വൊഡാഫോൺ 16 vs ജിയോ 19 ഓഫറുകൾ നോക്കാം

HIGHLIGHTS

രണ്ടു ഓഫറുകളും തമ്മിൽ ഒരു താരതമ്യം നോക്കാം

 

നിലവിൽ കുറഞ്ഞ ചിലവിൽ ലഭിക്കുന്ന രണ്ടു അൺലിമിറ്റഡ് ഓഫറുകളാണ് വൊഡാഫോൺ പുറത്തിറക്കിയ 16 രൂപയുടെ റീചാർജുകളിൽ ലഭിക്കുന്ന ഓഫറുകളും കൂടാതെ ജിയോയുടെ നിലവിൽ ലഭ്യമാകുന്ന 19 രൂപയുടെ ഓഫറുകളും .ഇതിൽ ജിയോയുടെ ഉപഭോതാക്കൾക്ക് 19 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് 150 MBഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ 1 ദിവസത്തേക്ക് ലഭിക്കുന്നു .കൂടാതെ ജിയോയുടെ ആപ്ലിക്കേഷനുകളും അതുപോലെ 20 SMS എന്നിവയും ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

 വൊഡാഫോണിന്റെ 16 രൂപയുടെ ഓഫറുകൾ നോക്കാം .ഫിൽമി ഓഫറുകൾ എന്ന പേരിലാണ് ഈ ഓഫറുകൾ ഈ ചോട്ടാ ഓഫറുകൾ ഇപ്പോൾ ലഭ്യമാകുന്നത് .16 രൂപയുടെ റീച്ചാർജുകളിലാണ് വൊഡാഫോൺ ഫിൽമി ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .16 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ പ്രീപെയ്‌ഡ്‌ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1 ജിബിയുടെ 4 ജി കൂടാതെ 3 ജി ഡാറ്റ .വൊഡാഫോണിന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .

നിലവിൽ ലഭിക്കുന്ന ഒരു മികച്ച ചോട്ടാ ഓഫറുകൾ കൂടിയാണ് ഇപ്പോൾ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .16 രൂപയ്ക്ക് 1 ജിബിയുടെ ഡാറ്റ ലഭ്യമാകുന്നത് 24 മണിക്കൂർ നേരത്തേക്കാണ് .1 ദിവസ്സത്തേക്കു വിഡിയോകളും കൂടാതെ സിനിമകളും കാണുന്നതിന് കൂടാതെ ഡൌൺലോഡ് ചെയ്യുന്നതിന് 16 രൂപയുടെ ഈ ഫിൽമി ഓഫറുകൾ സഹായകമാകുന്നതാണ് .കൂടാതെ വൊഡാഫോണിന്റെ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .

കേരള .ആസാം ,ഗുജറാത്ത് ,മധ്യപ്രദേശ് ,ഗോവ ,ഹരിയാന ,കർണാടക ,ജമ്മു കാശ്മീർ ,മഹാരാഷ്ട്ര എന്നി സർക്കിളുകളിൽ മാത്രമാണ് വൊഡാഫോണിന്റെ ഫിൽമി ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .വൊഡാഫോണിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും കൂടാതെ ആപ്പ്ലികേഷനുകൾ വഴിയും ഈ ഓഫറുകൾ റീച്ചാർജ്ജ്‌ ചെയ്യാവുന്നതാണ് .കൂടാതെ വൊഡാഫോണിന്റെ തന്നെ 28 ,33 കൂടാതെ 49 എന്നി ചോട്ടാ ഓഫറുകളും ഇപ്പോൾ ലഭ്യമാകുന്നതാണു് .

You May Also Like
Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :