400W Sony soundbar 15000 രൂപയിൽ താഴെ, Dolby ഓഡിയോ സപ്പോർട്ടോടെ ഹോം തിയേറ്റർ എക്സ്പീരിയൻസ്…
Dolby സപ്പോർട്ടുള്ള Sony soundbar നിങ്ങൾക്ക് ഏറ്റവും വിലക്കുറവിൽ പർച്ചേസ് ചെയ്യാം. 400 വാട്ട് ഓഡിയോ സപ്പോർട്ട് ചെയ്യുന്ന സോണി സൌണ്ട്ബാറാണിത്. ഈ ഓഡിയോ ഡിവൈസിന്റെ ഒറിജിനൽ വില 23,990 രൂപയാണ്. എന്നാൽ ആകർഷകമായ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ബാങ്ക് ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
SurveySony soundbar ഓഫർ
Sony HT-S20R Real 5.1 ഡിജിറ്റൽ സൗണ്ട്ബാറാണിത്. 23,990 രൂപയാണ് ഇതിന്ററെ ഒറിജിനൽ വില. ആമസോണിൽ 38 ശതമാനം ഇളവിൽ 14,989 രൂപയ്ക്ക് സൗണ്ട്ബാർ ലഭിക്കും. എന്നുവച്ചാൽ ഒറ്റയടിക്ക് വെട്ടിക്കുറച്ചത് 10000 രൂപയാണ്.
എച്ച്ഡിഎഫ്സി, എസ്ബിഐ ബാങ്ക് കാർഡുകളിലൂടെ ഇളവ് നേടാം. ഇങ്ങനെ 13000 രൂപ റേഞ്ചിൽ ഓഡിയോ തിയേറ്റർ ലഭിക്കും.

1,303 രൂപ വരെ നോ-കോസ്റ്റ് ഇഎംഐയും, 775 രൂപയുടെ ഇഎംഐയും ആമസോൺ തരുന്നു.
Sony HT-S20R ഡോൾബി ഡിജിറ്റൽ സൗണ്ട്ബാർ
ഉയർന്ന നിലവാരമുള്ള സറൗണ്ട് സൗണ്ടും, പ്രീമിയം ക്വാളിറ്റിയുമുള്ള സൗണ്ട്ബാറാണിത്. 12 ഇഞ്ച് സബ് വൂഫർ ഡയമീറ്റർ ഡിവൈസിനുണ്ട്. സ്പീക്കറിന്റെ വലിപ്പം 20 മില്ലിമീറ്ററാണ്.
സോണി HT-S20R മോഡൽ സൗണ്ട്ബാറിൽ സബ് വൂഫറും കോംപാക്റ്റ് റിയർ സ്പീക്കറുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നു. ഡോൾബി ഡിജിറ്റലുള്ള 5.1 ചാനൽ ഓഡിയോ ചാനലുകൾ ഇതിലുണ്ട്. അതിനാൽ സറൗണ്ട് സൗണ്ട് എക്സ്പീരിയൻസ് ലഭിക്കുന്നു.
ആഴത്തിലുള്ള ബേസ് റെസ്പോൺസും വളരെ മികച്ച ഓഡിയോ ഡെലിവറിയും ഇതിലുണ്ട്. 400 വാട്ടിന്റെ ശക്തമായ ഓഡിയോ ഔട്ട്പുട്ട് സൌണ്ട്ബാറിൽ ലഭിക്കും. ഇതിൽ സിനിമാറ്റിക് എക്സ്പീരിയൻസിനായി 5.1 ch സൗണ്ട്ബാർ കൊടുത്തിരിക്കുന്നു.
ഇതിൽ ഒരു മെമ്മറി സ്റ്റിക്കിൽ നിന്ന് എളുപ്പത്തിൽ മ്യൂസിക് പ്ലഗ് ചെയ്യാനും പ്ലേ ചെയ്യാനും സാധ്യമാണ്. കേബിൾ ക്ലട്ടർ കുറയ്ക്കുന്നതിന് ഇതിൽ HDMI ARC കേബിൾ ഉപയോഗിക്കാനാകും. ഇങ്ങനെ അനുയോജ്യമായ ടിവികളിലേക്ക് നിങ്ങൾക്ക് സൌണ്ട്ബാർ കണക്റ്റ് ചെയ്യാനാകും. മികച്ച എക്സ്പീരിയൻസിനായി നൈറ്റ്, വോയ്‌സ് മോഡുകളും സോണി ഉൾപ്പെടുത്തിയിരിക്കുന്നു.
വളരെ വേഗത്തിൽ പെയറിങ്ങും, കസ്റ്റമൈസ്ഡ് സെറ്റിങ്ങും സോണി സൌണ്ട്ബാറിൽ ലഭിക്കും. എങ്കിലും ചില കണക്റ്റിവിറ്റി പ്രശ്നങ്ങൾ ഇതിലുണ്ടെന്നാണ് ചിലരുടെ അഭിപ്രായം. 400 വാട്ടിന്റെ ഓഡിയോ സിസ്റ്റം നോക്കുന്നവർ ഈ ഓഫർ വിട്ടുകളയുന്നത് നല്ലതല്ല. ഓണത്തിന് മുന്നേ പുത്തൻ സൌണ്ട്ബാർ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആമസോണിലേക്ക് വിട്ടോളൂ. Sony HT-S20R Real 5.1ch Dolby Digital Soundbar എന്ന് സെർച്ച് ചെയ്യുമ്പോൾ 38 ശതമാനം ഡിസ്കൌണ്ടിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സൌണ്ട്ബാർ കാണാം. ഓഫർ ഇനി 5 മണിക്കൂർ മാത്രമാണ് ലഭ്യമാകുക.
Also Read: OnePlus 13s Launch: 512GB സ്റ്റോറേജിൽ ഫ്ലാഗ്ഷിപ്പ് പെർഫോമൻസുമായി 50MP ഡ്യുവൽ ക്യാമറ വൺപ്ലസ് ഇതാ…
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile