Disney+ Hotstar ഇപ്പോൾ ഇന്ത്യയിൽ ;ഒരു വർഷത്തേക്ക് വെറും ?

HIGHLIGHTS

Disney+ Hotstar സർവീസുകൾ ഇപ്പോൾ ഇന്ത്യയിലും ലഭിക്കുന്നു

കൊറോണയ്ക്കെതിരെ ഇപ്പോൾ ഇന്ത്യ പൊരുതികൊണ്ടിരിക്കുകയാണ് .ഇപ്പോൾ ടെലികോ മേഖലകളിൽ എല്ലാം തന്നെ വലിയ നിയന്ദ്രങ്ങളും മറ്റു എത്തിക്കഴിഞ്ഞു .ഇന്റർനെറ്റിന്റെ ഉപയോഗം കുറക്കുന്നതിന് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് വിഡിയോകൾപോലു 15 മിനുട്ട് ആക്കി ചുരുക്കി .എന്നാൽ ഏപ്രിൽ 14 വരെയുള്ള ഈ ലോക്ക് ഡൌൺ കാലത്തു നമുക്ക് സമയം ചിലവഴിക്കുവാൻ Netflix, Amazon Prime കൂടാതെ hotstar പോലെയുള്ള ഓൺലൈൻ സ്ട്രീമിങ് സർവീസുകൾ ഉണ്ട് .

ഇപ്പോൾ അത്തരത്തിൽ ലഭിക്കുന്ന ഓൺലൈൻ സർവീസുകളിലൂടെ നമുക്ക് ഇഷ്ടപ്പെട്ട സിനിമകളും കൂടാതെ മറ്റു ഷോകളും കാണുവാനും സാധിക്കുന്നതാണ് .എന്നാൽ ഇപ്പോൾ ഇതാ Disney+ Hotstar സർവീസുകളും ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ് .വളരെ കുറഞ്ഞ ചിലവിൽ ആസ്വദിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ സ്‌ട്രീമിംഗ്‌ സർവീസുകളാണ് ഇപ്പോൾ Disney+ Hotstar പുറത്തിറക്കിയിരിക്കുന്നത് .

Disney+ Hotstar VIP സബ്‌സ്‌ക്രിപ്‌ഷൻ ഇപ്പോൾ ഒരു വർഷത്തേക്ക് ലഭിക്കണമെങ്കിൽ നിങ്ങൾ നൽകേണ്ടത് വെറും 399 രൂപയാണ് .അതായത് 365 ദിവസ്സത്തേക്കാണ് വെറും 399 രൂപ ഇതിന്നായി ഈടാക്കുന്നത് .

ആമസോൺ പ്രൈം ,കൂടാതെ നെറ്റ്ഫ്ലിക്സ് സർവീസുകൾ ഇടക്കുന്നതിനേക്കാൾ വളരെ കുറഞ്ഞ ചിലവിൽ ഇപ്പോൾ Disney+ Hotstar സർവീസുകൾ നിങ്ങൾക്ക് ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ flagship Disney+ Hotstar പ്രീമിയം സർവീസുകൾക്ക് നിങ്ങൾ നൽകേണ്ടത് 1499 രൂപയാണ് .അതിൽ നിങ്ങൾക്ക് എക്സ്ട്രാ ഇംഗ്ലീഷ് ഷോകളും മറ്റു ലഭിക്കുന്നതാണ് .

ഇപ്പോൾ തന്നെ പ്ലേ സ്റ്റോറുകളിൽ നിന്നും ഉപഭോതാക്കൾക്ക് ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ HOTSTAR നിലവിൽ ഉപയോഗിക്കുന്നവർ അത് പ്ലേ സ്റ്റോറിൽ നിന്നും ഇപ്പോൾ അപ്ഡേറ്റ് ചെയ്താൽ മാത്രം മതി .ഏകദേശം 21MBയ്ക്ക് അടുത്താണ്അപ്പ്ഡേറ്റ് ചെയ്യുന്നവർക്ക് വരുന്നത് .

You May Also Like
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :