UIDAI mAadhaar ആപ്പ് സേവനങ്ങൾ നിർത്തലാക്കുന്നു! ആധാർ ഓൺലൈൻ സേവനങ്ങൾക്ക് ഇനി എന്ത് ചെയ്യണം?

UIDAI mAadhaar ആപ്പ് സേവനങ്ങൾ നിർത്തലാക്കുന്നു! ആധാർ ഓൺലൈൻ സേവനങ്ങൾക്ക് ഇനി എന്ത് ചെയ്യണം?

ആധാർ കാർഡ് ഉപഭോക്താക്കൾക്കായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) മാറ്റങ്ങൾ കൊണ്ടുവരുന്നു. നിലവിലുള്ള mAadhaar മൊബൈൽ ആപ്പ് സേവനങ്ങൾ നിർത്തലാക്കാൻ അധികൃതർ തീരുമാനിച്ചു. പകരം കൂടുതൽ സുരക്ഷിതവും അത്യാധുനികവുമായ പുതിയ സംവിധാനങ്ങളിലേക്ക് മാറാനാണ് ആധാർ അതോറിറിറ്റിയുടെ തീരുമാനം.

Digit.in Survey
✅ Thank you for completing the survey!

ഈ മാസം അവസാനം വരെയാണ് എംആധാർ പ്രാബല്യത്തിലുണ്ടാകുന്നത്. ഇതിന് ശേഷം മൊബൈൽ വഴി എങ്ങനെ ആധാർ സേവനങ്ങൾ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് പലർക്കും ആശങ്കകളുണ്ട്. ഇതിനായി കൂടുതൽ ലളിതമായ ഓൺലൈൻ പോർട്ടലുകളും ഔദ്യോഗിക സംവിധാനങ്ങളും UIDAI അവതരിപ്പിച്ചു. സുരക്ഷിതമായ Aadhaar Card ഓൺലൈൻ സേവനങ്ങൾക്കായി എന്താണ് ചെയ്യേണ്ടതെന്ന് അറിയാം.

mAadhaar app നിർത്തലാക്കുന്നു, പകരം?

പരിവർത്തനത്തിന്റെ ഭാഗമായി, ആൻഡ്രോയിഡ്, iOS ഉപകരണങ്ങളിൽ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന പുതിയ ആധാർ ആപ്പിലേക്ക് മാറാൻ UIDAI ഉപയോക്താക്കളോട് അഭ്യർത്ഥിച്ചുവരികയാണ്. പ്രത്യേകം, അതോറിറ്റി അതിന്റെ സൗജന്യ ഓൺലൈൻ ആധാർ ഡോക്യുമെന്റ് അപ്‌ഡേറ്റ് സേവനം ഒരു വർഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്, ഇത് താമസക്കാർക്ക് ആധാർ പോർട്ടലിൽ അവരുടെ ഐഡന്റിറ്റി, വിലാസ രേഖകൾ അധിക ചെലവില്ലാതെ അപ്‌ഡേറ്റ് ചെയ്യാനും പരിശോധിക്കാനും അനുവദിക്കുന്നു. ജൂൺ 30 വരെയാണ് എംആധാർ ആപ്പിന്റെ സേവനം ലഭിക്കുന്നത്.

Also Read: 330 ദിവസത്തെ ഈ BSNL പ്ലാൻ പൊളിയാണ്! ദിവസം 6 രൂപയ്ക്ക് 1.5GB ഡാറ്റയും അൺലിമിറ്റഡ് കോളിംഗും

ഇനി ആധാർ സേവനങ്ങൾ മൊബൈലിൽ, എങ്ങനെ ലഭിക്കും?

2026 ജനുവരി 26 ന് ലോഞ്ച് ചെയ്ത ആപ്ലിക്കേഷനാണ് ഇനി ആധാർ സേവനങ്ങൾക്കായി ഉപയോഗിക്കേണ്ടത്. ഇത് എങ്ങനെ ഉപയോഗിക്കാമെന്നത് അറിയാം.

  • ഇതിനായി ആദ്യം ആപ്പ് സ്റ്റോറിൽ നിന്ന് പുതിയ ആധാർ ആപ്പ് ഡൗൺലോഡ് ചെയ്യുക. ആൻഡ്രോയിഡിലും iOS-ലും ഇത് ലഭ്യമാണ്.
  • പ്ലേ സ്റ്റോറിലോ ആപ്പിൾ സ്റ്റോറിലോ Aadhaar app by UIDAI എന്ന് സെർച്ച് ചെയ്യുക. ശേഷം ഇൻസ്റ്റാൾ കൊടുത്ത്, നിങ്ങളുടെ ഭാഷ തെരഞ്ഞെടുക്കുക.
  • ശേഷം നിലവിലുള്ള ആധാർ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ഇതിനായി നിങ്ങളുടെ ആധാർ നമ്പറും mAadhaar പിൻ നമ്പറും നൽകണം. തുടർന്ന് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് OTP വെരിഫിക്കേഷൻ സെലക്റ്റ് ചെയ്യാം.
  • തുടർന്ന് ഒറ്റത്തവണ ബയോമെട്രിക് സ്ഥിരീകരണം പൂർത്തിയാക്കുക.
  • പുതിയ Aadhaar app-ൽ അധിക സുരക്ഷയ്ക്കായി 6 അക്ക സംഖ്യാ പാസ്‌വേഡും സെറ്റ് ചെയ്യാവുന്നതാണ്.
  • ഇതോടെ പുതിയ ആധാർ ആപ്ലിക്കേഷൻ പ്രവർത്തനസജ്ജമാകുന്നു. ആധാർ വിവരഘങ്ങൾക്കും, ആധാർ ഉപയോഗിച്ചുള്ള സേവനങ്ങൾക്കും മറ്റും ഫോട്ടോകോപ്പി കൈയിൽ കരുതാതെ സുരക്ഷിതമായി ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile