Realme GT 7 Launched: 120W SUPERVOOC ചാർജിങ്ങും 50MP Sony ട്രിപ്പിൾ ക്യാമറയുമായി 3 പ്രീമിയം ഡിവൈസുകൾ ഒറ്റ സീരീസിൽ…

HIGHLIGHTS

120W ഫാസ്റ്റ് ചാർജിംഗുള്ള 7,000 mAh ബാറ്ററിയാണ് ഫോണിലുള്ളത്

റിയൽമി GT 7, GT 7T, GT 7 Dream എഡിഷനുകളാണ് അവതരിപ്പിച്ചത്

GT 6, ജിടി 6ടി എന്നിവയുടെ പിൻഗാമികളാണ് ഇപ്പോൾ ഇന്ത്യയിലും ആഗോള വിപണിയിലും പുറത്തിറക്കിയത്

Realme GT 7 Launched: 120W SUPERVOOC ചാർജിങ്ങും 50MP Sony ട്രിപ്പിൾ ക്യാമറയുമായി 3 പ്രീമിയം ഡിവൈസുകൾ ഒറ്റ സീരീസിൽ…

120W SUPERVOOC ചാർജിങ് സപ്പോർട്ടുള്ള പ്രീമിയം സെറ്റ് Realme GT 7 ലോഞ്ച് ചെയ്തു. റിയൽമി GT 7, GT 7T, GT 7 Dream എഡിഷനുകളാണ് അവതരിപ്പിച്ചത്. 120W ഫാസ്റ്റ് ചാർജിംഗുള്ള 7,000 mAh ബാറ്ററിയാണ് ഫോണിലുള്ളത്. GT 6, ജിടി 6ടി എന്നിവയുടെ പിൻഗാമികളാണ് ഇപ്പോൾ ഇന്ത്യയിലും ആഗോള വിപണിയിലും പുറത്തിറക്കിയത്.

Digit.in Survey
✅ Thank you for completing the survey!

Realme GT 7 സീരീസുകളുടെ വില വിവരങ്ങൾ

റിയൽമി GT 7: ഐസെൻസ് കറുപ്പ്, ഐസെൻസ് നീല നിറങ്ങളിൽ വാങ്ങാനാകും.

8GB+256GB– 39,999 രൂപ
12GB+256GB– 42,999 രൂപ
12GB+512GB– 46,999 രൂപ

Realme GT 7
Realme GT 7

റിയൽമി GT 7T: ഐസെൻസ് ബ്ലാക്ക്, ഐസെൻസ് ബ്ലൂ, റേസിംഗ് യെല്ലോ നിറങ്ങളിലുള്ള ഫോണുകളുടെ വില ഇതാ…

8GB+256GB– 34,999 രൂപ
12GB+256GB– 37,999 രൂപ
12GB+512GB– 41,999 രൂപ

റിയൽമി GT Dream Edition: ആസ്റ്റൺ മാർട്ടിൻ റേസിംഗ് ഗ്രീൻ നിറങ്ങളിൽ ലഭിക്കും.

16GB + 512GB – 49,999 രൂപ

Realme GT 7: സ്പെസിഫിക്കേഷൻ

120Hz റിഫ്രഷ് റേറ്റും 360Hz വരെ ടച്ച് സാമ്പിൾ റേറ്റുമുള്ള ഫോണുകളാണിത്. 6.78 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയാണ് ഡിസ്പ്ലേയ്ക്കുള്ളത്. HDR10+ സപ്പോർട്ട് ചെയ്യുന്ന ഫോണിന് ഗോറില്ല ഗ്ലാസ് GG7i പ്രൊട്ടക്ഷനുണ്ട്.

ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 9400e പ്രോസസറാണ് ഇതിലുള്ളത്. 16GB വരെ LPDDR5X റാമും 1TB വരെ UFS 4.0 സ്റ്റോറേജും ജോഡിയാക്കിയ പ്രോസസറാണ് ഇതിലുള്ളത്.

120W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് നിങ്ങൾക്ക് ഈ സ്മാർട്ഫോണിൽ ലഭിക്കും. ഇതിൽ 7,000 mAh ബാറ്ററിയുമുണ്ട്. ഏകദേശം 40 മിനിറ്റിനുള്ളിൽ ഡിവൈസ് ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOS സ്കിനിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

ക്യാമറയിലേക്ക് വന്നാൽ 50MP പ്രൈമറി ക്യാമറയാണ് കൊടുത്തിരിക്കുന്നത്. സോണി IMX906 സെൻസറാണ് മെയിൻ ക്യാമറയിൽ ഉപയോഗിച്ചിട്ടുള്ളത്. ഇതിൽ 8MP അൾട്രാവൈഡ് സെൻസറും 2x ഒപ്റ്റിക്കൽ സൂമുള്ള 50MP ടെലിഫോട്ടോ ലെൻസുമുണ്ട്. മുൻവശത്ത്, ഫോണിൽ 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയുമുണ്ട്.

Wi-Fi 7, ബ്ലൂടൂത്ത് 5.4, എൻ‌എഫ്‌സി കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ഡ്യുവൽ നാനോ-സിം ഇതിലുണ്ട്. പൊടി, വെള്ളം പ്രതിരോധിക്കുന്നതിനായി IP66/IP68/IP69 റേറ്റിങ് കമ്പനി വാഗ്ദാനം ചെയ്യുന്നു.

റിയൽമി ജിടി 7T: ഫീച്ചറുകൾ എന്തെല്ലാം?

6.8 ഇഞ്ച് ഫുൾ HD AMOLED പാനലാണ് റിയൽമി GT 7T-യിൽ കൊടുത്തിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റും 1,800 nits പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 8400-MAX പ്രോസസറാണുള്ളത്.

12GB വരെ LPDDR5X റാമും 512GB വരെ UFS 4.0 സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. 120W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ 7,000 mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്.

റിയൽമി ജിടി 7ടിയിൽ ഡ്യുവൽ റിയർ ക്യാമറയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 50MP പ്രൈമറി ഷൂട്ടറും 8MP സെക്കൻഡറി ക്യാമറയും ചേർന്നതാണ് ക്യാമറ സിസ്റ്റം. 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയുണ്ട്. പോർട്രെയിറ്റ്, നൈറ്റ്, പനോരമ, ഡ്യുവൽ-വ്യൂ വീഡിയോ തുടങ്ങിയ വിവിധ ഷൂട്ടിംഗ് മോഡുകൾ ഇതിലുണ്ട്.

വൈ-ഫൈ 6, ബ്ലൂടൂത്ത് 6.0, NFC കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ഫോണാണിത്. റിയൽമി ജിടി 7ടിയിൽ IR ബ്ലാസ്റ്റർ ഫീച്ചറുണ്ട്. ഡ്യുവൽ-ബാൻഡ് GPS, BeiDou, GLONASS, ഗലീലിയോ, QZSS, NavIC സപ്പോർട്ടുള്ള സ്മാർട്ഫോണാണിത്.

Realme GT 7 ഡ്രീം എഡിഷന്റെ ഫീച്ചറുകൾ എന്തെല്ലാം?

ഇതേ സീരീസിൽ റിയൽമി ഒരു ഡ്രീ എഡിഷൻ കൂടി അവതരിപ്പിച്ചു. ആസ്റ്റൺ മാർട്ടിൻ അരാംകോ F1 ടീമുമായി സഹകരിച്ചാണ് ഡ്രീം എഡിഷൻ പുറത്തിറക്കിയത്. Formula One-ൽ നിന്ന് പ്രചോദിതമായ എയറോഡൈനാമിക് ലൈനുകളും ട്രിപ്പിൾ-ലെയർ കൊത്തിയെടുത്ത “സിൽവർ വിംഗ്” എംബ്ലവും ഇതിനുണ്ട്. ആസ്റ്റൺ മാർട്ടിൻ റേസിംഗ് ഗ്രീൻ ഫിനിഷിലാണ് റിയൽമി ഡ്രീ എഡിഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്.

കോ-ബ്രാൻഡഡ് ഗിഫ്റ്റ് ബോക്സും എക്സ്ക്ലൂസീവ് ആക്സസറികളും കസ്റ്റം യൂസർ ഇന്റർഫേസ് ഘടകങ്ങളും ആസ്റ്റൺ മാർട്ടിൻ എഫ്1 ടീം ക്യാമറ വാട്ടർമാർക്കും ഇതിനുണ്ട്. 16 ജിബി, 512 ജിബി വേരിയന്റുകളിലാണ് ഫോൺ പുറത്തിറക്കിയത്. GT 7 ഡ്രീം എഡിഷനിൽ ജിടി 7 എന്ന ഫ്ലാഗ്ഷിപ്പിലെ അതേ ഫീച്ചറുകളാണ് നൽകിയിട്ടുള്ളത്.

Also Read: Alcatel V3 Ultra 5G: 108MP Triple ക്യാമറ, 2GB മെമ്മറി നോക്കിയ ഫ്രഞ്ച് കമ്പനിയുടെ പുത്തൻ താരം ഇന്ത്യയിലെത്തി

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo