ഓഫർ

600 വാട്ട് പവറുള്ള LG Soundbar S65TR സൗണ്ട്ബാറിനാണ് മികച്ച കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. 34,990 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. 37 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടാണ് ആമസോണിൽ അനുവദിച്ചിരിക്കുന്നത്. 21,990 രൂപയാണ് ഓഡിയോ സിസ്റ്റത്തിന്റെ ഒറിജിനൽ വില. ഇതിന് HDFC ബാങ്ക് കാർഡുകളിലൂടെ 1500 രൂപ വരെ ഡിസ്കൌണ്ട് ബാങ്ക് ലഭിക്കും. 1061 രൂപയുടെ ഇഎംഐ ഡീലും 600W LG സൌണ്ട്ബാറിലൂടെ നേടാം.

LG 600W Soundbar

LG S65TR Soundbar

LG Soundbar Amazon deal

5.1 Channel, 600W സൗണ്ട്ബാർ: പ്രത്യേകത നോക്കിയാലോ!

മികച്ച ഓഡിയോ എക്സ്പീരിയൻസിനായി തെരഞ്ഞെടുക്കാവുന്ന പ്രീമിയം സൌണ്ട്ബാറാണിത്. 600W-ന്റെ അതിശക്തമായ ഔട്ട്പുട്ട് നൽകുന്നു. നിങ്ങൾ സിനിമ കാണുകയാണെങ്കിലും, മ്യൂസിക്, ഗെയിമിങ്ങിനായാലും ഇത് മികച്ച എക്സ്പീരിയൻസും നൽകുന്നു.

5.1 ചാനൽ സൗണ്ട് സിസ്റ്റമാണ് ഇതിലുള്ളത്. ഇതിൽ ഒരു സെൻട്രൽ സൗണ്ട്ബാറും, ഒരു വയർലെസ് സബ് വൂഫറും, വയർലെസ് റിയർ സ്പീക്കറുമുണ്ട്. ഇതിൽ വയർലെസ് സ്പീക്കറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ നിങ്ങളുടെ സൌകര്യർഥാം എവിടേക്കും മാറ്റി വയ്ക്കാനാകും. ശബ്ദം എല്ലാ ദിശയിൽ നിന്നും വരുന്ന പോലെയുള്ള തിയേറ്റർ എക്സ്പീരിയൻസ് തോന്നിപ്പിക്കുന്നു. ശരിക്കും വീടിനെ സിനിമ തിയേറ്റർ അനുഭവത്തിലേക്ക് മാറ്റുന്നു.

Dolby Digital ഫോർമാറ്റുകളെ സപ്പോർട്ട് ചെയ്യുന്നുവെന്നതാണ് അടുത്ത പ്രത്യേകത. വളരെ വ്യക്തമായ ഓഡിയോ ക്വാളിറ്റി ഇതിൽ നിന്ന് ലഭിക്കും. ഇതിൽ എഐ സൌണ്ട് പ്രോ ഫീച്ചറുണ്ട്. നിങ്ങളുടെ പരിപാടി അനുസരിച്ച് ശബ്ദ ക്രമീകരണങ്ങൾ സ്വയം മാറ്റാൻ സഹായിക്കുന്ന ഫീച്ചറാണ് AI Sound Pro. സിനിമ, സംഗീതം, വാർത്തകൾക്കെല്ലാം ഇത് സഹായകരമാകും.

അതുപോലെ എൽജി സൌണ്ട്ബാറിന് വിവിധ കണക്ടിവിറ്റി ഓപ്ഷനുകളുമുണ്ട്. HDMI ഔട്ട് (ARC), ഒപ്റ്റിക്കൽ പോർട്ട്, USB പോർട്ട് പോലുള്ള ഓപ്ഷനുകൾ ഇതിനുണ്ട്. ഈ ഓഡിയോ സിസ്റ്റത്തിൽേ ബ്ലൂടൂത്ത് 5.3 സപ്പോർട്ടും ലഭിക്കും. ഇത് ടിവി, ഫോൺ, ഗെയിമിംഗ് കൺസോൾ തുടങ്ങിയ ഉപകരണങ്ങളുമായി എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണ്.

ALSO READ: Redmi 15 5G Launched: Qualcomm Snapdragon പ്രോസസറും 7000mAh പവറുമുള്ള റെഡ്മി 15 5ജി ഇന്ത്യയിൽ, വിലയും ഫീച്ചറുകളും

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo