ഡ്യൂവൽ പിൻ ക്യാമറയിൽ പുറത്തിറങ്ങിയ നോക്കിയ 5.1 പ്ലസ് ഇപ്പോൾ 8999 രൂപയ്ക്ക് വാങ്ങിക്കാം

HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ

 

 

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ വിമൻസ് ഡേ ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .മാർച്ച് 8 വരെയുള്ള കാലയളവുകളിൽ സ്മാർട്ട് ഫോണുകളും കൂടാതെ മറ്റു ഉത്പന്നങ്ങളും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ നോക്കിയ 5.1 പ്ലസ് എന്ന മോഡലുകളും കൂടാതെ ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രൊ എന്ന മോഡലുകളും മികച്ച വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .നോക്കിയ 5.1 പ്ലസ് സ്മാർട്ട് ഫോണുകൾ 8999 രൂപ മുതലും കൂടാതെ ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രൊ 10999 രൂപയ്ക്കും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

നോക്കിയ 5.1 പ്ലസ് ; 5.86 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .720 *1520 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് .രണ്ടു മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങിരിക്കുന്നത് .3ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 4ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .400 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

Android 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ പൈ അപ്പ്ഡേഷനും ഇതിൽ ഉടൻ ലഭിക്കുന്നതാണ് .1.8GHz octa-core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .13 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .3060mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

ഷവോമി റെഡ്മി നോട്ട് 6 പ്രൊ ;6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ നിന്നും 6.26 വരെ എത്തി .Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Notch സ്ക്രീൻ ആണ് ഇതിനുള്ളത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ & 6 ജിബിയുടെ റാം കൂടാതെ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .

കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ ഓറിയോയും അതുപോലെതന്നെ Snapdragon 636 പ്രൊസസ്സറിലും ആണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുനന് ഒരു നല്ല സ്മാർട്ട് ഫോൺകൂടിയാണിത് .ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ഡ്യൂവൽ പിൻ / മുൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .20+2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 12MP + 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകളുടെ സവിശേഷതകളാണ്.4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :