ജിയോ എഫക്റ്റ് ;എയർട്ടലും തകർപ്പൻ ഓഫറുകൾ പുറത്തിറക്കി

HIGHLIGHTS

ജിയോ എഫക്റ്റിൽ പുതിയ ബ്രൊഡ് ബാൻഡ് ഓഫറുകളുമായി എയർടെൽ

 

ജിയോ എഫക്റ്റ് എന്നുതന്നെ പറയാം ,എയർടെൽ അവരുടെ ഏറ്റവും പുതിയ ബ്രൊഡ് ബാൻഡ് ഓഫറുകൾ പുറത്തിറക്കി .എയർടെൽ Xstream ഫൈബർ സർവീസുകളാണ് ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .ജിയോയുടെ ഏറ്റവും പുതിയ ഫൈബർ സർവീസുകളെ വെല്ലാൻ തന്നെയാണ് എയർടെൽ Xstream എത്തിയിരിക്കുന്നത് എന്നുതന്നെ പറയാം .കൂടാതെ BSNL ,റ്റാറ്റ സ്കൈ എന്നി കമ്പനികളുടെയും ബ്രൊഡ് ബാൻഡ് ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നുണ്ട് .

കാരണം 1Gbps സ്‌പീഡിൽ വരെയാണ് എയർടെൽ ഈ പുതിയ ഫൈബർ സർവീസുകൾ എത്തിച്ചിരിക്കുന്നത് .എന്നാൽ ഈ സർവീസുകൾക്ക് മാസം 3999 രൂപയാണ് ചിലവുവരുന്നത് .ജിയോയുടെ ഓഫറുകൾക്ക് സമാനമായ ഓഫറുകൾ തന്നെയാണ് ഇപ്പോൾ എയർടെൽ ബ്രൊഡ് ബാൻഡ് ഓഫറുകളിലും ലഭിക്കുന്നത് .കൂടാതെ മറ്റു സ്പെഷ്യൽ ഓഫറുകളും ഇതിന്റെ കൂടെ ലഭിക്കുന്നുണ്ട് .

കൂടാതെ ആമസോൺ പ്രൈം മെമ്പർ ഷിപ്പ് ,നെറ്റ്ഫ്ലിക്സ് ,ZEE5 കൂടാതെ എയർടെലിന്റെ മറ്റു ബെനിഫിറ്റുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഇന്ത്യയിലെ  100 സിറ്റികളിലാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് എയർടെലിന്റെ ഈ പുതിയ ഫൈബർ സർവീസുകൾ ഹൈ സ്പീഡിൽ ലഭിക്കുന്നത് .കൂടുതൽ അറിയുന്നതിന്  www.airtel.in/broadband വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :