അജ്ഞാനത്തിന്റെ ഇരുട്ടറയിൽ നിന്ന് വെളിച്ചത്തിലേക്കുള്ള വാതിൽ തുറന്നു തരുന്നവരാണ് അധ്യാപകർ
September 5 ഇന്ന് അധ്യാപക ദിനം (Teachers Day)
WhtasApp സ്റ്റാറ്റസുകളിലൂടെയും വീഡിയോകളിലൂടെയും ഗുരുസ്നേഹം അറിയിക്കാം
Teachers Day September 5: അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്ന അധ്യാപക ദിനമിന്ന്. ഡോ.സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനത്തിലാണ് വർഷംതോറും അധ്യാപകരെ ആദരിക്കുന്നത്. അദ്ധ്യാപകനും തത്ത്വ ചിന്തകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്നു അദ്ദേഹം.
മാതാ, പിതാ, ഗുരു, ദൈവം എന്ന വചനത്തിലൂടെയാണ് ഓരോ ഭാരതീയനും വളരുന്നത്. ദൈവത്തിന് മുൻപുള്ള സ്ഥാനമാണ് ഗുരുവിനെന്ന് അർഥം. അജ്ഞാനത്തിന്റെ ഇരുട്ടറയിൽ നിന്ന് വെളിച്ചത്തിലേക്കുള്ള വാതിൽ തുറന്നു തരുന്നവരാണ് അധ്യാപകർ.
സെപ്തംബർ 5: Teachers Day
സെപ്തംബർ 5 അധ്യാപക ദിനം ആഘോഷിക്കുന്നവർ പ്രിയപ്പെട്ട ഗുരുക്കൾക്ക് ആശംസ അറിയിക്കാനും മറക്കരുത്. എത്ര മുതിർന്നാലും നമ്മുടെ വേരുകൾ ഉറച്ചത് അറിവിന്റെ അദ്ധ്യാപനത്തിലൂടെയാണ്.
Teachers Day Wishes
Happy Teachers Day Wishes നിങ്ങൾക്കായി ഇവിടെ നൽകുന്നു. നിങ്ങളുടെ പ്രിയപ്പെട്ട ടീച്ചർമാർക്ക് ആശംസകളും മഹത് വചനങ്ങളും അയക്കാം. വെറുതെ ഹാപ്പി ടീച്ചേഴ്സ് ഡേ എന്ന് എഴുതാതെ, മനോഹരമായ ഒരു ആശംസ അയക്കാം. teachers day card നിർമിക്കാനും അനുയോജ്യമായ സന്ദേശങ്ങൾ ഇതിലുണ്ട്.
താൻ പഠിപ്പിച്ച വിദ്യാർഥി എത്ര മനോഹരമായാണ് സ്നേഹാശംസകൾ നൽകിയതെന്ന് ടീച്ചറും വിചാരിക്കട്ടെ. WhtasApp സ്റ്റാറ്റസുകളിലൂടെയും വീഡിയോകളിലൂടെയും ഗുരുസ്നേഹം അറിയിക്കാം. APJ അബ്ദുൾ കലാം, മഹാത്മ ഗാന്ധി, ബിൽ ഗേറ്റ്സ് എന്നിവരുടെ Quotes ഇവിടെ ഉൾപ്പെടുത്തുന്നുണ്ട്. അധ്യാപകദിന ആശംസകളും Quotes, ഫോട്ടോകളും ഇതാ…
അധ്യാപക ദിനാശംസകൾ
അറിവിന്റെ വെളിച്ചത്തിന്, പ്രിയപ്പെട്ട അധ്യാപകർക്ക് സ്നേഹത്തിന്റെയും ആദരവിന്റെയും ആശംസകൾ!
എന്റെ വളർച്ചയുടെ വേര് അങ്ങയുടെ അധ്യാപനത്തിൽ നിന്നാണ്. ഭാവിയിലേക്ക് എന്നെ പിടിച്ചുയർത്തിയ പ്രിയപ്പെട്ട അധ്യാപിക (അധ്യാപകന്) ആശംസകൾ!
നാളത്തെ സമൂഹം ഇന്നത്തെ ഓരോ അധ്യാപകന്റെയും കൈയിലാണ്. ഞാൻ ഉൾപ്പെടുന്ന എന്റെ തലമുറയെ വാർത്തെടുത്ത ഓരോ അധ്യാപകർക്കും സ്നേഹത്തിന്റെ ആശംസകൾ!
മാതാവും പിതാവും ലോകം കാണിച്ചുതന്നു, അധ്യാപകൻ ലോകത്തിന്റെ ഉള്ളറകളും. പ്രിയപ്പെട്ട അധ്യാപകർക്ക് Teachers Day ആശംസകൾ!
ഒരു നല്ല അധ്യാപകൻ വിളക്ക് പോലെയാണ്, മറ്റുള്ളവർക്ക് പ്രകാശിക്കാൻ വഴി തെളിക്കുന്നു. അധ്യാപക ദിനാശംസകൾ…!
എന്റെ ജീവിതത്തിൽ നിങ്ങൾ പകർന്നു തന്ന അറിവിനും ആത്മവിശ്വാസത്തിനും നന്ദി പറയാൻ വാക്കുകൾ മതിയാകില്ല. അധ്യാപക ദിനാശംസകൾ.
ഒരാളിൽ തന്നെ വഴികാട്ടിയെയും സുഹൃത്തിനെയും തത്ത്വചിന്തകനെയും കണ്ടെത്തി, അതാണെന്റെ ഗുരു. സ്നേഹത്തോടെയും ബഹുമാനത്തോടെയും അധ്യാപക ദിനാശംസകൾ.
എന്നെ തിളങ്ങാൻ പഠിപ്പിച്ച നക്ഷത്രമാണ് ടീച്ചർ. പ്രിയപ്പെട്ട അധ്യാപികയ്ക്ക് (അധ്യാപകന്) ആശംസകൾ.
ഇന്നും സ്മരണയിലുണ്ട് അങ്ങ് പകർന്നുതന്ന അറിവിന്റെ മഹാഗ്രന്ഥം. അധ്യാപക ദിനാശംസകൾ
ടീച്ചേഴ്സ് ഡേ ആശംസയായി quotes അയക്കാം
‘വിദ്യാർത്ഥിയുടെ യഥാർത്ഥ പാഠപുസ്തകം അവന്റെ അധ്യാപകനാണെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്.‘ -മഹാത്മാഗാന്ധി
‘ഒരു വ്യക്തിയുടെ സ്വഭാവം, കഴിവ്, ഭാവി എന്നിവയെ രൂപപ്പെടുത്തുന്ന വളരെ ശ്രേഷ്ഠമായ ഒരു തൊഴിലാണ് അദ്ധ്യാപനം. ഒരു നല്ല അധ്യാപകനാണെന്ന് ആളുകൾ എന്നെ ഓർക്കുന്നുവെങ്കിൽ അതാണ് എനിക്ക് ഏറ്റവും വലിയ ബഹുമതി‘- APJ അബ്ദുൾ കലാം
‘സാങ്കേതികവിദ്യ ഒരു ഉപകരണം മാത്രമാണ്. കുട്ടികളെ ഒരുമിച്ച് ജോലി ചെയ്യിപ്പിക്കുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ, അധ്യാപകരാണ് ഏറ്റവും പ്രധാനം.‘- ബിൽ ഗേറ്റ്സ്
‘ഒരു സാധാരണ അധ്യാപകൻ സംസാരിക്കുന്നു. നല്ല അധ്യാപകൻ വിശദീകരിക്കുന്നു. കൂടുതൽ മികച്ച അധ്യാപകൻ തെളിയിക്കുന്നു. മഹാനായ അധ്യാപകനാകട്ടെ പ്രചോദിപ്പിക്കുന്നു.’- വില്യം ആർതർ വാർഡ്
‘വിദ്യാഭ്യാസം എന്നത് ഒരു പാത്രം നിറയ്ക്കലല്ല, മറിച്ച് തീ കൊളുത്തലാണ്.’– W.B യീറ്റ്സ്
ഇനി ഇംഗ്ലീഷിലും ടീച്ചേഴ്സ് ഡേ ആശംസകൾ അറിയിക്കാം. ഇതാ…
Happy Teachers Day Wishes in English
The best teacher teaches from the heart, not from the book. Happy and lovely Teachers’ Day
My dear teacher, you are my strength to face the hurdles. Thank you for being a good mentor. Happy Teachers Day
You show me the world of wisdom. Thank you for moulding me as a human. Happy Teacher’s Day!
A teacher has the power to make a zero to a hero. Happy Teachers Day
You taught me to work hard and progress. Thank you, teacher. Happy Teacher’s Day!
Your passion for teaching inspires me. I love your dedication. I wish you a wonderful life. Happy Teacher’s Day!
You taught me much more than a book can. Happy Teacher’s Day!
AI ടൂളുകൾ നിരവധി ഓൺലൈനിൽ ഫ്രീയായി ലഭിക്കും. ഇതിലൂടെ നിങ്ങൾക്ക് ഫോട്ടോകളും ആനിമേഷൻ ഫോട്ടോകളും ഡിസൈൻ ചെയ്ത് അയക്കാം. വാട്സ്ആപ്പ് തേർഡ് പാർട്ടി ആപ്പുകളിലൂടെ GIF, വീഡിയോ സ്റ്റാറ്റസുകളും ഡൌൺലോഡ് ചെയ്യാം. ഹാപ്പി ടീച്ചേഴ്സ് ഡേ ഹിന്ദിയിൽ, ഇതാ.
Anju M U
She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile