നിങ്ങളുടെ ഐഡിയിൽ എത്ര സിം വരെ എടുത്തിട്ടുണ്ട് എന്നറിയാം

HIGHLIGHTS

നിങ്ങളുടെ പേരിൽ എത്ര സിം കണക്ഷൻ ഉണ്ട് എന്നറിയാൻ ഇതാ

അതുപോലെ തന്നെ നിങ്ങളുടെ ഐഡി ഉപയോഗിച്ച് വരെ കണക്ഷൻ ഉണ്ടോ എന്നറിയുവാൻ സാധിക്കും

ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആണ് നമ്മളുടെ ഡാറ്റ ലീക്ക് ആകാതിരിക്കുക എന്നത് .നമ്മൾ പല കാര്യങ്ങളും നമ്മളുടെ ആധാർ കാർഡുകൾ ,വോട്ടർ ഐഡി കാർഡുകൾ എന്നിവ ഉപയോഗിക്കാറുണ്ട് .എന്നാൽ ഇത്തരത്തിൽ നമ്മൾ ഐഡി കാർഡുകൾ പ്രധാനമായും ഉപയോഗിക്കുന്നത് സിം കണക്ഷനുകൾ വാങ്ങിക്കുമ്പോഴാണ് .

ഇപ്പോൾ നിങ്ങളുടെ ഐ ഡിയിൽ എത്ര സിം കണക്ഷൻ ഉണ്ട് എന്ന് കേന്ദ്ര ടെലികോം കമ്മ്യൂണികേഷന്റെ കീഴിലുള്ള tafcop (telecom analytics for fraud management and consumer protection) എന്ന സൈറ്റിലൂടെ അറിയുവാൻ സാധിക്കുന്നതാണ് .https://www.tafcop.dgtelecom.gov.in/index.php ഈ ലിങ്ക് വഴി നിങ്ങളുടെ ഫോൺ നമ്പർ നൽകി നിങ്ങൾക്ക് പരിശോധിക്കുവാൻ സാധിക്കുന്നതാണ് .

സിം കാർഡുകൾക്ക് ഇപ്പോൾ ലിമിറ്റ് എത്തിയിരിക്കുന്നു .ടെലികോം മേഖലകളിലേക്ക് പുതിയ നിയമങ്ങളുമായി ഇതാ ഇന്ത്യൻ ഗവണ്മെന്റ് എത്തിയിരിക്കുന്നു .ഇനി സിം കാർഡുകൾ ഉപയോഗിക്കുന്നതിനു കണക്കുകൾ ഉണ്ട് .അതായത് ഇന്ത്യൻ ടെലികോം നിയമപ്രകാരം ഒരാളുടെ പേരിൽ 9 സിം കണക്ഷനുകൾ മാത്രമേ എടുക്കുവാൻ സാധിക്കുകയുള്ളു .

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 9 സിം കണക്ഷനുകൾക്ക് മുകളിൽ സിം എടുത്തവരുടെ കണക്ഷനുകൾ ഡിസ്കണക്റ്റ് ചെയ്യുവാൻ ഡിപ്പാർട്ട്മെന്റ് ഓഫ് ടെലെകമ്മ്യൂണികേഷൻ നിർദേശം നൽകിയിരിക്കുന്നു .അതായത് ഇനി മുതൽ 9 സിം കാർഡുകൾക്ക് മുകളിൽ എടുക്കുന്ന കണക്ഷനുകൾ ഡിസ്കണക്റ്റ് ചെയ്യുന്നതാണ് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :