ആൻഡ്രോയിഡിലും ഐഫോണിലും eSIM എങ്ങനെ കണക്റ്റ് ചെയ്യാം?

ആൻഡ്രോയിഡിലും ഐഫോണിലും eSIM എങ്ങനെ കണക്റ്റ് ചെയ്യാം?

ടെക്‌നോളജി ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലത്ത് പ്രധാനപ്പെട്ട ഒന്നാണ് eSIM അഥവാ എംബഡഡ് സിം. പ്ലാസ്റ്റിക് കഷണങ്ങളായ സാധാരണ സിം കാർഡുകൾ ഫോണിൽ ഇടുന്നതിന് പകരം, ഫോണിനുള്ളിലെ ചിപ്പിൽ തന്നെ ഡിജിറ്റലായി കണക്ഷനെത്തിക്കുന്ന സാങ്കേതിക വിദ്യയാണിത്. ജിയോ, എയർടെൽ, വിഐ കമ്പനികളിൽ നിന്നെല്ലാം ഇ സിം സേവനങ്ങൾ ലഭിക്കുന്നു. ഒരു ഫോണിൽ ഒന്നിലധികം നമ്പറുകൾ ഉപയോഗിക്കാനുള്ള സൌകര്യം ഇതിലൂടെ ലഭിക്കും. പോരാഞ്ഞിട്ട്, ഫോൺ നഷ്ടപ്പെട്ടാലും ആർക്കും ഫിസിക്കൽ സിമ്മിലെ പോലെ ഇ സിം ദുരുപയോഗം ചെയ്യാൻ സാധിക്കില്ല. എന്നാൽ ആൻഡ്രോയിഡ് ഫോണുകളിലും ഐഫോണിലും എങ്ങനെയാണ് എംബഡഡ് സിം ഉപയോഗിക്കേണ്ടതെന്ന് നോക്കിയാലോ?

Digit.in Survey
✅ Thank you for completing the survey!

How to use eSIM on Android

എങ്ങനെയാണ് ആൻഡ്രോയിഡ് ഫോണുകളിൽ ഇ സിം ഉപയോഗിക്കുന്നതെന്ന് ആദ്യം പരിശോധിക്കാം.

Also Read: 50MP ക്വാഡ് ക്യാമറയും 51 മണിക്കൂർ ബാക്കപ്പുള്ള 6500mAh ബാറ്ററിയും! Motorola Edge 70 Pro Plus എത്തി

  • ഇതിനായി ആദ്യം ഏതെങ്കിലും സുരക്ഷിതമായ ഒരു വൈഫൈയിലേക്ക് കണക്റ്റ് ചെയ്യുക.
  • ശേഷം ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾ നെറ്റ്‌വർക്ക് സെറ്റിങ്സ് ഓപ്പൺ ചെയ്യുക.
  • സാംസങ് ഫോണുള്ളവർ: സെറ്റിങ്സ് > കണക്ഷൻ > സിം മാനേജർ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
    ഗൂഗിൾ പിക്‌സൽ ഉൾപ്പെടെയുള്ള മറ്റ് ഫോണുകൾ: സെറ്റിങ്സ് > നെറ്റ്‌വർക്ക് & ഇന്റർനെറ്റ് > സിം എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം.
  • ഇവിടെ ഇസിം നൽകുക, അല്ലെങ്കിൽ + (പ്ലസ്) ഐക്കൺ ടാപ്പ് ചെയ്യുക.
  • കാരിയർ വിവരങ്ങൾ നൽകുക: നിങ്ങളുടെ ടെലികോം ഓപ്പറേറ്ററിന്റെ QR കോഡ് സ്കാൻ ചെയ്യുക.
  • അതുമല്ലെങ്കിൽ ആക്ടിവേഷൻ കോഡ് ഓട്ടോമാറ്റിക്കായി നൽകുക. തുടർന്ന് ആക്ടിവേറ്റ് എന്ന ഓപ്ഷൻ നൽകുക.
  • നിങ്ങളുടെ ഓപ്പറേറ്ററുടെ പ്രൊഫൈൽ ഡൗൺലോഡ് ചെയ്യാനാകാനുള്ള നിർദേശങ്ങൾ പാലിക്കുക.

iPhone ൽ ഇ സിം എങ്ങനെ?

  • ഐഫോൺ വൈഫൈയിലേക്ക് ആദ്യം കണക്റ്റ് ചെയ്യുക.
  • ശേഷം സെല്ലുലാർ സെറ്റിങ്സിൽ മാറ്റം വരുത്തണം. സെല്ലുലാർ അല്ലെങ്കിൽ മൊബൈൽ ഡാറ്റ എന്നതിലേക്ക് പോകുക.
  • തുടർന്ന് eSIM ചേർക്കാനുള്ള ഓപ്ഷനാണിത്. ഇതിനായി eSIM ആഡ് അല്ലെങ്കിൽ സെല്ലുലാർ സെറ്റിങ്സിൽ ടാപ്പ് ചെയ്യുക.
  • ശേഷം കാരിയർ വിവരങ്ങൾ നൽകുക.
  • ഇവിടെ QR കോഡ് ഉപയോഗിക്കുക എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ കാരിയർ നൽകിയ കോഡ് സ്കാൻ ചെയ്യുക.
  • ഇതിന് പുറമെ ആക്ടിവേഷൻ സ്ട്രിംഗ് ഉപയോഗിച്ച് ടൈപ്പ് ചെയ്യാവുന്നതുമാണ്.
  • ഇങ്ങനെ സിം ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ പിന്നീട് ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് ഇസിം ആക്ടിവേറ്റ് ചെയ്യാം. ഇതിനായി
  • മൊബൈൽ നെറ്റ്‌വർക്ക് സെറ്റിങ്സിൽ, നിങ്ങൾ ആക്ടീവാക്കാൻ ആഗ്രഹിക്കുന്ന eSIM പ്രൊഫൈൽ തെരഞ്ഞെടുക്കുക.
  • ഇവിടെ നിന്നും eSIM പ്രവർത്തനക്ഷമമാക്കാൻ സ്വിച്ച് ടോഗിൾ ചെയ്യുക.
  • ഇതിന് ശേഷം നിങ്ങളുടെ ഉപകരണം നെറ്റ്‌വർക്കിലേക്ക് കണക്റ്റ് ചെയ്യാൻ കുറച്ച് സമയം എടുത്തേക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile