ഗാർഹിക LPG ഉപഭോക്താക്കൾക്കുള്ള Aadhaar e-KYC വെരിഫിക്കേഷൻ പൂർത്തിയാക്കാൻ എണ്ണക്കമ്പനികൾ മുന്നറിയിപ്പ് നൽകി. ആധാർ അടിസ്ഥാനമാക്കിയുള്ള വേരിഫിക്കേഷന്റെ അവസാന തീയതി 2026 ഓഗസ്റ്റ് 16 ആയി നിശ്ചയിച്ചിട്ടുണ്ട്. ഇൻഡെയ്ൻ, ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ് ഉപഭോക്താക്കളിൽ ഇനിയും കെവൈസി അപ്ഡേറ്റ് ചെയ്യാത്തവർക്ക് വേണ്ടിയാണ് നിർദേശം. സബ്സിഡി ലഭിക്കാനും കുറഞ്ഞ നിരക്കിലുള്ള ഗാർഹിക സിലിണ്ടറുകൾക്കും ഇ കെവൈസി പൂർത്തിയാക്കാൻ നിർദേശമുണ്ട്. വീട്ടിലിരുന്ന് തന്നെ എണ്ണക്കമ്പനികളുടെ ഔദ്യോഗിക മൊബൈൽ ആപ്പുകളും UIDAI-യുടെ Aadhaar FaceRD ആപ്പും ഉപയോഗിച്ചും ആധാർ ഇ കെവൈസി അപ്ഡേറ്റ് നടത്താവുന്നതാണ്. ഓൺലൈനായി എങ്ങനെ ഇത് മൊബൈലിലൂടെ പൂർത്തിയാക്കാമെന്ന് നോക്കാം.
SurveyLPG Aadhaar e KYC
എൽപിജി ഉപഭോക്താക്കൾക്ക് എണ്ണക്കമ്പനികൾ എസ്‌എംഎസ് മുന്നറിയിപ്പുകൾ അയക്കാൻ തുടങ്ങി. പറഞ്ഞിട്ടുള്ള സമയപരിധിയ്ക്കുള്ളിൽ ഇ കെവൈസി ചെയ്തില്ലെങ്കിൽ സർക്കാർ നിശ്ചയിച്ച ഗാർഹിക എൽപിജി സിലിണ്ടർ നിരക്കിൽ സിലിണ്ടർ വാങ്ങാൻ അർഹത ഉണ്ടായിരിക്കില്ലെന്ന് മെസേജിൽ സൂചിപ്പിക്കുന്നു. ഇൻഡെയ്ൻ ഓയിൽ, ഭാരത് ഗാസ് പോലുള്ള കമ്പനികൾ എത്രയും വേഗം e-KYC പൂർത്തിയാക്കണമെന്നാണ് നിർദേശം നൽകിയിട്ടുള്ളത്.
IndianOil ONE ആപ്പ് ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ഇ കെവൈസി പൂർത്തിയാക്കാം. ഇതുകൂടാതെ എൽപിജി വിതരണക്കാരനെ നേരിട്ട് സന്ദർശിച്ചോ, സിലിണ്ടർ വിതരണം ചെയ്യുന്ന ഡെലിവറി ജീവനക്കാരൻ മുഖേനയോ e-KYC പരിശോധന നടത്താനാകും. അതേ സമയം എൽപിജി സിലിണ്ടറുകളുടെ സബ്സിഡിയിൽ മറ്റ് ചില മാറ്റങ്ങൾ കൂടി വന്നിട്ടുണ്ട്. വർഷത്തിൽ ഒമ്പത് എൽപിജി സിലിണ്ടറുകൾക്കു പകരം നാല് സിലിണ്ടറുകൾ മാത്രമാണ് ഇനി സബ്സിഡിയായി ലഭിക്കൂ.
എങ്ങനെയാണ് എൽപിജി സിലിണ്ടറും ഇ കെവൈസിയും ഓൺലൈനിൽ ബന്ധിപ്പിക്കുന്നതെന്ന് നോക്കാം.
എൽപിജി- ആധാർ ബന്ധിപ്പിക്കുന്നതെങ്ങനെ?
- ഇൻഡെയ്ൻ ഗ്യാസ് കണക്ഷനുള്ളവർക്ക്
- ഇൻഡെയ്ൻ ഗ്യാസ് ഉപഭോക്താക്കൾ ആദ്യം ഔദ്യോഗിക എൽപിജി പോർട്ടലിലൂടെയോ ഇന്ത്യൻ ഓയിൽ വെബ്‌സൈറ്റിലൂടെയോ ഇ കെവൈസി പൂർത്തിയാക്കാം.
- എൽപിജി ഐഡി അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- തുടർന്ന് ഇ-കെവൈസി അല്ലെങ്കിൽ ആധാർ വേരിഫിക്കേഷൻ എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക.
- ശേഷം ഒടിപി അല്ലെങ്കിൽ ബയോമെട്രിക് പരിശോധന വഴി ആധാർ പ്രാമാണീകരണം പൂർത്തിയാക്കുക.
- ഇവിടെ ആവശ്യമായ വിവരങ്ങൾ നൽകി സബ്മിറ്റ് കൊടുക്കുക.
- ഭാരത് ഗ്യാസ് ഇകെവൈസി അപ്ഡേറ്റ്
- ഭാരത് ഗ്യാസ് ഉപയോക്താക്കൾ മൈ എൽപിജി പോർട്ടൽ ഓപ്പൺ ചെയ്ത് ലോഗിൻ ചെയ്യുക.
- ഇവിടെ ഇകെവൈസി എന്ന സെഷൻ സെലക്റ്റ് ചെയ്യുക.
- തുടർന്ന് ആധാർ വേരിഫിക്കേഷൻ പൂർത്തിയാക്കാവുന്നതാണ്.
Complete ekyc to continue enjoying uninterrupted LPG services. Complete with ease using HelloBPCL App or visit your nearest distributor.
— Bharat Petroleum LPG (@BPCLLPG) August 2, 2026
Download the App: https://t.co/EPjUT5L9yP#Bharatgas #eKYC #HelloBPCL #LPGSubsidy #DigitalIndia@PetroleumMin @HardeepSPuri @neerajmittalias… pic.twitter.com/lsjnW2yMUH
Also Read: Flipkart Freedom Day Sale വരുന്നു; ഐഫോൺ 17 പ്രോ മാക്സ് ഉൾപ്പെടെ വൻ ഓഫറുകൾ!
3. എച്ച്പി ഗ്യാസ് ഇകെവൈസി അപ്ഡേറ്റ്
എച്ച്പി ഗ്യാസ് ഉപഭോക്താക്കൾക്ക് ഔദ്യോഗിക എച്ച്പി ഗ്യാസ് പോർട്ടലുകൾ അല്ലെങ്കിൽ വിതരണക്കാരുടെ ഔട്ട്‌ലെറ്റുകൾ വഴി ഗാർഹിക ഗ്യാസ് ഇകെവൈസി പൂർത്തിയാക്കാവുന്നതാണ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
