Tips and Tricks; ഫോൺ നഷ്ടപ്പെട്ടാൽ Track ചെയ്യാനുള്ള മാർഗം

Tips and Tricks; ഫോൺ നഷ്ടപ്പെട്ടാൽ Track ചെയ്യാനുള്ള മാർഗം
HIGHLIGHTS

ഫോൺ നഷ്ടമാവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ വീണ്ടെടുക്കാം

ഇതിന് നിങ്ങളറിയാത്ത ചില രഹസ്യങ്ങൾ ഫോണിലുണ്ട്

എങ്ങനെ ഫോൺ വീണ്ടെടുക്കാമെന്ന് ചുവടെ വിവരിക്കുന്നു

ഇന്നത്തെ കാലത്ത് മൊബൈൽ ഫോൺ വളരെ ആവശ്യമുള്ളതാണ്. എങ്കിലും ഫോൺ നഷ്ടമാവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ നമ്മുടെ പല വിവരങ്ങളും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.  ഇങ്ങനെയുള്ള അവസരങ്ങളിൽ ഫോൺ ട്രാക്ക് ചെയ്തുകൊണ്ട് നഷ്ടപ്പെട്ട ഫോൺ കണ്ടെടുക്കാം. 

IMEI നമ്പർ പ്രയോജനപ്പെടുത്താം…

ഫോണിന്റെ IMEI നമ്പർ വളരെ പ്രയോജനകരമാണ്. 15 അക്കം വരുന്ന ഡാറ്റയാണിത്. ഇന്റർനാഷണൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി എന്നാണ് ഇതിന്റെ പൂർണ രൂപം. ഇത് നിങ്ങളുടെ ഫോണിന്റെ ഐഡന്റിറ്റി സർട്ടിഫിക്കറ്റ് പോലെ പ്രവർത്തിക്കുന്നു. നിങ്ങൾ ഈ നമ്പർ എവിടെയെങ്കിലും എഴുതി സൂക്ഷിച്ച് വയ്ക്കണം. ഫോൺ മോഷണം പോകുകയോ നഷ്‌ടപ്പെടുകയോ ചെയ്‌താൽ മൊബൈൽ ട്രാക്ക് ചെയ്യാൻ ഈ നമ്പർ ഉപയോഗിക്കാം.

മൊബൈലിന്റെ IMEI നമ്പർ എങ്ങനെ കണ്ടെത്താം?

നിങ്ങളുടെ മൊബൈലിന്റെ IMEI നമ്പർ അറിയാൻ *#06# ഡയൽ ചെയ്യുക. നിങ്ങൾ ഇത് ഡയൽ ചെയ്തയുടനെ, രണ്ട് IMEI നമ്പറുകൾ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടും. ഈ നമ്പറുകൾ എവിടെയെങ്കിലും എഴുതി വയ്ക്കുക. കാരണം മൊബൈൽ മോഷ്ടിക്കപ്പെട്ടാൽ നിങ്ങളുടെ ഫോൺ ഈ നമ്പറുകളിലൂടെ മാത്രമേ കണ്ടെത്തൂ. മൊബൈൽ ഫോണിന്റെ ബോക്‌സിലും മൊബൈലിന്റെ ബാറ്ററി സ്ലോട്ടിന് മുകളിലും ബാർ കോഡിന് മുകളിലായി ഈ നമ്പർ എഴുതിയിരിക്കുന്നത് കാണാം.

IMEI നമ്പർ വഴി ഫോൺ ട്രാക്ക് ചെയ്യാൻ, നിങ്ങൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകുന്ന Find my Device (IMEI ഫോൺ ട്രാക്കർ ആപ്പ്) ഡൗൺലോഡ് ചെയ്യണം. ഏത് ഫോണും ട്രാക്ക് ചെയ്യാൻ ഈ ആപ്പ് സഹായിക്കുന്നു. ഫോൺ ട്രാക്ക് ചെയ്യുന്നതിന്, നിങ്ങൾ IMEI നമ്പർ, നിങ്ങളുടെ ഫോൺ നമ്പർ, ലിങ്ക് ചെയ്‌ത അക്കൗണ്ട് എന്നിവയും മറ്റ് വിവരങ്ങളും നൽകേണ്ടതുണ്ട്. ഇതിന് ശേഷം ഈ ആപ്പിന്റെ സഹായത്തോടെ നിങ്ങൾക്ക് ഫോൺ ട്രാക്ക് ചെയ്യാം.

നിങ്ങളുടെ പ്രധാനപ്പെട്ട പല തരത്തിലുള്ള കാര്യങ്ങളും സ്മാർട്ട്ഫോണിൽ ഉണ്ട്. അതിനാൽ മൊബൈൽ മോഷ്ടിക്കപ്പെട്ടാൽ (Phone loss or steal) ആദ്യം നിങ്ങൾ പോലീസ് സ്റ്റേഷനെ സമീപിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യണം. ഒരു റിപ്പോർട്ട് ഫയൽ ചെയ്യുന്നതിലൂടെ, നിങ്ങൾക്ക് ഭാവിയിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ ഒഴിവാക്കാനാകും. ഇതിനുശേഷം നിങ്ങൾക്ക് നിങ്ങളുടെ ഫോൺ ട്രാക്ക് ചെയ്യുന്നതിനായി ശ്രമിക്കുക.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo