സിം പുറത്തെടുക്കാൻ മാത്രമല്ല, SIM Ejector pin ന് നിങ്ങളറിയാത്ത പലതരം ഉപയോഗങ്ങൾ!
സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ബോക്സിനുള്ളിൽ ചെറിയ SIM Ejector Pin കൂടി ലഭിക്കാറില്ലേ! ഇത് സിം ട്രേ ഇജക്റ്റ് ചെയ്ത് സിം ഉൾപ്പെടുത്താനും പുറത്തെടുക്കാനും മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ് പലരും വിചാരിക്കുന്നത്. ഈ ചെറിയ ലോഹ ഉപകരണത്തിന് ടെക്നോളജിയിൽ മറ്റ് പല ഉപയോഗങ്ങളുമുണ്ട്. റീസെറ്റ് ബട്ടണുള്ള ചില ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും മറ്റും സിം ഇജെക്റ്റർ പിൻ ഉപയോഗപ്പെടും. എയർപോഡിലും ലാപ്ടോപ്പിലും വൈ-ഫൈ റൂട്ടറിലുമടക്കം ഇതിന് പ്രയോജനങ്ങളുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ! സിം പുറത്തെടുക്കുന്നതിനപ്പുറം SIM Pin കൊണ്ട് ചെയ്യാവുന്ന ചില രസകരവും പ്രായോഗികവുമായ ഉപയോഗങ്ങളെ കുറിച്ച് ഈ ലേഖനത്തിലൂടെ മനസിലാക്കാം.
SurveySIM Ejector Pin Multiple Uses
സ്മാർട്ട് ഫോണുകളുടെ സിം ഇജക്റ്റർ ഇയർപോഡുകളിലും വൈ-ഫൈ റൂട്ടറുകളിലും ലാപ്ടോപ്പുകളിലും മറ്റും ഉപയോഗിക്കാവുന്നതാണ്. വിവിധ ഉപയോഗങ്ങൾ ഇതാ…
- വയർലെസ് ഇയർബഡ്സ്/ചാർജിംഗ് കേസ്
ഇയർപോഡുകളുടെ ചാർജിങ് കേസുകൾ റീസെറ്റ് ചെയ്യാനും സിം ഇജക്റ്റർ പിൻ പ്രയോജനപ്പെടും. ബ്ലൂടൂത്ത് ഇയർപോഡുകളിലെ കേസുകളിൽ കാണുന്ന ചെറിയ സുഷിരം അത് റീസെറ്റ് ചെയ്യാനുള്ള ഓപ്ഷനാണ്. ഇതിൽ കണക്ഷൻ പ്രശ്നങ്ങൾ വന്നാൽ SIM പിൻ ഉപയോഗിച്ച് ആ ബട്ടൺ അമർത്തി വീണ്ടും Pair ചെയ്യാവുന്നതാണ്.
- Wi-Fi റൂട്ടർ റീസെറ്റ് ചെയ്യാൻ
അടുത്തത് വൈ-ഫൈ റൂട്ടർ റീസെറ്റ് ചെയ്യാനുള്ള ഓപ്ഷനാണ്. വൈഫൈ റൂട്ടറുകളുടെ പുറകിൽ ചെറിയ കുഴികളുള്ളത് റീസെറ്റ് ബട്ടണാണ്. വിരൽ കൊണ്ട് അമർത്താൻ കഴിയാത്തതിനാൽ ഇത് സിം പിൻ കൊണ്ട് അമർത്താവുന്നതാണ്. വൈഫൈ റൂട്ടർ ഫാക്ടറി സെറ്റിംഗ്സിലേക്ക് റീസെറ്റ് ചെയ്യാൻ ഇങ്ങനെ സാധിക്കുന്നു.
- ലാപ്ടോപ്പുകളിൽ
ലാപ്ടോപ്പുകളിലും ഇത് റീസെറ്റ് ബട്ടണുകളിൽ ഉപയോഗ്രപദമാകും. കൂടാതെ തിങ്ക്പാഡ് പോലുള്ള ചില 4G/5G പിന്തുണയുള്ള ലാപ്ടോപ്പുകളിൽ SIM കാർഡ് ട്രേ ഉണ്ടാകും. ഇത് തുറക്കാൻ തുറക്കാൻ ഈ പിൻ ഉപയോഗിക്കാം. എന്നാൽ ശ്രദ്ധിക്കേണ്ടത് USB പോർട്ട്, ഹെഡ്‌ഫോൺ ജാക്ക്, മൈക്രോഫോൺ ഹോൾ, വെന്റിലേഷൻ ഹോളുകളിൽ സിം ഇജെക്റ്റർ പിൻ ഉപയോഗിക്കരുത്.
- പഴയ ഫോണുകളിലെ Reset ഹോളുകളിൽ
പഴയ മൊബൈൽ ഫോണുകളിൽ Force Restart അല്ലെങ്കിൽ Reset Hole ഓപ്ഷനുണ്ട്. ഇവയിൽ സിം ഇജെക്റ്റർ പിൻ ഉപയോഗിക്കാവുന്നതാണ്.
ഇവയ്ക്ക് പുറമെ മറ്റ് ചില ഇലക്ട്രിക് ഉപകരണങ്ങളിലും സിം ഇജെക്റ്റർ പിൻ റീസെറ്റിനായി ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന് സിസിടിവ ക്യാമറകളിലും സ്മാർട്ട് സ്പീക്കർ, സെറ്റ് ടോപ് ബോക്സ് എന്നിവയിലും സിം ഇജെക്റ്ററിലൂടെ റീസെറ്റ് ചെയ്യാവുന്നതാണ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile