വീട്ടിലിരുന്ന് Life Certificate ഓൺലൈനായി ഡൗൺലോഡ് ചെയ്യാം, ചെയ്യേണ്ടതെന്ത്?

പെൻഷൻ ലഭിക്കുന്നവർക്ക് വളരെ പ്രധാനപ്പെട്ട രേഖകളിലൊന്നാണ് Life Certificate. ഒരു വ്യക്തി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിക്കുന്നതിനായി പെൻഷൻ വാങ്ങുന്നവർ വർഷത്തിലൊരിക്കൽ സമർപ്പിക്കുന്ന രേഖയാണ് ലൈഫ് സർട്ടിഫിക്കറ്റ്. ജീവൻ പ്രമാൺ സർട്ടിഫിക്കറ്റിനായി ഓഫീസുകളിൽ ക്യൂ നിൽക്കണമെന്ന ആവശ്യമില്ല. വീട്ടിലിരുന്ന് മൊബൈലിലൂടെ ലൈഫ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നതിലൂടെ സമയം ലാഭിക്കാമെന്നത് മാത്രമല്ല, എപ്പോഴും നമ്മുടെ ഫോണിൽ തന്നെ രേഖ ഭദ്രമായി സൂക്ഷിക്കാനാകും. ഓരോ വർഷവും നിശ്ചിത സമയപരിധിക്കുള്ളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിലൂടെ തടസ്സമില്ലാതെ പെൻഷൻ കൈപ്പറ്റാനാകും. മൊബൈൽ ഫോണിലോ കമ്പ്യൂട്ടറിലോ നിന്ന് ലൈഫ് സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് ഘട്ടം ഘട്ടമായി ഇവിടെ വിവരിക്കുന്നു.

ലൈഫ് സർട്ടിഫിക്കറ്റും പെൻഷൻ നിബന്ധനകളും

പെൻഷൻ ഐഡന്റിഫിക്കേഷൻ അഥവാ PPO നമ്പർ ഉപയോഗിച്ചാണ് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കേറ്റ് ഡൗൺലോഡ് ചെയ്യുന്നത്. അക്ഷയ കേന്ദ്രങ്ങൾ, അടുത്തുള്ള പോസ്റ്റ് ഓഫീസുകൾ, പെൻഷൻ വിതരണം ചെയ്യുന്ന ബാങ്കുകൾ, ഇപിഎഫ്ഒ ഓഫീസുകൾ എന്നിവരിലൂടെ ലൈഫ് സർട്ടിഫിക്കറ്റ് ക്രിയേറ്റ് ചെയ്യാം. പോസ്റ്റ് ഓഫീസ് ഉൾപ്പെടെയുടെ സ്ഥാപനങ്ങളിൽ നിന്നും വീട്ടുവാതിൽക്കൽ വന്ന് ലൈഫ് സർട്ടിഫിക്കേറ്റിനായി അപേക്ഷിക്കാവുന്നതാണ്.

കേന്ദ്ര/സംസ്ഥാന/ഇപിഎഫ് പെൻഷനുകൾക്ക് ജീവൻപ്രമാണ പത്രം അനിവാര്യമാണ്. സ്മാർട്ട് ഫോണിലൂടെയും ഇത് മിനിറ്റുകൾക്കകം ക്രിയേറ്റ് ചെയ്ത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

സമർപ്പിച്ച തീയതി മുതൽ ഒരു വർഷത്തേക്കാണ് ലൈഫ് സർട്ടിഫിക്കേറ്റിന്റെ(LC) കാലാവധി. അതിനാൽ എല്ലാ വർഷവും വീണ്ടും ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

Also Read: 1030W Zebronics Juke Bar 9890 Soundbar-ന് വമ്പൻ ഡിസ്കൗണ്ട്; ആമസോണിൽ പകുതി വിലയ്ക്ക്

How to download Digital Life Certificate

  • ഇതിനായി ആദ്യം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആധാർഫേസ്ആർഡി എന്ന AadhaarFaceRD ആപ്പ്, ജീവൻ പ്രമാൺ ഫേസ് ആപ്പ് എന്നിവ ഇൻസ്റ്റാൾ ചെയ്യുക.
  • നിങ്ങളുടെ ആധാർ നമ്പർ പെൻഷൻ അതോറിറ്റിയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നത് ഉറപ്പാക്കുക. അതുപോലെ മിനിമം 5MP ഫ്രണ്ട് ക്യാമറയുണ്ടോ എന്നതും ഉറപ്പാക്കണം.
  • ആപ്പ് തുറന്ന് തുടർന്നുള്ള നിർദേശങ്ങൾ പാലിച്ച്, പെൻഷൻ അപേക്ഷകന്റെ മുഖം സ്കാൻ ചെയ്യുക.
  • ഇതിന് ശേഷം പെൻഷൻ അപേക്ഷകന്റെ വ്യക്തിഗത വിവരങ്ങൾ തെറ്റുപറ്റാതെ നൽകുക.
  • ഇതിൽ നൽകിയ വിവരങ്ങളും മുഖം സ്കാൻ ചെയ്തതും ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം സബ്മിറ്റ് എന്ന ഓപ്ഷൻ കൊടുക്കാം.
  • ഇതിന് ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ലിങ്ക് അടങ്ങിയ സന്ദേശം ലഭിക്കും.
  • ഈ ലിങ്ക് തുറന്ന് ജീവൻ സർട്ടിഫിക്കേറ്റ് മൊബൈലിൽ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേന്ദ്ര സർക്കാരിന്റെ ലൈഫ് സർട്ടിഫിക്കറ്റ് ശേഖരണ സംവിധാനത്തിൽ ഈ ലൈഫ് സർട്ടിഫിക്കേറ്റ് സ്റ്റോർ ചെയ്യപ്പെടുന്നു. നമ്മുടെ പെൻഷൻ സ്ഥാപനങ്ങൾ ഇവിടെ നിന്നും ലൈഫ് സർട്ടിഫിക്കേറ്റ് ആക്സസ് ചെയ്യുന്നു.

എന്നാൽ ഈ സർട്ടിഫിക്കറ്റ് പെൻഷൻ സ്ഥാപനത്തിൽ എത്തിയോ എന്നും പ്രക്രിയ പൂർത്തിയായോ എന്നും സ്റ്റാറ്റസ് പരിശോധിക്കാം. ഓൺലൈനിൽ ട്രാൻസാക്ഷൻ ഐഡി ഉപയോഗിച്ച് ലൈഫ് സർട്ടിഫിക്കറ്റിന്റെ സ്റ്റാറ്റസ് പരിശോധിക്കാനുള്ള സംവിധാനമുണ്ട്.

ഇതിനായി ആദ്യം ഔദ്യോഗിക ജീവൻ പ്രമാൺ പോർട്ടലിൽ നിന്ന് നിങ്ങളുടെ ലൈഫ് സർട്ടിഫിക്കേറ്റിന്റെ സോഫ്റ്റ് കോപ്പി ഡൗൺലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്യുന്ന സർട്ടിഫിക്കറ്റിൽ ലൈഫ് സർട്ടിഫിക്കറ്റിന്റെ നിലവിലെ സ്റ്റാറ്റസ് കാണിക്കുന്നു. റിജക്റ്റഡ് എന്നുണ്ടെങ്കിൽ ലൈഫ് സർട്ടിഫിക്കേറ്റ് ഹാജരാക്കിയിട്ടില്ലെന്ന് മനസിലാക്കാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :