വിദേശ യാത്രകൾക്കായി ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് Passport (പാസ്‌പോർട്ട്). ഇന്ത്യയിൽ പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന പ്രക്രിയ കൂടുതൽ എളുപ്പവും അനായാസവുമാണ്. സാധാരണ പാസ്‌പോർട്ടിനൊപ്പം അടിയന്തര ആവശ്യങ്ങൾക്ക് പാസ്പോർട്ട് എടുക്കാനുള്ള തത്ക്കാൽ പാസ്പോർട്ട് സേവനങ്ങളും ലഭ്യമാണ്. പാസ്പോർട്ട് ഏജന്റുകളുടെ സേവനമില്ലാതെ എങ്ങനെയാണ്, വീട്ടിലിരുന്ന് പാസ്പോർട്ടിന് അപേക്ഷിക്കുന്നതെന്നും അത് നിങ്ങളുടെ കൈയിലേക്ക് എത്തുന്നതെന്നും അറിയാം.
Also Read: 50MP ട്രിപ്പിൾ ക്യാമറ Samsung Galaxy S26 5G ആമസോണിൽ വൻ ഓഫറിൽ!
Passport Online Apply എങ്ങനെ?
Passport Seva Portal വഴി പുതിയ പാസ്‌പോർട്ടിനും റീ-ഇഷ്യുവിനും ഓൺലൈൻ അപേക്ഷ നൽകാവുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷൻ മുതൽ പാസ്പോർട്ട് സേവാ കേന്ദ്രം വരെ എങ്ങനെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്ന് നോക്കാം.
- പാസ്‌പോർട്ട് സേവാ പോർട്ടലിലൂടെയാണ് പാസ്പോർട്ടിന് അപേക്ഷിക്കേണ്ടത്. ഇതിനായി പോർട്ടലിൽ ആദ്യം ഒരു അക്കൗണ്ട് സൃഷ്ടിക്കുക.
- ഇവിടെ രജിസ്ട്രേഷൻ നടത്തണം. ഇതിനായി പാസ്‌പോർട്ട് ഓഫീസ് (നിങ്ങളുടെ ലൊക്കാലിറ്റി അനുസരിച്ച്), മുഴുവൻ പേര്, ജനനത്തീയതി, ഇമെയിൽ ഐഡി എന്നിവ നൽകുക.
- ശേഷം പാസ്‌വേഡിനൊപ്പം ഒരു ലോഗിൻ ഐഡി നൽകി ‘രജിസ്റ്റർ’ എന്ന് ക്ലിക്ക് ചെയ്യുക.
- ശേഷം പാസ്‌പോർട്ടിനുള്ള അപേക്ഷാ ഫോം പൂരിപ്പിക്കാം. ഇതിനായി നിങ്ങളുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്ത് പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുക/പാസ്‌പോർട്ട് വീണ്ടും ഇഷ്യൂ ചെയ്യുക എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
- ഇവിടെ വിവരങ്ങൾ വ്യക്തമായി പൂരിപ്പിക്കുക. രേഖകൾ ഉപയോഗിച്ച് അത് പരിശോധിക്കുക.
- ഇവിടെ അപേക്ഷ സമർപ്പിച്ച് ഫീസ് അടയ്ക്കുക. പേയ്മെന്റ് നടത്തുന്നതിന് മുന്നേ വിവരങ്ങൾ വിശദമായി ഒന്നുകൂടി പരിശോധിച്ച ശേഷം പേയ്മെന്റ് നടത്തുക.
- നിങ്ങൾ ഓൺലൈനായി പണമടയ്ക്കുന്ന തുക നിങ്ങളുടെ പാസ്‌പോർട്ട് ടൈപ്പിനെ ആശ്രയിച്ചിരിക്കും.
- ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളോ നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ UPI ഉപയോഗിച്ചോ ഓൺലൈനായി പേയ്‌മെന്റ് നടത്താവുന്നതാണ്. ഏതെങ്കിലും പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുന്നതിന് ഓൺലൈൻ പേയ്‌മെന്റ് നിർബന്ധമാണ്.
- അടുത്തുള്ള പാസ്‌പോർട്ട് ഓഫീസ് ഏതാണെന്ന് പരിശോധിച്ച് അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുക. ഇവിടെ നിങ്ങൾക്ക് തീയതിയും മറ്റ് വിവരങ്ങളും പോർട്ടലിൽ പ്രദർശിപ്പിക്കും.
- ഇതിന് ശേഷം പാസ്‌പോർട്ട് സേവാ കേന്ദ്രം സന്ദർശിക്കുക.രേഖകൾ പരിശോധിക്കുന്നതിനും തുടർന്നുള്ള നടപടികൾക്കുമായാണിത്.
- ഇത് പൂർത്തിയായാൽ പൊലീസ് നിങ്ങളുടെ വീട്ടിൽ വന്ന് പാസ്പോർട്ട് വേരിഫിക്കേഷൻ പൂർത്തിയാക്കുന്നു. ഇതിനുള്ള അപ്ഡേറ്റ് നിങ്ങളുടെ ഫോണിൽ ലഭിക്കുന്നതാണ്. ഈ സമയത്ത് എല്ലാ രേഖകളും നിങ്ങൾ താമസിക്കുന്ന വിലാസത്തിൽ സൂക്ഷിച്ചിരിക്കണം. പൊലിസ് വേരിഫിക്കേഷൻ എപ്പോഴാണെന്നും മറ്റും അപ്ഡേറ്റ് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈലിൽ കൂടി മനസിലാക്കാം.
- ഇതിന് ശേഷം പാസ്‌പോർട്ട് സേവാ വെബ്‌സൈറ്റ് വഴി നിങ്ങളുടെ ആപ്ലിക്കേഷൻ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം.
- നിങ്ങളുടെ പാസ്‌പോർട്ട് മേൽവിലാസത്തിലേക്ക് അയച്ചുകഴിഞ്ഞാൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഇതിന്റെ അപ്‌ഡേറ്റും ലഭിക്കുന്നതാണ്.
സാധാരണ പാസ്പോർട്ടിനാണ് അപേക്ഷിക്കുന്നതെങ്കിൽ 30 ദിവസത്തിനുള്ളിൽ ലഭിക്കും. നിങ്ങൾക്ക് മൂന്ന് ദിവസത്തിനുള്ളിൽ പാസ്പോർട്ട് വേണമെങ്കിൽ തത്ക്കാൽ പാസ്പോർട്ടിനായി അപേക്ഷിക്കാം.