മധുര മഹിത ലളിത കലകൾ നിറഞ്ഞ മലയാളനാട് സപ്തതി നിറവിൽ. നവംബർ 1 കേരളപ്പിറവി ദിനത്തിൽ WhatsApp, Instagram സ്റ്റാറ്റസുകളിലും റീൽസുകളിലും പോസ്റ്റ് ചെയ്യാൻ മനോഹരമായ ആശംസാവീഡിയോകൾ വേണോ? എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വളരെ എളുപ്പത്തിൽ AI Video എങ്ങനെ നിർമിക്കാമെന്ന് നോക്കാം. പച്ചപ്പും കായലോരങ്ങളും കഥകളിയും നിറച്ച, റിയലിസ്റ്റിക്കായി ഫീൽ ചെയ്യുന്ന എഐ വീഡിയോകൾ ക്രിയേറ്റ് ചെയ്യാനുള്ള ഗൈഡും, ഇതിനായുള്ള ലളിതമായ പ്രോംപ്റ്റുകളും ഇവിടെ നൽകുന്നു.
SurveyKerala Piravi AI video: എങ്ങനെ ഉണ്ടാക്കാം?
Text കൊടുത്ത് AI വീഡിയോ ഉണ്ടാക്കണമെങ്കിലും, നിങ്ങളുടെ പക്കലുള്ള ചിത്രങ്ങൾക്ക് മോഷൻ നൽകി വീഡിയോ നിർമിക്കണമെങ്കിലും നിരവധി ഓപ്ഷനുകൾ എഐയിലുണ്ട്. ഇതിനുള്ള ഗൈഡ് ഇവിടെ വിശദമാക്കുന്നു.
- Image to Video
നിങ്ങളുടെ പക്കലുള്ള ഫോട്ടോകളിൽ നിന്ന് വീഡിയോ നിർമിക്കാൻ കാൻവ എഐയോ, Runway, ക്ലിങ് എഐ, ലൂമ ഡ്രീം മഷീൻ പോലുള്ള ടൂളുകളോ ഉപയോഗിക്കാം. ഇതിന് മികച്ച പ്രോംപ്റ്റുകൾ കൊടുത്താൽ അതിമനോഹരമായ വീഡിയോകൾ എഐ ചെയ്തുതരും.
ഇതിനായി ഈ പറഞ്ഞ ഏതെങ്കിലും ആപ്ലിക്കേഷനുകൾ തുറന്ന് ലോഗിൻ ചെയ്യുക. ശേഷം ഇമേജുകൾ അപ്ലോഡ് ചെയ്യാം. കഥകളി, കേരളത്തിന്റെ പച്ചപ്പുള്ള നെൽപ്പാടങ്ങൾ ഒരു ഹൈഷോട്ട്, ഓണം, വള്ളംകളി, കേരളകലാമണ്ഡലം, കേരളത്തിന്റെ ഭൂപടം, കായലുകൾ, കേരളത്തിന്റെ ബീച്ച്, തൃശൂർ പൂരം, കോഴിക്കോട് ഹൽവ, ഹൗസ് ബോട്ട്, മോഹിനിയാട്ടം എന്നിവയുടെ ചിത്രങ്ങളുണ്ടെങ്കിൽ നല്ലത്. Create a motion video from this images എന്ന് ടൈപ്പ് ചെയ്ത് നൽകിയാൽ മനോഹരമായ വീഡിയോകൾ ഡൌൺലോഡ് ചെയ്തെടുക്കാം.
അല്ലെങിൽ ഈ പ്രോംപ്റ്റ് പരീക്ഷിക്കാം.
Animate this Kerala landscape photograph into a beautiful cinematic video. Coconut trees gently sway in the breeze, paddy fields in full greenary dancing, small bot with a man at middle of a lake at evening lights, kathakali artist in full attire moving his eyes with mudras. Preserve the original scenery and realistic details. Cinematic quality, vertical 9:16 format. എന്ന് കൊടുക്കാം.
Also Read: A സീരീസിൽ പുതിയ Samsung പോരാളി! 6000mAh ബാറ്ററിയും 50MP ക്യാമറയും
2. ഫോട്ടോയും പാട്ടും ചേർത്ത് വീഡിയോ
ഇതിനായി ആദ്യം പറഞ്ഞ പോലെ കുറച്ച് ഫോട്ടോകൾ നൽകുക. ശേഷം CapCut എന്ന ആപ്ലിക്കേഷൻ തുറന്ന് New Project സെലക്റ്റ് ചെയ്ത് ഫോട്ടോകൾ അപ്ലോഡ് ചെയ്യാം. തുടർന്ന് Audio, Sounds എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് നിങ്ങളുടെ മലയാളം പാട്ട് തെരഞ്ഞെടുക്കാം. ഫോണിലേതെങ്കിലും പാട്ടുണ്ടെങ്കിൽ അതും നൽകാവുന്നതാണ്. വേണമെങ്കിൽ ടെക്സ്റ്റ് കൂടി ചേർത്ത ശേഷം Export എന്ന ഓപ്ഷൻ നൽകാം.
3. ടെക്സറ്റിൽ നിന്നും AI വീഡിയോ എങ്ങനെ ഉണ്ടാക്കാം?
ഫോട്ടോകൾ നൽകാതെയും അനുനിമിഷം ടെക്സ്റ്റിലൂടെ എഐ വീഡിയോകൾ നിർമിക്കാം.
- InVideo AI, കാൻവ എന്നിവയിൽ ഇതിന് ഓപ്ഷനുണ്ട്.
- InVideo AI തുറക്കുക. ലോഗിൻ ചെയ്ത ശേഷം Create Video അല്ലെങ്കിൽ Prompt Box തുറക്കുക.
ശേഷം
Create a 30-second cinematic Kerala Piravi celebration video for Instagram Reel.Format: Vertical 9:16, Full HD 1080p.Scene 1: Beautiful aerial view of green Kerala landscapes, coconut trees, misty Western Ghats, Kerala lakes, water falls, kerala assembly, and paddy fields in golden sunlight.Scene 2: A house boat at Kerala Lake, a family inside the boat, enjoying the scenary around them.Scene 3: A beautiful Kathakali and Mohiniyattam performance, traditional Kerala costumes.Scene 4: Kerala temples, mosque and churches in 3 continuous shots, waves reaching at the shore.Use realistic visuals, cinematic camera movements, vibrant colours with a Kerala instrumental background music to feel emotional, beautiful and patriotic.
- ഈ പ്രോംപ്റ്റ് പേസ്റ്റ് ചെയ്ത ശേഷം Instagram Reel എന്ന ഓപ്ഷൻ നൽകാം.
- തുടർന്ന് 30 സെക്കൻഡ് ഡ്യൂറേഷൻ തെരഞ്ഞെടുത്ത ശേഷം ജനറേറ്റ് എന്ന ഓപ്ഷൻ നൽകാം.
കാൻവയിലും ഇതേ പ്രോപ്റ്റ് നൽകി വീഡിയോ നിർമിക്കാം.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
