റിയൽമിയുടെ നർസോ 20 vs പോക്കോയുടെ M2;ഫീച്ചർ താരതമ്മ്യം

റിയൽമിയുടെ നർസോ 20 vs പോക്കോയുടെ M2;ഫീച്ചർ താരതമ്മ്യം

Anoop Krishnan | 01 Oct 2020

ഇന്ത്യൻ വിപണിയിൽ ഇന്ന് ബഡ്ജറ്റ് റെയിഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ ഒരുപാടു ഓപ്‌ഷനുകൾ ലഭിക്കുന്നുണ്ട്.ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഉള്ള രണ്ടു ഓപ്‌ഷനുകളാണ് 
റിയൽമിയുടെ നർസോ 20 ഫോണുകൾ കൂടാതെ പോക്കോയുടെ എം 2 .രണ്ടു സ്മാർട്ട് ഫോണുകളും തമ്മിലുള്ള ഫീച്ചർ താരതമ്മ്യം നോക്കാം .

റിയൽമിയുടെ നർസോ 20 ഫോണുകൾ -വില 10499 രൂപ 

6.5 ഇഞ്ചിന്റെ Mini-drop ഫുൾ സ്ക്രീൻ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ ഗെയിമുകൾ കളിക്കുന്നവർക്കും വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് .അതിനു കാരണം ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G85 പ്രൊസസ്സറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .48  മെഗാപിക്സൽ  പിൻ  ക്യാമറകളും കൂടാതെ 6000mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .3  കാർഡ് സ്ലോട്ടുകൾ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

4  ജിബി റാം കൂടാതെ 64   ജിബി സ്റ്റോറേജിലാണ് ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബി 64 ജിബി വേരിയന്റുകൾക്ക് വിപണിയിൽ 10499  രൂപയാണ് വില വരുന്നത് .6000mAhന്റെ (18W Type-C Quick Charge) ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .

പോക്കോയുടെ M2 -10999 രൂപ 

6.53 -inch Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080x2,340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass 3  സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു ഈ ഫോണുകളുടെ .മറ്റൊരു സവിശേഷ ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസറുകൾ ആണ് .MediaTek Helio G80  പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ക്വാഡ് പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .13 മെഗാപിക്സൽ  + 8 മെഗാപിക്സൽ (ultra-wide-angle സെൻസറുകൾ ) + 5  മെഗാപിക്സൽ മാക്രോ ക്യാമറ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 5000 mAhന്റെ (support for 18W fast charging)ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് മോഡലുകൾക്ക് 10999 രൂപയും & 6 ജിബിയുടെ റാം കൂടാതെ128  ജിബിയുടെ  മോഡലുകൾക്ക് 12 499 രൂപയും ആണ് വില വരുന്നത് .ൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ ഇന്ന്  ഇപ്പോൾ ഓപ്പൺ സെയിലിലൂടെ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

logo
Anoop Krishnan

Web Title: Realme Narzo 20 vs Poco M2 ; Feature Compariosn

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status