നിങ്ങളുടെ പ്രിയപ്പെട്ട Freedom Fighter ആരാണ്? അവർക്കൊപ്പം ഒരു സെൽഫി എടുത്ത് പോസ്റ്റ് ചെയ്താലോ!
നമ്മൾ ഇന്ന് ജീവിക്കുന്ന സ്വാതന്ത്ര്യം നമുക്ക് നേടിത്തന്നതിൽ നിരവധി മഹാത്മാക്കളുടെ ചോരയും അധ്വാനവും സമർപ്പണവുമുണ്ട്. കോളനി ഭരണത്തിൽ നിന്നും രാജ്യത്തെ മോചിപ്പിച്ച Freedom Fighter മാരെ ചരിത്രപുസ്തകങ്ങളിലും ഫോട്ടോകളിലുമാണ് നമ്മൾ കണ്ടിട്ടുള്ളത്. കാലവും ടെക്നോളജിയും ഇത്രയും മുന്നോട്ട് പോയ സാഹചര്യത്തിൽ ആ സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം ഒരു ഫോട്ടോ എടുത്താലോ? അവർക്കൊപ്പം നേരിട്ടൊരു സെൽഫി എടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിലരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവില്ലേ?
SurveyAI വിപുലമായി പ്രചാരത്തിലുള്ള ഈ കാലഘട്ടത്തിൽ, ഇത്തവണ Independence Day 2026 യ്ക്ക് സ്വാതന്ത്ര്യസമര വീര നേതാക്കൾക്കൊപ്പം ഒരു സെൽഫിയെടുത്ത് പോസ്റ്റ് ചെയ്യാം. മഹാത്മാ ഗാന്ധി, ഭഗത് സിംഗ്, സുഭാഷ് ചന്ദ്ര ബോസ്, റാണി ലക്ഷ്മി ഭായി തുടങ്ങി കേരളത്തിൽ നിന്നുള്ള സ്വാതന്ത്ര്യസമര സേനാനികളായ കെ. കേളപ്പൻ, അക്കമ്മ ചെറിയൻ എന്നിവർക്കൊപ്പമെല്ലാം നിങ്ങളുടെ സെൽഫി ഇമേജുകൾ ക്രിയേറ്റ് ചെയ്യാനാകും. ഇതിനായി ഉപയോഗിക്കേണ്ട ഏറ്റവും മികച്ച AI പ്രോംപ്റ്റുകൾ ഏതെല്ലാമാണെന്ന് ഇവിടെ നൽകുന്നു.
Selfie with Freedom Fighter Using AI: പ്രോംപ്റ്റുകൾ
ചാറ്റ്ജിപിടി, ഗൂഗിൾ ജെമിനി, അഡോബ് എഐ, Midjourney, Canva തുടങ്ങിയ നിരവധി എഐ ടൂളുകളിലൂടെ പ്രോംപ്റ്റുകൾ വഴി സെൽഫി ചിത്രങ്ങൾ അനുനിമിഷം തയ്യാറാക്കാം. ഇതിനായി നിങ്ങളുടെ ഫോട്ടോ അപ്ലോഡ് ചെയ്ത ശേഷം ആവശ്യമായ ഈ പ്രോംപ്റ്റുകൾ നൽകിയാൽ മതി.
- വിന്റേജ് ബ്ലാക്ക് ആൻഡ് വൈറ്റ് സ്റ്റൈൽ
ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ, 1947 പശ്ചാത്തലം. എന്റെ ഈ ഫോട്ടോയ്ക്കൊപ്പം മഹാത്മഗാന്ധി, ഒരു ചെറു പുഞ്ചിരിയോടെ നിൽക്കുന്ന ഫോട്ടോ. ഞാൻ അദ്ദേഹത്തിനൊപ്പം സെൽഫി എടുക്കുന്നതായി തോന്നണം. പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ ചർക്കയും ഉൾപ്പെടുത്തുക.
- 3D ആനിമേഷൻ സ്റ്റൈൽ
1947-ലെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ. ആ കാലഘട്ടത്തിൽ സെൽഫി ഫോണുകൾ ഉണ്ടായിരുന്നെന്ന് തോന്നണം. പുഞ്ചിരിയോടെ നിൽക്കുന്ന സ്വാതന്ത്ര്യസമര സേനാനി, റാണി ലക്ഷ്മിഭായി, ചരിത്ര പുസ്തകത്തിൽ കണ്ടിട്ടുള്ള അതേ ലുക്ക്. അവർക്ക് അടുത്ത് നിന്ന് ഞാൻ അടുത്തുനിന്ന് സെൽഫിക്ക് പോസ് (എന്റെ അപ്ലോഡ് ചെയ്ത ഫോട്ടോ) ചെയ്യുന്നു. ചിത്രത്തിൽ സ്വാഭാവികമായ ഫിലിം ഗ്രെയിൻ, വിന്റേജ് ലൈറ്റിംഗ്, ആ കാലഘട്ടത്തിനനുസരിച്ചുള്ള യഥാർത്ഥ വസ്ത്രങ്ങൾ, ചരിത്രപരമായ പശ്ചാത്തലം എല്ലാം ഉൾപ്പെടുത്തുക. ഇമേജ് ഒരു ത്രിഡി ആനിമേഷൻ, ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കി ക്രിയേറ്റ് ചെയ്യൂ.

- കേരളാ സ്പെഷ്യൽ സ്റ്റൈൽ
തിരുവിതാംകൂറിലെ വീരനായിക അക്കാമ്മ ചെറിയാനൊപ്പം തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിന്റെ മുമ്പിൽ നിന്നെടുക്കുന്ന ഒരു സെൽഫി ചിത്രം. വിന്റേജ് ലുക്ക് ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ. ക്ലോസ്-അപ്പ് സ്മാർട്ട്‌ഫോൺ സെൽഫി പോലെ തോന്നിപ്പിക്കണം. എനിക്കൊപ്പം അക്കമ്മ ചെറിയാനും സെൽഫിയ്ക്കായി പോസ് ചെയ്യുന്നു. അവർ ലളിതവും മനോഹരവുമായ പരമ്പരാഗത കൈത്തറി കേരള സാരിയാണ് ധരിച്ചിരിക്കുന്നത്. മുടി വൃത്തിയായി പിന്നിലേക്ക് കെട്ടിയിരിക്കുന്നു. അവരുടെ മുഖഭാവത്തിൽ സൗമ്യതയോടൊപ്പം ശക്തമായ നിശ്ചയദാർഢ്യവും കാണിക്കണം.
Also Read: Google Pixel 11 Series: സർപ്രൈസ്! ഫോൾഡും XL-ഉം പ്രോയും ഉൾപ്പെടെ 4 മോഡലുകൾ പെട്ടെന്നെത്തി

- റിയലിസ്റ്റിക് സെൽഫി സ്റ്റൈൽ
ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയുടെ മുന്നിൽ എനിക്കൊപ്പം കെ. കേളപ്പൻ അഥവാ കേരള ഗാന്ധി പുഞ്ചിരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രം.

ആധുനിക സ്മാർട്ട്‌ഫോൺ സെൽഫി പോലെ തോന്നിക്കുന്ന, റിയലിസ്റ്റിക് ഫോട്ടോയായിരിക്കണം. കെ. കേളപ്പൻ ക്യാമറയ്ക്ക് പോസ് ചെയ്യുന്നതായും, ഞാൻ അദ്ദേഹത്തിന് അടുത്ത് നിന്ന് സെൽഫി എടുക്കുന്നതായും തോന്നണം.
- പദയാത്രയ്ക്കൊപ്പം ഒരു സെൽഫി

ഒരു വൈഡ് ആംഗിൾ ആക്ഷൻ സെൽഫി, ഉയർന്ന ആംഗിളിൽ നിന്ന് പകർത്തിയതുപോലെ തോന്നിപ്പിക്കണം. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം. സ്വാതന്ത്ര്യസമരത്തിന്റെ പദയാത്ര, പതാകകൾ കൈകളിലേന്തി ആയിരക്കണക്കിന് ആളുകൾ നടന്നുനീങ്ങുന്നു. റാലിയുടെ മുൻനിരയിൽ നടന്ന് നീങ്ങുന്നത് മൊഹമ്മദ് അബ്ദുറഹിമാൻ എന്ന വീര സാതന്ത്ര്യസമര സേനാനി. കേരളത്തിലെ ഒരു ഗ്രാമീണ റോഡാണ് പശ്ചാത്തലം. ഞാൻ റാലിയ്ക്ക് ഒരു വശത്ത് നിന്ന് സെൽഫി എടുക്കുന്നു, മൊഹമ്മദ് അബ്ദുറഹിമാൻ എന്റെ ക്യാമറയിലേക്ക് നോക്കി പുഞ്ചിരിക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
