Ration Card- Aadhaar ലിങ്ക് ചെയ്യാൻ ഇനി അക്ഷയ സെന്ററിൽ പോകേണ്ട; മൊബൈലിലൂടെ ഈസി!

Ration Card- Aadhaar ലിങ്ക് ചെയ്യാൻ ഇനി അക്ഷയ സെന്ററിൽ പോകേണ്ട; മൊബൈലിലൂടെ ഈസി!

തടസ്സമില്ലാതെ റേഷൻ കാർഡ് സേവനങ്ങൾ ലഭ്യമാകുന്നതിന്, Ration Card- Aadhaar ബന്ധിപ്പിക്കേണ്ടതും അനിവാര്യമാണ്. റേഷൻ കാർഡ് സേവനങ്ങൾ സുതാര്യമാക്കുന്നതിനും, തടസ്സമില്ലാതെ ആനുകൂല്യങ്ങൾ ലഭിക്കാനും മസ്റ്ററിംഗ് അഥവാ e-KYC നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായി അക്ഷയ കേന്ദ്രങ്ങളിലോ താലൂക്ക് സപ്ലൈ ഓഫീസുകളിലോ ക്യൂ നിൽക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ സ്മാർട്ട് ഫോണിലൂടെ മിനിറ്റുകൾക്കുള്ളിൽ റേഷൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്യിക്കാനാകും. റേഷൻ കാർഡും ആധാറും ഓൺലൈനായി എങ്ങനെ ലിങ്ക് ചെയ്യാമെന്നത് ഘട്ടം ഘട്ടമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Ration Card- Aadhaar Linking

ഇതിനായി പല തരത്തിലുള്ള മാർഗങ്ങളുണ്ട്. വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും റേഷൻ കാർഡ്- ആധാർ ലിങ്കിങ് സാധ്യമാണ്. ഇങ്ങനെ ഓൺലൈൻ പ്രക്രിയ പൂർത്തികരിക്കാൻ, മൊബൈൽ നമ്പർ നിർബന്ധമാണ്. നിങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ ആക്ടീവായിരിക്കണമെന്നതാണ് നിബന്ധന. സിവിൽ സപ്ലൈസ് വെബ്സൈറ്റ് വഴിയും എന്റെ റേഷൻ കാർഡ് വഴിയും എങ്ങനെയാണ് ആധാർ- റേഷൻ കാർഡുകൾ കണക്റ്റ് ചെയ്യുന്നതെന്ന് ഇവിടെ വിശദീകരിക്കുന്നു.

റേഷൻ കാർഡ് അപ്ഡേറ്റ് വെബ്സൈറ്റ് വഴി എങ്ങനെ നടത്താം?

  1. ഇതിനായി മൊബൈൽ ഫോണിൽ കേരള സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ecitizen.civilsupplieskerala.gov.in എന്ന സൈറ്റിൽ ലോഗിൻ ചെയ്യുക.
  2. ഇവിടെ ഹോം പോജിൽ അക്ഷയ, സിറ്റിസൺ എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ കാണാം. ഇതിൽ Citizen Login ലിങ്ക് ക്ലിക്ക് ചെയ്യുക. റേഷൻ കാർഡ് നമ്പർ ഉപയോഗിച്ച് ഇതിലൂടെ രജിസ്ട്രേഷൻ നടത്താം.
  3. ഇവിടെ ലോഗിൻ ചെയ്ത ശേഷം ആധാർ സീഡിങ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  4. ശേഷം ലിങ്ക് ചെയ്യേണ്ട അംഗത്തിന്റെ പേരും ആധാർ നമ്പറും കൊടുക്കുക.
  5. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ഇങ്ങനെ ഒടിപി വരുന്നു. ഈ ഒടിപി ടൈപ്പ് ചെയ്ത് നൽകി വെരിഫിക്കേഷൻ പൂർത്തിയാക്കുക.

Ente Ration Card വഴി Aadhaar Linking

എന്റെ റേഷൻ കാർഡ് ആപ്പ് വഴിയും ആധാർ കാർഡ് ബന്ധിപ്പിക്കുന്ന പ്രക്രിയ പൂർത്തിയാക്കാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ കേരള സർക്കാരിന്റെ എന്റെ റേഷൻ കാർഡ് എന്ന് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാം. ഇത് ഔദ്യോഗിക ആപ്പാണെന്നത് ഉറപ്പുവരുത്തുക.

Ration Card Aadhaar Link Kerala
Created Using AI

ഇൻസ്റ്റാൾ ചെയ്ത ശേഷം എന്റെ റേഷൻ കാർഡ് ലോഗിൻ ചെയ്യുക. ഇവിടെ ആധാർ വിവരങ്ങൾ നൽകിയ ശേഷം, ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക. ഇങ്ങനെ ആധാറും റേഷൻ കാർഡും ലിങ്ക് ചെയ്യാനാകും.

Also Read: മുറി ഊട്ടി പോലെ തണുപ്പിക്കും! ബജാജ് Desert Air Cooler ഫ്ലിപ്കാർട്ടിൽ വമ്പിച്ച ഡിസ്കൗണ്ടിൽ!

നിങ്ങളുടെ ആധാറും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ടോ എന്നതിലും സംശയമുണ്ടാകും. എങ്കിൽ ഇതും ഓൺലൈനിൽ പരിശോധിച്ച് ഉറപ്പുവരുത്താവുന്നതാണ്.

  • ഇതിനായി മുമ്പ് പറഞ്ഞ സിവിൽ സപ്ലൈസ് വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.
  • ശേഷം വ്യൂ റേഷൻ കാർഡ് ഡീറ്റെയിൽസ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് റേഷൻ കാർഡ് നമ്പർ നൽകുക.
  • ഇവിടെ നിങ്ങൾക്ക് കുടുംബാംഗങ്ങളുടെ പേരും അതിനു നേരെ ആധാർ സ്റ്റാറ്റസും കാണാം. ആധാർ ഇ കെവൈസി പൂർത്തിയാക്കിയിട്ടുണ്ടോ എന്ന് ഇവിടെ നിന്നും മനസിലാക്കാം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile