മുംബൈയില്‍ ആദ്യ എക്‌സ്പീരിയന്‍സ് സ്റ്റോര്‍ തുറന്ന് ഗോദ്‌റെജ് സെക്യൂരിറ്റി സൊലൂഷന്‍സ്

HIGHLIGHTS

ആദ്യ എക്‌സ്പീരിയന്‍സ് സ്റ്റോര്‍ തുറന്ന് ഗോദ്‌റെജ് സെക്യൂരിറ്റി സൊലൂഷന്‍സ്

മുംബൈ ലാമിങ്ടണ്‍ റോഡില്‍ ആദ്യത്തെ എക്‌സ്പീരിയന്‍സ് സ്റ്റോര്‍ തുറന്നു

ഗോദ്‌റെജ് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സിന്റെ ഭാഗമായ ഗോദ്‌റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് മുംബൈ ലാമിങ്ടണ്‍ റോഡില്‍ ആദ്യത്തെ എക്‌സ്പീരിയന്‍സ് സ്റ്റോര്‍ തുറന്നു. സുരക്ഷാ അധിഷ്ഠിത ഉല്‍പന്നങ്ങളുടെ രാജ്യത്തെ മുന്‍നിര വിതരണക്കാരും ഓണ്‍ലൈന്‍ വില്പനക്കാരുമായ സെക്യൂരിറ്റി കാര്‍ട്ടുമായി ചേര്‍ന്നാണ്. 

800 ചതുരശ്രയടി വിസ്തീര്‍ണമുള്ള സ്റ്റോര്‍ സജ്ജമാക്കിയിരിക്കുന്നത്.  വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ കണ്‍സള്‍ട്ടേഷന്‍ ഉള്‍പ്പെടെ ഉപയോക്താക്കള്‍ക്ക് ഉല്‍പന്നങ്ങളെക്കുറിച്ച് ആഴത്തിലുള്ള അനുഭവം പ്രദാനം ചെയ്യുകയാണ് ഈ സ്റ്റോറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.  

സ്റ്റോറില്‍ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ പരിഹരിയ്ക്കുന്നതിന് അഞ്ച് കണ്‍സള്‍ട്ടന്റും 50ല്‍ അധികം ഉത്പന്നങ്ങളും ഉണ്ട്. ഈ എക്‌സ്പീരിയന്‍സ് സ്റ്റോറിലൂടെ അടുത്ത 3,5 വര്‍ഷത്തേയ്ക്ക് 8 കോടി രൂപ വരുമാനം നേടാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. വീടുകള്‍, ഓഫീസുകള്‍, വ്യവസായങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ വിവിധ സുരക്ഷാ ഉല്‍പന്നങ്ങളും വിദഗ്ധ മാര്‍ഗ നിര്‍ദ്ദേശങ്ങളും ഇവിടെ ലഭ്യമാകും. 

ഉപഭോക്താക്കള്‍ക്കും റീട്ടെയ്‌ലര്‍മാര്‍ക്കും കമ്പനിയുടെ ഉല്‍പന്നങ്ങള്‍ നേരിട്ട് അറിഞ്ഞ്, മനസിലാക്കുന്നതിലൂടെ സമാനതകളില്ലാത്ത അനുഭവം സമ്മാനിക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്നും ഈ സ്റ്റോര്‍ കമ്പനിയുടെ വരുമാനത്തിലേക്ക് മികച്ച സംഭാവ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗോദ്‌റെജ് സെക്യൂരിറ്റി സൊലൂഷന്‍സിന്റെ മാര്‍ക്കറ്റിങ്,സെയില്‍സ് വൈസ് പ്രസിഡന്റും ആഗോള  മേധാവിയുമായ പുഷ്‌കര്‍ ഗോഖലെ  പറഞ്ഞു.

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :