Vivo S2: നീണ്ട ഇടവേളയ്ക്ക് ശേഷം! 7050mAh ബാറ്ററിയും 50MP Sony ക്യാമറയുമായി പുത്തൻ വിവോ ഫോൺ എത്തുന്നു
നീണ്ട 7 വർഷത്തെ കാത്തിരിപ്പിന് ശേഷം എസ് സീരീസിലേക്ക് Vivo S2 അവതരിപ്പിക്കുകയാണ്. ഭീമാകാരമായ 7050mAh ബാറ്ററിയിലാണ് സ്മാർട്ട് ഫോൺ പുറത്തിറക്കുന്നത്. 50MP സോണി (Sony) മെയിൻ ക്യാമറയും പ്രീമിയം ഡിസൈനും 3D കർവ്ഡ് ഡിസ്‌പ്ലേയുമുള്ള സ്മാർട്ട് ഫോണാകുമിത്. ഓഗസ്റ്റ് 6 നാണ് ഇന്ത്യയിൽ വിവോ എസ്2 അവതരിപ്പിക്കുക. ലോഞ്ചിന് മുന്നേ സ്റ്റൈലൻ ഫോണിന്റെ ഡിസ്പ്ലേ, ബാറ്ററി സവിശേഷതകൾ കമ്പനി പുറത്തുവിട്ടു. അപ്പർ മിഡ്-റേഞ്ച് ബഡ്ജറ്റിൽ എത്തുന്ന വിവോ എസ്2 വിൽ എന്തെല്ലാം പ്രതീക്ഷിക്കാമെന്ന് നോക്കാം.
SurveyVivo S2 Expected Specs
വെറും 7.99 mm മാത്രം കനമുള്ള വിവോ സ്മാർട്ട് ഫോണാകുമിത്. ഇതിന് അതിമനോഹരമായ മെറ്റാലിക് ഡിസൈനും മികച്ച ക്യാമറ മൊഡ്യൂളും ചേർത്തുള്ള അൾട്രാ സ്ലിം ബോഡിയിലാണ് നിർമിക്കുന്നത്. 6.83 ഇഞ്ച് വലിപ്പത്തിൽ 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയിൽ എഡ്ജ്-ടു-എഡ്ജ് വിഷ്വൽ ഫീച്ചറും ഫോണിന് കൊടുക്കുന്നുണ്ട്.
Also Read: പവറിലും ക്യാമറയിലും രാജാവ് ഇവൻ തന്നെ! Vivo V70 FE ഇപ്പോൾ വൻ വിലക്കുറവിൽ ആമസോണിൽ
തുടർച്ചയായ ഉപയോഗത്തിലും ബാറ്ററി കാലിയാകാതെ പവർ നൽകുന്നതിനായി സ്മാർട്ട് ഫോണിൽ വലിയ 7050 mAh ബാറ്ററിയും ഉൾപ്പെടുത്തുമെന്ന് കമ്പനി ഇതിനകം അറിയിച്ചു. ഇത് വിവോ എസ്2 വിന് ദിവസം മുഴുവൻ സ്ട്രീമിംഗ്, നാവിഗേഷൻ, ഗെയിമിംഗ്, വീഡിയോ ക്യാപ്‌ചർ എന്നിവയ്‌ക്കായി പ്രയോജനപ്പെടും.
മീഡിയാടെക് ഡൈമൻസിറ്റി 7360-Turbo പ്രോസസറാണ് വിവോ ഫോണിലുള്ളത്. ഇത് മികച്ച മൾട്ടിടാസ്കിംഗ്, ഗെയിമിംഗ് എന്നിവയ്ക്കെല്ലാം മികച്ച ഫോണാണ്.

ഈ സ്മാർട്ട് ഫോണിലെ ക്യാമറയെ കുറിച്ചും ചില സൂചനകൾ ലഭിക്കുന്നു. 50 MP Sony IMX852 സെൻസറാണ് വിവോ എസ്2 സ്മാർട്ട് ഫോണിൽ നൽകുക. ഫോണിന് മുൻവശത്ത് 32 MP ഫ്രണ്ട് ക്യാമറ കൊടുത്തേക്കും. 4K വീഡിയോ ഫോണിലെ പിൻവശത്തെയും മുൻവശത്തെയും ക്യാമറയിൽ ലഭിക്കും. ഓറ ലൈറ്റ് പോർട്രെയ്റ്റ്, ഡ്യുവൽ വ്യൂ വീഡിയോ തുടങ്ങിയ ഫീച്ചറുകൾ ഈ വിവോ ഫോണിൽ നൽകുന്നുണ്ട്. നൈറ്റ് ലൈഫ്, ഗ്രൂപ്പ് ഷൂട്ടിങ്ങിനും ഇത് മികച്ചതാകും.
വിവോ എസ്2 ഇന്ത്യയിലെ ലോഞ്ച്
സിൽക്ക് വൈറ്റ്, സഫയർ ബ്ലൂ, റീഗൽ ബ്രോൺസ് എന്നീ മൂന്ന് നിറങ്ങളിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിക്കുക. ഓഗസ്റ്റ് 6 നാണ് സ്മാർട്ട് ഫോൺ ലോഞ്ച്. ഏഴ് വർഷങ്ങൾക്ക് മുമ്പാണ് വിവോ എസ്1 എന്ന ഫോൺ പുറത്തിറക്കിയത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
