10000 രൂപയ്ക്ക് താഴെ ഇതാ ഫെബ്രുവരിയിൽ പുറത്തിറങ്ങിയ രണ്ടു ഫോണുകൾ

10000 രൂപയ്ക്ക് താഴെ ഇതാ ഫെബ്രുവരിയിൽ പുറത്തിറങ്ങിയ രണ്ടു ഫോണുകൾ

INFINIX SMART 5 പ്രധാന സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.82 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .കൂടാതെ 1600 x 720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 20.5:9 ആസ്പെക്റ്റ് റെഷിയോയും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ MediaTek’s Helio G25 പ്രോസ്സസറുകളിലാണ്  Infinix Smart 5  ഫോണുകളുടെ പ്രോസസ്സർ പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ 2  ജിബിയുടെ റാം കൂടാതെ 32  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡ് മുഖേന വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 13 മെഗാപിക്സൽ + ഡെപ്ത് സെൻസറുകൾ (Custom Bokeh, AI HDR, AI 3D Beauty, Panorama, AR Animoji, AI 3D Body Shaping ) എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും Infinix Smart 5  ഫോണുകൾക്ക് നൽകിയിരിക്കുന്നു .

ഈ ഫോണുകളുടെ ഫീച്ചറുകൾ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .6000mah ബാറ്ററി കരുത്തിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  Android 10 Go Edition ൽ ആണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4G VOLTE, 4G, 3G, 2G
എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഈ ഫോണുകൾക്ക് വിപണിയിൽ 7199 രൂപയാണ് വില വരുന്നത് .ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .

NOKIA 3.4-പ്രധാന സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.3-inch HD+ പഞ്ച് ഹോൾ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .Charcoal കൂടാതെ  Dusk എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ Qualcomm Snapdragon 460 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ NOKIA 3.4 സ്മാർട്ട് ഫോണുകളുടെ ഒരു വേരിയന്റുകൾ മാത്രമാണ്  ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .

4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ  സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Android 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് .കൂടാതെ മറ്റൊരു ശ്രദ്ധേയമായകാര്യം ഈ ഫോണുകൾ ഉടൻ തന്നെ ആൻഡ്രോയിഡ് 11 അപ്പ്‌ഡേഷനുകൾ ലഭിക്കും എന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ പിന്നിൽ മൂന്ന്  ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

13  മെഗാപിക്സൽ മെയിൻ ക്യാമറകൾ + 5  മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുകൾ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ പിൻ ക്യാമറകളും കൂടാതെ 8  മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 4,000mAh ന്റെ ബാറ്ററി ലൈഫ്(10W charging support via USB Type-C ) ആണ് കാഴ്ചവെക്കുന്നത് .4ജിബി റാം വേരിയന്റുകൾക്ക് 11999 രൂപയാണ് വില വരുന്നത് .ഫെബ്രുവരി 20 മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo