ബുദ്ധിമുട്ടുണ്ടാക്കുന്ന ഇമെയിലുകൾ നിങ്ങൾക്ക് Block ചെയ്യാവുന്നതാണ്
ഇതിന് ജിമെയിലിൽ തന്നെ ഓപ്ഷനുകളുണ്ട്
വ്യക്തിപരമായ കാര്യങ്ങൾക്കും പഠന ആവശ്യങ്ങൾക്കും ഓഫീസ് ആവശ്യങ്ങൾക്കുമെല്ലാം ഇന്ന് Gmail ഉപയോഗിക്കുന്നു. മറ്റ് ആശയവിനിമയ മാർഗങ്ങളേക്കാൾ കൂടുതൽ സുരക്ഷിതത്വം ജിമെയിൽ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, പല ഇ- കൊമേഴ്സ് ആപ്പുകളുടെയും സമൂഹമാധ്യമങ്ങളുടെയും നോട്ടിഫിക്കേഷനുകളും മാർക്കറ്റിങ് പ്രൊമോഷനുകളുമെല്ലാം Gmailൽ വന്ന് കുന്നുകൂടുന്നത് അരോചകമാകാറില്ലേ?
ആവശ്യമില്ലാത്ത മെയിലുകളിൽ നിന്ന് രക്ഷപ്പെടാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറുകളും ടിപ്സുകളും നിങ്ങൾക്ക് ജിമെയിലിൽ ലഭിക്കുന്നതാണ്. ബുദ്ധിമുട്ടുണ്ടാക്കുന്ന ഇമെയിൽ വിലാസം block ചെയ്യുന്നതിനോ പ്രതിരോധിക്കുന്നതിനോ ഉള്ള ഒരു ഓപ്‌ഷൻ Gmail വാഗ്ദാനം ചെയ്യുന്നു എന്നതാണ് ശ്രദ്ധേയം. ആവശ്യമില്ലാത്ത ഇമെയിൽ വിലാസങ്ങളിൽ നിന്നുള്ള ഇൻകമിംഗ് ഇമെയിലുകൾ എങ്ങനെ തടയാം എന്നത് ചുവടെ വിവരിക്കുന്നു.
SurveyGmail ബ്ലോക്ക് ചെയ്യുന്നതിനുള്ള ടിപ്സ്
- ഇതിനായി ആദ്യം നിങ്ങളുടെ ഫോണിലോ കമ്പ്യൂട്ടറിലോ ഉള്ള Gmail അക്കൗണ്ട് തുറക്കുക.
- ശേഷം, നിങ്ങൾക്ക് വന്ന Spam mail അല്ലെങ്കിൽ അനാവശ്യ മെയിലിന്റെ അഡ്രസ് തുറക്കുക.
- തുടർന്ന് മുകളിലെ ത്രീ-ഡോട്ട് മെനു ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഇതിന് ശേഷം, ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് ബ്ലോക്ക് സെൻഡർ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
ഇത്തരത്തിൽ അനാവശ്യ മെയിലുകളും അജ്ഞാതരിൽ നിന്നുള്ള മെയിലുകളും Block ചെയ്യാനാകും. ഇങ്ങനെ പണം തട്ടിപ്പുകളും കബളിപ്പിക്കുന്നതും ഒഴിവാക്കാനാകും. അതുപോലെ അറിയാതെ ഏതെങ്കിലും മെയിൽ ബ്ലോക്ക് ചെയ്താലോ, ഒരിക്കൽ ബ്ലോക്ക് ചെയ്ത മെയിൽ അഡ്രസ് അൺബ്ലോക്ക് ചെയ്യേണ്ടിവന്നാലെ അതിനും പ്രതിവിധിയുണ്ട്. അബദ്ധവശാൽ ബ്ലോക്ക് ചെയ്തവ അൺബ്ലോക്ക് ചെയ്യാനായി നിങ്ങൾക്ക് അൺസബ്‌സ്‌ക്രൈബിങ് ലിങ്ക് പ്രയോജനപ്പെടുത്താവുന്നതാണ്. കമ്പ്യൂട്ടറിലും മൊബൈലിലും Gmail block ചെയ്യുന്ന രീതി വ്യത്യസ്തമാണ്.
കമ്പ്യൂട്ടറിൽ Gmail ബ്ലോക്ക് ചെയ്യുന്നതിന്…
- ഇതിനായി ആദ്യം Gmail തുറക്കുക.
- സൈൻ ഇൻ ചെയ്ത ശേഷം ഗിയർ ഐക്കണിൽ ക്ലിക്ക് ചെയ്യുക.
- See All Settings എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
- Filters and Blocked Addresses എന്ന ടാബ് തുറക്കുക.
- ഇവിടെ ബ്ലോക്ക് ചെയ്‌ത എല്ലാ ഇമെയിലുകളുടെയും ലിസ്റ്റ് നിങ്ങൾക്ക് കാണാനാകും
- ബ്ലോക്ക് നീക്കം ചെയ്യുന്നതിനായി അൺബ്ലോക്ക് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
- അൺബ്ലോക്ക് ക്ലിക്ക് ചെയ്ത് കൻഫോം ചെയ്യുക.
മൊബൈലിൽ Gmail ബ്ലോക്ക് ചെയ്യുന്നതിന്…
- ആദ്യം Gmail ആപ്പ് തുറക്കുക.
- ശേഷം, ബ്ലോക്ക് ചെയ്ത ഒരു അഡ്രസിൽ നിന്നുള്ള ഒരു ഇമെയിൽ തുറക്കുക.
- തുടർന്ന് മെയിൽ Unblock sender എന്നതിൽ ക്ലിക്ക് ചെയ്യുക.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile