അവസാനം വാട്ട്സ് ആപ്പിലും പരസ്സ്യങ്ങൾ എത്തുന്നു2018 ?
അവസാനം വാട്ട്സ് ആപ്പിലും പരസ്സ്യങ്ങൾ എത്തുന്നു ?
Surveyഓരോ ദിവസ്സവും വാട്ട്സ് ആപ്പിൽ പുതിയ അപ്പ്ഡേഷനുകൾ എത്തി കൊണ്ടിരിക്കുകയാണ് .ഈ മാസം തന്നെയാണ് വാട്ട്സ് ആപ്പുകൾക്ക് വ്യാജ മെസേജുകൾ തടയുവാനുള്ള പ്രിവ്യു ഓപ്‌ഷനുകൾ നൽകിയിരുന്നത് .ഇപ്പോൾ ഇതാ വാട്ട്സ് ആപ്പുകളിൽ പരസ്സ്യങ്ങൾ വരുന്നതായും സൂചനകൾ .ഫേസ്ബുക്കിലും ,യൂട്യുബിലും എല്ലാം തന്നെ പരസ്സ്യങ്ങൾ ഉള്ളത് നമ്മൾ കാണുന്നതാണ് .അതുകൊണ്ടു തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നായ വാട്ട്സ് ആപ്പിലും ഇതേ രീതിയിൽ പരസ്സ്യങ്ങൾ എത്തുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ .സ്റ്റാറ്റസ് സെക്ഷനുകളിൽ ആയിരിക്കും ഇത്തരത്തിൽ പരസ്സ്യങ്ങൾ പ്രത്യക്ഷപ്പെടുക .
ഡിലീറ്റ് ഫോർ എവെരി വൺ സമയപരിധി ഉയർത്തി
മെസേജ് അയച്ച് ഏഴുമിനിറ്റിനകം ആ മെസേജ് ലഭിച്ചയാളുടെ അക്കൌണ്ടില്‍നിന്നും ഡിലീറ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. മെസ്സേജ് ഡിലീറ്റ് ചെയ്താലും സ്വീകരിച്ചയാളുടെ ഫോണില്‍ അത് ഡിലീറ്റ് ചെയ്യപ്പെട്ടതായി കാണിക്കുകയും ചെയ്യും.നിങ്ങൾ അയക്കുന്ന സന്ദേശം തെറ്റായി മറ്റുള്ളവർക്ക് പോകുകയാന്നെങ്കിൽ അല്ലെകിൽ എതെകിലും വീഡിയോ നിങ്ങൾ അബദ്ധത്തിൽ ഗ്രൂപ്പുകളിളിലേക്ക് അയക്കുകയാണെങ്കിലോ ഇത് നിങ്ങൾക്ക് ഡിലീറ്റ് ചെയ്യുവാൻ സാധ്യമാകുന്നു.അയയ്ക്കുന്നയാളും, സന്ദേശം ലഭിക്കുന്നയാളും പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമാവുകയുള്ളൂ.
എന്നാൽ നിലവിൽ ഡിലീറ്റ് ഫോർ എവെരി വൺ 1 മണിക്കൂർ 8 മിനുട്ടുവരെയാണ് ലഭിക്കുന്നത് .ഈ സമയത്തിനുള്ളിൽ ഡിലീറ്റ് ചെയ്യേണ്ടതാണ് .പുതിയ അപ്പ്ഡേഷനുകൾ പ്രകാരം ഇപ്പോൾ 13 മണിക്കൂർ 8 മിനുട്ട് 16 സെക്കന്റ് വരെയാണ് ലഭിക്കുന്നത് .എന്നാൽ ഡിലീറ്റ് ഫോർ എവെരി വൺ ആദ്യം ലഭിച്ചിരുന്നത് വെറും 7 മിനുട്ട് നേരത്തേക്ക് മാത്രമായിരുന്നു .ഇനി മുതൽ അത് 13 വരെ ലഭ്യമാകുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile