Best Smartphones: വ്ളോഗർമാർക്കായി ഇതാ മികച്ച ഹൈ റെസല്യൂഷൻ ക്യാമറ ഫോണുകൾ
Best Smartphones for vloggers: ഇന്ന് മിക്കവരും യൂട്യൂബ് വ്ളോഗിങ്ങിന് താൽപ്പര്യമുള്ളവരാണ്. കൂടുതൽ വ്ളോഗിങ്ങിനും ഹൈ റെസല്യൂഷൻ വീഡിയോഗ്രാഫിക്കും മികച്ച സ്മാർട്ട് ഫോണുകൾ നോക്കാം. റീലുകളും യൂട്യൂബ് വീഡിയോകളും ട്രെൻഡിംഗ് ആകുന്ന ഈ കാലത്ത്, വീഡിയോകളുടെ ദൃശ്യമികവാണ് പ്രേക്ഷകരെ ആകർഷിക്കുന്ന പ്രധാന ഘടകം.
Surveyയൂട്യൂബ്, ഇൻസ്റ്റഗ്രാം വീഡിയോകളുടെ ക്വാളിറ്റി വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ സ്മാർട്ട് ഫോൺ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഏതൊക്കെ മോഡലുകൾ ശ്രദ്ധിക്കണം. 4K, 8K വീഡിയോ റെക്കോർഡിംഗ്, സിനിമാറ്റിക് മോഡ്, മികച്ച ഓഡിയോ ക്വാളിറ്റിയും നോക്കി വേണം സ്മാർട്ട് ഫോൺ തെരഞ്ഞെടുക്കേണ്ടത്. 2026-ൽ വ്ലോഗർമാർക്ക് ഏറ്റവും അനുയോജ്യമായ സ്മാർട്ട് ഫോണുകൾ പരിചയപ്പെടാം.
Best Smartphones for vloggers
- ഐഫോൺ 17 പ്രോ
ആദ്യമായി പിന്നിലെ മൂന്ന് ക്യാമറകളും 48 മെഗാപിക്സലിൽ പുറത്തിറക്കിയ ഐഫോണാണിത്. കുറഞ്ഞ വെളിച്ചത്തിലും മികച്ച വീഡിയോ ക്വാളിറ്റി ഇതിലുണ്ട്. മികച്ച സെൻസറും ഇമേജ് പ്രോസസ്സിംഗും ഇതിനുണ്ട്. വീഡിയോ കുലുക്കം കുറച്ച് സ്റ്റെബിലിറ്റിയോടെ പകർത്തുന്നു. അൾട്രാ-വൈഡ്, വൈഡ്, ടെലിഫോട്ടോ ലെൻസുകളുമുണ്ട്. വ്യക്തമായ ഓഡിയോ റെക്കോഡിങ്ങിനായി ഇതിൽ ബിൽറ്റ്-ഇൻ മൈക്രോഫോണുകളും ഉൾപ്പെടുത്തിയിരിക്കുന്നു. A19 എന്ന ശക്തമായ ചിപ്പ് ഉപയോഗിച്ചിട്ടുള്ളതിനാൽ വീഡിയോ എഡിറ്റിങ്ങിൽ റെൻഡറിങ്ങും അതിവേഗം സാധ്യമാകും.
- പിൻവശത്ത്: 48MP + 48MP + 48MP ക്യാമറ
- മുൻവശത്ത്: 18MP ക്യാമറ
- ഫ്ലിപ്കാർട്ടിൽ വില: 1,32,900 രൂപ
- ഐഫോൺ 17 പ്രോ മാക്സ്
ഉയർന്ന നിലവാരത്തിലുള്ള 4K വീഡിയോ റെക്കോർഡിംഗിന് അനുയോജ്യമാണ് ഐഫോൺ 17 പ്രോ മാക്സ്. വേഗത്തിലുള്ള വീഡിയോ എഡിറ്റിങ്ങിനായി ശക്തമായ പ്രോസസർ ലഭിക്കും. സ്മൂത്ത് ഹാൻഡ്‌ഹെൽഡ് ഷോട്ടുകളും ഹൈ ക്വാളിറ്റി ഓഡിയോ റെക്കോഡിങ്ങും ഇതിനുണ്ട്. Final Cut Camera പോലുള്ളവയിലൂടെ വീഡിയോ എഡിറ്റിങ്ങും അനായാസം സാധ്യമാണ്.
- പിൻവശത്ത്: 48MP + 48MP + 48MP ക്യാമറ
- മുൻവശത്ത്: 18MP ക്യാമറ
- ആമസോണിൽ വില: 1,45,900 രൂപ
- സാംസങ് ഗാലക്സി എസ്26 അൾട്രാ
കുറഞ്ഞ വെളിച്ചത്തിലും മികച്ച നൈറ്റോഗ്രാഫി ക്വാളിറ്റിയിൽ വീഡിയോ റെക്കോഡിങ് സാധ്യമാണ്. 3x, 5x ഒപ്റ്റിക്കൽ സൂം ഉപയോഗിച്ച് മികച്ച ക്വാളിറ്റിയിൽ തന്നെ വളരെ ദൂരെയുള്ള എന്തും പകർത്താനാകും. വീഡിയോ സ്റ്റബിലൈസേഷൻ, സൂം എന്നിവയ്ക്ക് പേരുകേട്ടതാണ് Samsung Galaxy S26 Ultra. 8K വീഡിയോ റെക്കോർഡിംഗ് 30fps വരെ സപ്പോർട്ടിൽ പകർത്താം. ഫ്രണ്ട് ക്യാമറയിൽ 4K 60fps വീഡിയോ റെക്കോഡിങ്ങും സാധ്യമാണ്.
Also Read: Vivo S2: നീണ്ട ഇടവേളയ്ക്ക് ശേഷം! 7050mAh ബാറ്ററിയും 50MP Sony ക്യാമറയുമായി പുത്തൻ വിവോ ഫോൺ എത്തുന്നു
- പിൻവശത്ത്: 200MP + 50MP + 50MP + 10MP ക്യാമറ
- മുൻവശത്ത്: 12MP ക്യാമറ
- ആമസോണിൽ വില: 1,16,400 രൂപ
- വിവോ എക്സ്300 അൾട്രാ
സീസ് ക്യാമറകളും 4K 120fps ഡോൾബി വിഷൻ, 10-bit Log, മികച്ച സ്റ്റബിലൈസേഷൻ സപ്പോർട്ടുമുള്ള ഫോണാണിത്. 8K വീഡിയോ റെക്കോർഡിംഗ് ഈ ഫോണിനുണ്ട്. 6600mAh ബാറ്ററിയ്ക്കൊപ്പം 100W FlashCharge ഫാസ്റ്റ് ചാർജിംഗ് കൂടിയുള്ളതിനാൽ ട്രാവൽ വ്ളോഗേഴ്സിന് പവർ ബാങ്ക് സപ്പോർട്ടില്ലാതെ ഈ ഫോൺ കൊണ്ടുനടക്കാം. 200MP APO ടെലിഫോട്ടോ ലെൻസാണ് ഫോണിനെ സാംസങ്ങിനേക്കാൾ വ്യത്യസ്തനാക്കുന്നത്. ഇതിന് പുറമെ ഫോണിനൊപ്പം (അധിക തുക നൽകി) ഫോട്ടോഗ്രാഫി കിറ്റും ലഭ്യമാണ്.
- പിൻവശത്ത്: 200MP + 50MP + 200MP
- മുൻവശത്ത്: 50MP ക്യാമറ
- ആമസോണിൽ വില: 1,59,999 രൂപ
- ഓപ്പോ ഫൈൻഡ് എക്സ്9 പ്രോ
4K 120fps Dolby Vision വീഡിയോ റെക്കോഡിങ് പിന്തുണയ്ക്കുന്ന ആൻഡ്രോയിഡിലെ മറ്റൊരു കേമനാണിത്. ദീർഘനേരം വ്ലോഗ് ഷൂട്ട് ചെയ്യാൻ ഇതിൽ 7500mAh ബാറ്ററിയുണ്ട്. Hasselblad കളർ ട്യൂണിംഗ് കൂടുതൽ ഒറിജിനാലിറ്റി നൽകുന്നു.
- പിൻവശത്ത്: 50MP + 50MP + 200MP + 2MP
- മുൻവശത്ത്: 50MP ക്യാമറ
- ആമസോണിൽ വില: 1,09,999 രൂപ
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
