മാസ്സം 1 ലക്ഷം രൂപ വരെ സംമ്പാദിക്കാം SBIയുടെ ഈ ബിസിനസ്സ് വഴി

HIGHLIGHTS

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫ്രാഞ്ചസി വഴി സമ്പാദിക്കാം

ATM ഫ്രാഞ്ചസിക്കായി ഓൺലൈൻ ആയും ഇപ്പോൾ അപേക്ഷിക്കാം

രാജ്യത്തെ തന്നെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI).ഇപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ATM ഫ്രാഞ്ചസിവഴി പണം സംബാധിക്കുവാനുള്ള ഓപ്‌ഷനുകളുമായി ഇതാ എസ് ബി ഐ എത്തിയിരിക്കുന്നു .ഇത്തരത്തിൽ ഫ്രാഞ്ചസി ലഭിക്കുന്നതിനായി 5 ലക്ഷം രൂപയാണ് ഇതിന്നായി നിങ്ങൾ മുടക്കേണ്ടത് .

അതുപോലെ തന്നെ ഇത്തരത്തിൽ ഫ്രാഞ്ചസി എടുക്കുന്നതിനായി നിങ്ങൾക്ക് അടുത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചുമായോ അതുപോലെ തന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയോ അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുന്നതാണ് .ഇന്ത്യയിൽ കൂടുതൽ ATM മുകൾ സ്ഥാപിക്കുവാൻ ഒരുങ്ങുകയാണ് SBI .

ഇത്തരത്തിൽ ഫ്രാഞ്ചസി എടുക്കുന്നതിനു 5 ലക്ഷം രൂപയാണ് മുടക്കുമുതൽ വരുന്നത് .അതായത് 3 ലക്ഷം രൂപ ഇതിന്റെ പ്രവർത്തനത്തിനും അതുപോലെ തന്നെ 2 ലക്ഷം രൂപ കരാർ കഴിയുമ്പോൾ തിരിച്ചു ലഭിക്കുകയും ചെയ്യുന്നതാണ് .എന്നാൽ കാലാവധി കഴിയാതെ ഫ്രാഞ്ചസി ഉപേക്ഷിക്കുകയാണെങ്കിൽ 1 ലക്ഷം രൂപയെ തിരികെ ലഭിക്കുകയുള്ളു .

വരുമാനം രണ്ടു തരത്തിൽ ലഭിക്കുന്നതാണ് .ഓരോ തവണ പണം പിൻവലിക്കുമ്പോൾ ഫ്രാഞ്ചസിയ്ക്ക് 8 രൂപയും അതുപോലെ തന്നെ മറ്റു ഇടപാടുകൾക്ക് അതായത് ബാലൻസ് പരിശോധന ,മിനി സ്റ്റേറ്റ്മെന്റ് എന്നിങ്ങനെയുള്ളതിനു 2 രൂപയും ആണ് ഫ്രാഞ്ചസിക്ക് ലഭിക്കുന്നത് .അത്തരത്തിൽ മാസ്സം നല്ല ഒരു തുക നിങ്ങൾക്ക് സംമ്പാദിക്കുവാൻ സാധിക്കുന്നതാണ് 

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :