IP68 Waterproof Phone Cover: മഴയിലും അണ്ടർവാട്ടർ ഫോട്ടോഗ്രാഫിയിലും ഫോൺ ഫുൾ പ്രൊട്ടക്ഷൻ

IP68 Waterproof Phone Cover: മഴയിലും അണ്ടർവാട്ടർ ഫോട്ടോഗ്രാഫിയിലും ഫോൺ ഫുൾ പ്രൊട്ടക്ഷൻ

മഴക്കാലത്ത് സ്മാർട്ട്ഫോൺ സുരക്ഷിതമായി ഉപയോഗിക്കുന്നത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. വെള്ളവും പൊടിയും ഫലപ്രദമായി പ്രതിരോധിക്കാൻ IP68 റേറ്റിങ്ങുള്ള Waterproof Phone Cover ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. മഴക്കാലത്ത് സ്മാർട്ട്ഫോണിന് അധിക സുരക്ഷ നൽകുന്നതിനൊപ്പം, വെള്ളത്തിനടിയിലെ ഫോട്ടോഗ്രാഫി ചെയ്യാനും ഈ കവറുകൾ ഉപയോഗിക്കാം. പുതിയ ഫോൺ വാങ്ങാതെ തന്നെ നിങ്ങളുടെ നിലവിലെ സ്മാർട്ട്ഫോണിന് മികച്ച സംരക്ഷണം നൽകാൻ ആഗ്രഹിക്കുന്നവർക്ക് IP68 വാട്ടർപ്രൂഫ് ഫോൺ കവറുകൾ സഹായിക്കും.

Digit.in Survey
✅ Thank you for completing the survey!

Pelican Marine IP68 Waterproof Phone Cover

2699 രൂപയ്ക്കാണ് പെലിക്കൻ മറൈൻ വാട്ടർപ്രൂഫ് ഫോൺ കവർ വെള്ളത്തിൽ നിന്നും ഫോണിനെ ഫലപ്രദമായി സംരക്ഷിക്കുന്നു. 2,699 രൂപയ്ക്കാണ് ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്തതെങ്കിലും 1899 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്. ബ്ലാക്ക്, ഒലിവ് ഗ്രീൻ തുടങ്ങിയ കളറുകളിൽ ഫോൺ ലഭ്യമാകും.

IP68 Waterproof Phone Cover

പ്രീമിയം TPU ഫ്രണ്ട് പാനൽ ഉള്ള ഈ വാട്ടർപ്രൂഫ് കെയ്‌സ്, ഫോണിന്റെ ടച്ച്‌സ്‌ക്രീനിന് അനുയോജ്യമാണ്. കവർ തുറക്കാതെ തന്നെ സ്ക്രോൾ ചെയ്യാനും, ടൈപ്പ് ചെയ്യാനും, UPI ആപ്പുകൾ ഉപയോഗിക്കാനും, മാപ്പുകൾ പരിശോധിക്കാനും, ഫോട്ടോകൾ എടുക്കാനും സാധിക്കും.

Luthra Creations ഫോൺ കവർ

അടുത്തത് ഫ്ലിപ്കാർട്ടിൽ 138 രൂപയ്ക്ക് ലഭിക്കുന്ന ഒരു ബജറ്റ് ഫ്രണ്ട്ലി ഫോൺ കവറാണ്. Luthra Creations Pouch for All Mobile Phones Rain Cover Waterproof Dustproof എന്ന പേരിൽ ഫ്ലിപ്കാർട്ടിൽ ലഭിക്കും. മഴക്കാല യാത്ര, ബൈക്ക് യാത്ര, ട്രെക്കിംഗ് എന്നിവയ്ക്കെല്ലാം ഇത് അനുയോജ്യമാണ്. സുതാര്യമായ വിൻഡോ വഴി ഫോൺ ക്യാമറ ഉപയോഗിക്കാനും സാധിക്കും. കഴുത്തിൽ ധരിക്കാനുള്ള സ്ട്രാപ്പ് ഇതിലുണ്ട്. വെള്ളത്തിൽ നിന്ന് മാത്രമല്ല, ഈ സ്മാർട്ട് ഫോൺ സ്ക്രാച്ച്, പൊടിയിൽ നിന്ന് വരെ പ്രൊട്ടക്ഷൻ നൽകുന്നു.

FLORICAN Smartphone Pouch

അടുത്തതും ഒരു ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ കേസാണ്. 178 രൂപയാണ് ഇതിന് ഫ്ലിപ്കാർട്ടിൽ വില. പല വലുപ്പത്തിലുള്ള മൊബൈൽ ഫോണുകൾക്കും ഇത് അനുയോജ്യമാണ്. FLORICAN Pouch for Waterproof Protection കവറിന് പൊടി, മണൽ പ്രതിരോധിക്കാനുള്ള ശേഷിയുമുണ്ട്. വെള്ളം അകത്ത് കടക്കാനുള്ള സാധ്യത കുറയ്ക്കാൻ ക്ലോഷർ ഡിസൈനിലാണ് ഇത് നിർമിച്ചിട്ടുള്ളത്. പൗച്ചിനുള്ളിൽ ഫോൺ വെച്ചിരിക്കുമ്പോഴും ടച്ച് സ്ക്രീൻ ഫീച്ചർ ഉപയോഗിക്കാം.

IP68 Waterproof Phone Cover

Case-Mate IP68 Waterproof Phone Cover

അടുത്തത് ആമസോണിൽ ലഭ്യമായ ഒരു പ്രീമിയം സ്മാർട്ട് ഫോൺ കവറാണ്. 2600 രൂപ വരെ ഇതിന് വിലയുണ്ടെങ്കിലും ആമസോണിൽ തൽക്കാലം 1804 രൂപയ്ക്ക് ലഭിക്കും. Case-Mate IP68 Waterproof ഫോൺ കവർ മികച്ചൊരു ട്രാവൽ ആക്സസറിയാണ്. വിവിധ കളറുകളിൽ ഇത് ലഭ്യമാണ്.

IP68 Waterproof Phone Cover

IP68 സർട്ടിഫിക്കേഷനുള്ള, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഞങ്ങളുടെ 3.3 അടി (1 മീറ്റർ) വലിപ്പമുള്ള പ്രൊഫഷണൽ വാട്ടർപ്രൂഫ് ഫോൺ പൗച്ച് നീന്തൽക്കുളങ്ങൾ, ബീച്ചുകൾ, കയാക്കിംഗ്, മീൻപിടുത്തം, സർഫിംഗ്, സെയിലിംഗ്, സ്കീയിംഗ്, ബോട്ടിംഗ്, സ്നോർക്കലിംഗ്, ട്യൂബിംഗ്, റാഫ്റ്റിംഗ്, കുളി, സോന തുടങ്ങിയ ജലവിനോദങ്ങൾക്ക് അനുയോജ്യമാണ്. മഴക്കാലത്ത് തീർച്ചയായും ഉണ്ടായിരിക്കേണ്ട ഒന്നാണിത്; മഴയിൽ നിന്നും വെള്ളം തെറിക്കുന്നതിൽ നിന്നും വെള്ളം കയറി കേടുപാടുകൾ സംഭവിക്കുന്നതിൽ നിന്നും സീസൺ മുഴുവൻ നിങ്ങളുടെ ഫോണിനെ ഇത് പൂർണ്ണമായി സംരക്ഷിക്കുന്നു. അതിനാൽ, അവധിക്കാല യാത്രകളിൽ കൂടെക്കൂട്ടാവുന്ന ഏറ്റവും മികച്ച ആക്സസറികളിൽ ഒന്നാണിത്.

IP68 സർട്ടിഫിക്കേഷനുള്ളതിനാൽ ഇത് വെള്ളത്തിൽ വീണാലും പൊങ്ങിക്കിടക്കും. ഈ ഫോൺ പൗച്ച് നീന്തൽക്കുളങ്ങൾ, ബീച്ചുകൾ, കയാക്കിംഗ്, മീൻപിടുത്തം, സർഫിംഗ്, സെയിലിംഗ്, സ്കീയിംഗ്, ബോട്ടിംഗ്, സ്നോർക്കലിംഗ്, ട്യൂബിംഗ്, റാഫ്റ്റിംഗ് തുടങ്ങിയ ജലവിനോദങ്ങൾക്ക് അനുയോജ്യമാണ്. മഴക്കാലത്തും അണ്ടർ വാട്ടർ ഫോട്ടോഗ്രാഫിയ്ക്കും തീർച്ചയായും ഇത് മികച്ചതാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile