നിങ്ങളുടെ ആധാർ കാർഡു (Aadhaar Card) മായി നിങ്ങളുടെ പാൻ ലിങ്ക് ചെയ്യണം. അതെങ്ങനെ ഈസിയായി ഓൺലൈനിൽ പരിശോധിക്കാം. ആദായ നികുതി റീട്ടേൺ ഫയൽ ചെയ്യുന്നതും ബാങ്കിങുമായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾക്കും പാൻ കാർഡ് (Pan Card) ആവശ്യമാണ്. എന്നാൽ ആധാർ കാർഡും (Aadhaar Card) പാൻ കാർഡും (Pan Card) തമ്മിൽ ലിങ്ക് ചെയ്യണമെന്ന് കേന്ദ്ര സർക്കാർ നിർദേശമുണ്ട്. കഴിഞ്ഞ വർഷം മാർച്ച് 31ന് തന്നെ ഇത് ചെയ്യണം എന്നായിരുന്നു നിർദേശം. എന്നാൽ ഇപ്പോൾ പിഴയോടെ 2023 മാർച്ച് 31 വരെ ലിങ്ക് ചെയ്യാവുന്നതാണ്.
നിങ്ങളുടെ ആധാറും (Aadhaar Card) പാൻ കാർഡും (Pan Card) ലിങ്ക് ചെയ്യുന്ന പ്രക്രിയ പൂർത്തിയായോ ഇല്ലയോ എന്ന കാര്യത്തിൽ ഉറപ്പില്ലെങ്കിൽ പിഴകൾ ഒഴിവാക്കാനായി നിങ്ങൾക്ക് ഓൺലൈനായും ഓഫ്‌ലൈനായും ലിങ്ക് ചെയ്തതിന്റെ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്. ഇതിനായി ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ കയറുകയോ അതല്ലെങ്കിൽ ആധാർ കാർഡുമായി ബന്ധപ്പെട്ടുള്ള ഫോൺ നമ്പരിൽ നിന്ന് മെസേജ് അയക്കുകയോ ചെയ്യാവുന്നതാണ്.