ഗ്യാസ് ബുക്കിംഗ് ഇനി വാട്ട്സ് ആപ്പ് വഴി നടത്താം ;എങ്ങനെ ?

HIGHLIGHTS

Indiane ഉപഭോതാക്കൾക്ക് ഇപ്പോൾ വാട്ട്സ് ആപ്പ് വഴി നടത്താം

ഗ്യാസ് സിലിണ്ടറുകൾ ഇപ്പോൾ നമുക്ക് ഓൺലൈൻ വഴിയും കൂടാതെ വാട്ട്സ് ആപ്പ് വഴിയും ബുക്കിംഗ് നടത്തുവാൻ സാധിക്കുന്നതാണ് .നിലവിൽ Indiane LPG ഗ്യാസ് ഉപഭോതാക്കൾക്കാണ് ഈ സൗകര്യം ലഭ്യമാകുന്നത് .കൂടാതെ ഇപ്പോൾ തമിഴ്നാട് കൂടാതെ പഞ്ചാബ് എന്നി സ്ഥലങ്ങളിൽ മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത് .ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇപ്പോൾ ഈ വിവരങ്ങൾ നൽകിയിരിക്കുന്നത് .ഈ സ്ഥലങ്ങളിൽ ഉള്ളവർക്ക് 7588888824 എന്ന നമ്പറിലേക്ക് വാട്ട്സ് ആപ്പ് ചെയ്താൽ മതി .

നിങ്ങളുടെ വീട്ടിൽ ഗ്യാസ് ഉണ്ടോ ;എങ്കിൽ സബ്‌സിഡി നോക്കാം

ഗ്യാസ് എന്ന് പറയുന്നത് നമ്മളുടെ ജീവിതത്തിൽ ഇപ്പോൾ ഒഴിച്ചുകൂടുവാൻ സാധികാത്ത ഒരു കാര്യം തന്നെയാണ് .ഇപ്പോൾ നമ്മൾ ഗ്യാസിന് നൽകുന്ന പണത്തിൽ നിന്നും കുറച്ചു പൈസ ഒരു സേവിങ്സ് പോലെ നമുക്ക് നമ്മളുടെ അക്കൗണ്ടിൽ ലഭിക്കുന്നുണ്ട് .എന്നാൽ അത് നമുക്ക് നോക്കുന്നതിനു ഇവിടെ കുറച്ചു വഴികൾ .

ആദ്യം ഉപഭോതാക്കൾ ചെയ്യേണ്ടത് ഇത്രമാത്രം ;www.mylpg.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക .ഈ വെബ് സൈറ്റിൽ നിന്നും  മുകളിൽ LPG സബ്സിഡി ഓൺലൈൻ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .അതിൽ നിങ്ങളുടെ ഗ്യാസ് കണക്ഷൻ തിരഞ്ഞെടുക്കുക .അതിനുശേഷം അടുത്ത പേജിലേക്ക് പോകുമ്പോൾ അവിടെ "give ഫീഡ്ബാക്ക് "എന്ന മറ്റൊരു ഓപ്‌ഷൻ കൂടി ഉണ്ട് . 

"give ഫീഡ്ബാക്ക് " എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്തതിനു ശേഷം ഇവിടെ മുകളിൽ  കൊടുത്തിരിക്കുന്നതുപോലെ ഒരു ഫോം വരുന്നതായിരിക്കും .ഈ ഫോമിൽ ഉപഭോതാക്കളുടെ വിവരങ്ങൾ എഴുതിയതിനു ശേഷം സബ്മിറ്റ് കൊടുക്കേണ്ടതാണ് .അപ്പോൾ നിങ്ങൾക്ക് മുഴുവൻ വിവരങ്ങളും ലഭിക്കുന്നതാണ് .രണ്ടാമതായി നിങ്ങൾക്ക് വിവരങ്ങൾക്ക് ലഭിക്കുന്നതിന് നേരിട്ട് നിങ്ങളുടെ ഗ്യാസ് ഏജൻസിയുമായി ബന്ധപ്പെടാവുന്നതാണ് .

അവസാനമായി നിങ്ങൾക്ക്  ഗ്യാസിന്റെ ടോൾ ഫ്രരീ കസ്റ്റമർ കെയറിൽ വിളിച്ചു നിങ്ങളുടെ വിവരങ്ങൾ നൽകിയാൽ ഉപഭോതാക്കൾക്ക് സബ്‌സിഡിയുടെ വിവരങ്ങൾ ലഭിക്കുന്നതായിരിക്കും .അതിന്നായി ടോൾ ഫ്രീ നമ്പർ ആയ 18002333555 വിളിക്കാവുന്നതാണ് .ഇങ്ങനെ മൂന്നു തരത്തിൽ ഉപഭോതാക്കൾക്ക് സബ്‌സിഡിയുടെ വിവരങ്ങൾ മനസ്സിലാക്കുവാൻ സാധിക്കുന്നതായിരിക്കും .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :