Aadhaar കളഞ്ഞുപോയവരുടെ ശ്രദ്ധയ്ക്ക്! ഓൺലൈനായി പുതിയ കാർഡ് എടുക്കാം

HIGHLIGHTS

ആധാർ കാർഡ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണമെന്ന് അറിയാമോ?

Online ആയി ആധാർ കാർഡ് വീണ്ടെടുക്കാനുള്ള ഗൈഡ് ഇതാ...

Aadhaar കളഞ്ഞുപോയവരുടെ ശ്രദ്ധയ്ക്ക്! ഓൺലൈനായി പുതിയ കാർഡ് എടുക്കാം

ഇന്ന് Aadhaar Card ഏതൊരു ഇന്ത്യൻ പൗരന്റെയും നിർണായക രേഖയാണ്. ഇതിൽ അടങ്ങിയിട്ടുള്ള പേര്, ജനനത്തീയതി, ബയോമെട്രിക് ഡാറ്റ എന്നിവയെല്ലാം വിവിധ സർക്കാർ സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും ഉപയോഗിക്കുന്നു. കൂടാതെ, ഒരു തിരിച്ചറിയൽ രേഖയായും Aadhaar Card ഉപയോഗിക്കുന്നുണ്ട്. ഇത്രയും പ്രയോജനകരമായ ഒരു തിരിച്ചറിയൽ രേഖ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണമെന്ന് അറിയാമോ?
വിവിധ സർക്കാർ സേവനങ്ങൾക്കും, സാമ്പത്തിക ഇടപാടുകൾക്കുമെല്ലാം അത്യന്താപേക്ഷിതമായ Aadhaar Card കളഞ്ഞുപോയാൽ അത് വീണ്ടെടുക്കുന്നതിനും ഡ്യൂപ്ലിക്കേറ്റ് കാർഡ് നേടുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടത് നിർണായകമാണ്.

Digit.in Survey
✅ Thank you for completing the survey!

Aadhaar നഷ്ടപ്പെട്ടാൽ…

Aadhaar Card  നഷ്‌ടപ്പെടുകയോ അതുമല്ല എന്തെങ്കിലും അപാകത സംഭവിക്കുന്നകയോ ചെയ്തിട്ടുണ്ടെങ്കിൽ വീണ്ടും കാർഡ് ലഭിക്കുന്നതിന് UIDAIയുടെ പോർട്ടലിന്റെ സഹായം തേടാം. അതായത്, ആധാർ വേറെ ലഭിക്കുന്നതിനും, കാർഡിന്റെ പകർപ്പ് ഡൗൺലോഡ് ചെയ്യുന്നതിനും യുഐഡിഎഐ സെൽഫ് സർവീസ് പോർട്ടൽ സഹായകരമാണ്. ഇതിനായി നിങ്ങളുടെ പേര്, ജനനത്തീയതി, ആധാർ കാർഡിൽ പ്രിന്റ് ചെയ്തിരിക്കുന്ന 12 അക്ക എൻറോൾമെന്റ് നമ്പർ എന്നിവ നൽകണം. ഇവ എങ്ങനെ ചെയ്യണമെന്ന് ചുവടെ വിശദീകരിക്കുന്നു.

  • https://ssup.uidai.gov.in/web/guest/ssup-home എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് Retrieve Lost or Forgotten UID/EID എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
  • ശേഷം നിങ്ങൾക്ക് ആധാർ കാർഡ് തിരികെ ലഭിക്കാനായി Aadhaar Number ആണോ എൻറോൾമെന്റാണോ UIDAIൽ നിന്ന് ആവശ്യമുള്ളതെന്ന് തീരുമാനിക്കുക. ഇതിനായി ആധാർ നമ്പർ അല്ലെങ്കിൽ എൻറോൾമെന്റ് നമ്പർ എന്ന ഓപ്ഷനിൽ ഏതെങ്കിലുമൊന്ന് ക്ലിക്ക് ചെയ്യണം.
  • ഇവിടെ ആധാർ ഉടമയുടെ പൂർണമായ പേര്, രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസം, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ നൽകുക.
  • തുടർന്ന്, സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന സുരക്ഷാ കോഡ് നൽകി Get One Time Passwordൽ ക്ലിക്ക് ചെയ്യുക.
  • ഇങ്ങനെ ചെയ്യുമ്പോൾ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലോ ഇമെയിൽ വിലാസത്തിലോ ഒരു OTP വരും.
  • ഈ OTP നൽകിക്കഴിയുമ്പോൾ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലോ ഇമെയിലിലോ ആധാർ നമ്പറോ എൻറോൾമെന്റ് നമ്പറോ ലഭിക്കുന്നതാണ്.
  • ഈ ആധാർ നമ്പർ അല്ലെങ്കിൽ എൻറോൾമെന്റ് നമ്പർ ഉപയോഗിച്ച് വീണ്ടും UIDAI സെൽഫ് സർവീസ് പോർട്ടൽ തുറന്ന് "ആധാർ ഡൗൺലോഡ് ചെയ്യുക" എന്ന ഓപ്ഷൻ തെരഞ്ഞെടുക്കണം.
  • ഇവിടെ ആധാർ നമ്പർ/ എൻറോൾമെന്റ് നമ്പർ എന്നിവയും പേര്, പിൻ കോഡ്, ക്യാപ്‌ച കോഡ് എന്നിവയും നൽകുക.
  • തുടർന്ന് Get One Time Password എന്ന ഓപ്ഷൻ വീണ്ടും ടാപ്പ് ചെയ്താൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലോ ഇമെയിൽ വിലാസത്തിലോ OTP ലഭിക്കും. 
  • ഈ OTP നൽകിക്കഴിയുമ്പോൾ നഷ്ടപ്പെട്ട ആധാർ കാർഡിന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo