6 മാസം വരെ വാലിഡിറ്റിയിൽ ജിയോ 4G ഓഫറുകൾ

HIGHLIGHTS

ജിയോയുടെ നിലവിൽ ലഭ്യമാകുന്ന ഓഫറുകൾ നോക്കാം

 

നിലവിൽ ഏറ്റവും കൂടുതൽ മികച്ച ഓഫറുകൾ പുറത്തിറക്കുന്ന കാര്യത്തിൽ ജിയോ തന്നെയാണ് മുന്നിൽ നിൽക്കുന്നത് എന്നുതന്നെ പറയാം .ജിയോയുടെ ഒരുപാടു ഉത്പന്നങ്ങളും ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നുണ്ട് .ജിയോയുടെ ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓഫറുകളിൽ ഒന്നുതന്നെയാണ് 6 മാസത്തെ വാലിഡിറ്റയിൽ ലഭ്യമാകുന്ന ഈ ഓഫറുകൾ .വീടുകളിലേക്കോ അല്ലെങ്കിൽ ഓഫീസ് സംബന്ധമായ കാര്യങ്ങൾക്കാണ്‌ കൂടുതൽ ഈ ഓഫർ അനിയോജ്യമാകുന്നത് .

ജിയോ ലിങ്ക് ഓഫറുകളാണ് ഇത് .ജിയോയുടെ ലിങ്കിൽ ലഭിക്കുന്ന 4199 രൂപയുടെ ഓഫറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .4199 രൂപയ്ക്ക് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 1076 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 196 ദിവസ്സത്തേക്കാണ് .അതായത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് ഈ ജിയോ ലിങ്ക് ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ജിയോ ആപ്ലികേഷനുകൾ ഇത് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനായും ലഭിക്കുന്നതാണ് .

കൂടാതെ ജിയോയുടെ ലിങ്കിൽ ലഭിക്കുന്ന മറ്റൊരു ഓഫർ ആണ് 699 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .699 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 156 ജിബിയുടെ ഡാറ്റയാണ് .എന്നാൽ 28 ദിവസ്സത്തെ വാലിഡിറ്റി മാത്രമാണ് ഇതിനു ലഭിക്കുന്നത് .മൂന്നു മാസത്തെ വാലിഡിറ്റയിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ജിയോ ലിങ്ക് ഓഫറുകളും ഇപ്പോൾ ലഭിക്കുന്നതാണ് .2099 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകൾ ആണിത് .

538 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .98 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .ഈ മൂന്നു ഓഫറുകളാണ് ഇപ്പോൾ ജിയോയുടെ ലിങ്ക് ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടുതൽ അറിയുവാൻ ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .

You May Also Like
Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :