ജിയോയുടെ ഉപഭോതാക്കൾക്ക് സന്തോഷവാർത്ത

HIGHLIGHTS

ജിയോയുടെ ഉപഭോതാക്കൾക്ക് സന്തോഷവാർത്ത

നിലവിൽ ഏറ്റവും കൂടുതൽ ഓഫറുകൾ നൽകുന്ന ടെലികോം കമ്പനികളിൽ ഒന്നാണ് ജിയോ .ജിയോ എത്തിയതിനു ശേഷമാണ് ഉപഭോതാക്കൾ കൂടുതലായി 4ജി ഉപയോഗിച്ച് തുടങ്ങിയത് .ജിയോയുടെ അൺലിമിറ്റഡ് ഓഫറുകൾക്ക് ശേഷമാണു മറ്റു ടെലികോം കമ്പനികളും മികച്ച അൺലിമിറ്റഡ് ഓഫറുകൾ പുറത്തിറക്കിയത് എന്നുതന്നെ പറയാം .എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ജിയോയിൽ നിന്നും ഉടൻ തന്നെ ഉപഭോതാക്കൾക്ക് 5ജി സ്മാർട്ട് പ്രതീക്ഷിക്കാം .അതോടൊപ്പം 5 ജി നെറ്റ്‌വര്‍ക്കും ജിയോയിൽ നിന്നും പ്രതീക്ഷിക്കാം .അതിന്നായി 8000 മുതൽ 10000 ടവറുകളാണ് ഇതിന്നായി സ്ഥാപിക്കുവാൻ പോകുന്നത് എന്നാണ് സൂചനകൾ .കൂടാതെ BSNL ലും അവരുടെ പുതിയ 5ജി ടെക്നോളോജിയുമായി ഉടൻ എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

5ജി സർവീസുകളുമായി നമ്മുടെ സ്വന്തം BSNL 

പുതിയ ടെക്നോളോജിയുമായി BSNL എത്തുന്നു .BSNL അവരുടെ പുതിയ 5ജി ടെക്നോളജി ഇന്ത്യയിൽ എത്തിക്കുന്നു .അടുത്തവർഷം (2020 ൽ) ലോകമെമ്പാടും 5ജി ടെക്നോളജി എത്തുമെന്നാണ് കരുതപ്പെടുന്നത് .എന്നാൽ ആദ്യമായി ഇന്ത്യയിൽ 5ജി ടെക്നോളജി കൊണ്ടുവരുന്നത് BSNL ആകും എന്നാണ് BSNL ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയിന്‍ വ്യക്തമാക്കുന്നത് .2019 -2020 ൽ  പുതിയ സാങ്കേതിക അഡ്വാൻസ് ടെക്നോളജി കൊണ്ടുവരും എന്നാണ് പറയുന്നത് .5ജി എത്തിക്കഴിഞ്ഞാൽ പ്രതിവർഷം 50 ലക്ഷത്തിനു മുകളിൽ വരിക്കാരെ കൊണ്ടുവരാനാകും എന്നാണ് കരുതപ്പെടുന്നത് .

5ജി ഡെവലപ്പിംഗ് ചെയുന്നതിനായി നോക്കിയ ,എൻടിടി പോലെയുള്ള കമ്പനികളുമായി കരാറിൽ എത്തി എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ .അടുത്തവർഷത്തോടെ BSNL ൽ നിന്നും പുതിയ ടെക്നോളജി പ്രതീക്ഷിക്കാം .എന്നാൽ പുതിയ 5ജി ടെക്നോളോജിയ്ക്ക് മുന്നോടിയായി 4ജി സർവീസുകൾ കേരളത്തിൽ മുഴുവനും ഉടൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുകഴിഞ്ഞു .ഇപ്പോൾ ആലപ്പുഴ മേഖലകളിലാണ് BSNL 4ജി സർവീസുകൾ ലഭ്യമാകുന്നത് .ചേർത്തല മുതൽ അമ്പലപ്പുഴ വരെയാണ് ഉപഭോതാക്കൾക്ക് ഇപ്പോൾ 4ജി ലഭ്യമാകുന്നത് 

You May Also Like
Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :